Pages

Friday, October 28, 2016

വഡോദരയിൽ പടക്കവിൽപന ശാലക്ക് തീപിടിച്ച് എട്ട് മരണം

വഡോദരയിൽ പടക്കവിൽപന ശാലക്ക് തീപിടിച്ച് എട്ട് മരണം

ഗുജറാത്തിലെ വഡോദര ജില്ലയിൽ പടക്കവിൽപന ശാലക്ക് തീപിടിച്ച് എട്ടു പേർ മരിച്ചു. നാലു പേർക്ക് പരിക്കേറ്റതായി പ്രാഥമിക റിപ്പോർട്ട്. വഹോദയ ഏരിയയിലെ റുസ്തംപുര ഗ്രാമത്തിലെ രണ്ട് പടക്കവിൽപന ശാലകളാണ് തീപിടിത്തത്തെ തുടർന്ന് പൊട്ടിത്തെറിച്ചത്. പരിക്കേറ്റവരെ പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആദ്യ കടയിൽ നിന്ന് സമീപത്തെ കടകളിലേക്കും വീടുകളിലേക്കും തീ പടരുകയായിരുന്നു. അഗ്നിശമനസേനയുടെ ഫലപ്രദമായ ഇടപെടലിലൂടെ തീ നിയന്ത്രവിധേയമാക്കിയതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ സൗരവ് തൊലുംബിയ അറിയിച്ചു.

നഗരത്തിൽ 42 പടക്കവിൽപന ശാലകൾക്കാണ് വഡോദര ഫയർ ആൻഡ് എമർജൻസി സർവീസ് ലൈസൻസ് നൽകിയിട്ടുള്ളത്. എന്നാൽ, ദീപാവലി കച്ചവടത്തിനായി നിരവധി അനധികൃത വിൽപനശാലകൾ പ്രവർത്തിക്കുന്നതായാണ് റിപ്പോർട്ട്.

Prof. John Kurakar

No comments: