കൊട്ടാരക്കര-പുനലൂര് ഭദ്രാസനത്തിന്റെ നേതൃത്വത്തില് നടത്തുന്ന പരുമല പദയാത്ര-2016 ന് ” WINDOW OF KNOWLEDGE” - ൻറെ ആശംസകൾ .
വിശ്വാസ തീഷ്ണതയോടെ എത്തുന്ന തീര്ത്ഥാടക സംഗമത്തില്‍ പരുമല ഭക്തിസാന്ദ്രമായിമാറുന്ന ദിനങ്ങൾ . നോമ്പും പ്രാര്ത്ഥനയുമായി ദൂരത്തിന്റെ പാതകള്‍ താണ്ടിയെത്തിയ ആയിരകണക്കിന് പദയാത്ര സംഘങ്ങള്‍ പരുമലയില്‍ വിശ്വാസത്തിന്റെ ആഴക്കടല്‍ തീർക്കും . പ്രധാന പെരുന്നാള്‍ ദിനങ്ങളില്‍ ഒന്നായ നവംബർ 1 പുലര്‍ച്ചെ മുതല്തന്നെ ചെറുതും വലുതുമായ പദയാത്ര സംഘങ്ങള്‍ പരുമല തിരുമേനിയുടെ കബറിങ്കലേക്ക് പ്രാര്‍ത്ഥനാ മന്ത്രങ്ങള്‍ ഉരുവിട്ട് എത്തികൊണ്ടിരിക്കും . കൊടിയേറ്റ് ദിനത്തില്‍ പരുമല തിരുമേനിയുടെ ആദ്യകാല വസതിയായ അഴിപ്പുരയില്‍ ആരംഭിച്ച 144 മണിക്കൂര്‍ അഖണ്ഡ പ്രാര്ത്ഥന വളരെ അനുഗ്രഹപ്രദമാണ് .. ആയിര കണക്കിന് വിശ്വാസികളാണ് ശ്ലൈഹീക വാഴ്വില് പങ്കെടുക്കുന്നത് .വിശ്വാസികള്‍ കത്തിച്ച മെഴുകുതിരിയും മുത്തുക്കുടകളും കുരിശുകളും ഏന്തി റാസയില്‍ പങ്കെടുക്കുന്ന കാഴ്ച് അനുഗ്രഹപ്രദമാണ് .
ക്രൈസ്തവ യുവജനപ്രസ്ഥാനം കൊട്ടാരക്കര-പുനലൂര് ഭദ്രാസനത്തിന്റെ നേതൃത്വത്തില് നടത്തുന്ന 2016 ലെ പരുമല പദയാത്ര ഞായറാഴ്ച രാവിലെ ഏഴിന് കൊട്ടാരക്കര കോട്ടപ്പുറം സെന്റ് ഇഗ്നാത്തിയോസ് ഓര്ത്തഡോക്സ് പള്ളിയില്നിന്ന് ആരംഭിച്ചു . ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്ത ഉദ്ഘാടനംചെയ്തു . തികളാഴ്ച വൈകിട്ട് നാലിന് പദയാത്ര പരുമലയില്‍ എത്തും. നെല്ലിക്കുന്നം, കൊട്ടാരക്കര, ചെങ്ങമനാട്, കലയപുരം, ചെമ്മന്തൂര്‍, പുനലൂര്‍, തെന്മല ഗ്രൂപ്പുകളില്നിന്നായി അഞ്ഞൂറോളം യുവജനങ്ങളും വൈദികരും പദയാത്രയില്‍ പങ്കെടുക്കും. പദയാത്രയ്ക്ക്” WINDOW OF KNOWLEDGE” - ൻറെ ആശംസകൾ .
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment