Pages

Sunday, October 30, 2016

ISRO AIMING FOR WORLD RECORD, PLANNING TO PUT 83 SATELLITES ON SINGLE ROCKET

ISRO AIMING FOR WORLD RECORD, PLANNING TO PUT 83 SATELLITES ON SINGLE ROCKET
ഐഎസ്ആർഒ ഒറ്റ വിക്ഷേപണത്തിൽ 83 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിക്കുന്നു
Indian space agency ISRO is aiming for a world record by putting into orbit 83 satellites — two Indian and 81 foreign — on a single rocket in early 2017, a top official of Antrix Corporation said. He said the company’s order book stands at Rs 500 crore while negotiations are on for launch order for another Rs 500 crore. “During the first quarter of 2017 we plan to launch a single rocket carrying 83 satellites. Most foreign satellites are nano satellites,” Rakesh Sasibhushan, Chairman-cum-Managing Director of Antrix Corporation told .Antrix Corporation is the commercial arm of Indian Space Research Organisation (ISRO).He said all the 83 satellites will be put in a single orbit and hence there will not be any switching off and on of the rocket.The major challenge for the proposed mission is to hold the rocket in the same orbit till all the satellites are ejected.He said ISRO will use its Polar Satellite Launch Vehicle XL (PSLV-XL) rocket variant for the record launch.For ISRO, launch of multiple satellites at one go is not a new thing as it has done it several times in the past.
According to Sasibhushan, the total payload/weight carried off into space by the PSLV-XL rocket will be around 1,600 kg.Citing non-disclosure agreements, Sasibhushan declined to name the clients whose satellites ISRO will put into orbit.He said some satellites belong to clients whose satellites ISRO put into orbit in the past.Meanwhile, ISRO is conducting high-altitude tests with its own cryogenic engine that is expected to power the heavier rocket Geosynchronous Satellite Launch Vehicle-Mk III (GSLV Mk III).The GSLV Mk III has a capacity to carry around four tonnes of load.
The rocket is scheduled to be flown in January 2017.The GSLV Mk III rocket is expected to save precious foreign exchange for India as it pays to launch heavier satellites through foreign space agencies.In an interaction, ISRO Chairman A.S. Kiran Kumar said the agency is looking forward to develop four-tonne communication satellites that will give the same output as a six-tonner.
ഐഎസ്ആർഒ 83 ഉപഗ്രഹങ്ങൾ ഒറ്റ വിക്ഷേപണത്തിൽ ഭ്രമണപഥത്തിലെത്തിച്ചു ലോക റെക്കോർഡ് സൃഷ്ടിക്കാൻ ഒരുങ്ങുന്നു. രണ്ട് ഇന്ത്യൻ ഉപഗ്രഹങ്ങളും 81 വിദേശ ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തിക്കാനുള്ള പിഎസ്എൽവി വിക്ഷേപണം അടുത്തവർഷം ആദ്യപാദത്തിൽ നടക്കും. വിദേശ ഉപഗ്രഹങ്ങളിൽ ഭൂരിപക്ഷവും നാനോ ഉപഗ്രഹങ്ങളാണ്. എല്ലാറ്റിനുംകൂടി ഭാരം 1600 കിലോയോളം.
ഒരേ ഭ്രമണപഥത്തിൽ തന്നെയാവും എല്ലാ ഉപഗ്രഹങ്ങളുമെത്തിക്കുകയെന്ന് ഐഎസ്ആർഒയുടെ വാണിജ്യസ്ഥാപനമായ ആൻട്രിക്സ് കോർപറേഷൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ രാകേഷ് ശശിഭൂഷൺ പറഞ്ഞു. എല്ലാ ഉപഗ്രഹങ്ങളും വേർപ്പെടുത്തുന്നതു വരെ വിക്ഷേപണ വാഹനം ഒരേ ഭ്രമണപഥത്തിൽ തന്നെ തുടരുകയെന്നതാണ് ഇതിലെ വെല്ലുവിളി. അതുകൊണ്ടുതന്നെ വിക്ഷേപണ വാഹനത്തിന്റെ മൂന്നാം ഘട്ടത്തിലെ എൻജിൻ പ്രവർത്തനം നിർത്തിയശേഷം വീണ്ടും ജ്വലിപ്പിക്കേണ്ട ആവശ്യമില്ല.
എക്സ്എൽ വിഭാഗത്തിലുള്ള പിഎസ്എൽവിയാണു വിക്ഷേപണത്തിന് ഉപയോഗിക്കുക. ഒരേ വിക്ഷേപണത്തിൽ വ്യത്യസ്ത ഭ്രമണപഥങ്ങളിലും ഐഎസ്ആർഒ ഉപഗ്രഹങ്ങളെത്തിച്ചിട്ടുണ്ട്. ഒറ്റ വിക്ഷേപണത്തിൽ ഐഎസ്ആർഒ ഭ്രമണപഥത്തിലെത്തിച്ച പരമാവധി ഉപഗ്രഹങ്ങളുടെ എണ്ണം 20 ആണ്. 37 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ച റഷ്യയ്ക്കാണു നിലവിൽ റെക്കോർഡ്.
ഉപഗ്രഹ വിക്ഷേപണത്തിന് ആൻട്രിക്സ് കോർപറേഷൻ വിവിധ വിദേശ ഏജൻസികളുമായി 500 കോടിയോളം രൂപയുടെ കരാറുണ്ടാക്കിയിട്ടുണ്ട്. 500 കോടി രൂപയുടെ വിക്ഷേപണങ്ങൾക്കായുള്ള ചർച്ചകൾ നടക്കുന്നു. ജിഎസ്എൽവി മാർക്ക് മൂന്നിനു ഊർജ്ജം പകരാനുള്ള തദ്ദേശീയ ക്രയോജനിക് എൻജിന്റെ ഹായ് ആൾട്ടിറ്റിയൂഡ് പരിശോധനകൾ പുരോഗമിക്കുകയാണ്. ജിഎസ്എൽവി മാർക്ക് മൂന്ന് സജ്ജമായാൽ ഭാരം കൂടിയ ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിക്കാൻ ഐഎസ്ആർഒയ്ക്ക് വിദേശരാജ്യങ്ങളെ ആശ്രയിക്കേണ്ട അവസ്ഥ വേണ്ടിവരില്ല.
Prof. John Kurakar


No comments: