Pages

Tuesday, October 25, 2016

INDIA,BAHRAIN DENOUNCE TERRORISM

INDIA,BAHRAIN DENOUNCE TERRORISM

ഭീകരവാദം നേരിടാന്‍ ബഹ്റൈന്‍–ഇന്ത്യാ സംയുക്ത കമ്മിറ്റി

India and Bahrain on Tuesday denounced terrorism calling it a “hazard” to all countries and said terrorist in one country cannot be glorified as a freedom fighter by another, an apparent reference to Pakistan’s praise for Hizbul Mujahideen militant Burhan Wani. A joint statement, issued after Home Minister Rajnath Singhheld talks with and Bahrain Interior Minister Shaikh Rashid bin Abdullah Al Khalifa here, said both the countries agreed on their strong stances against all forms of terrorism, saying “terrorism is a hazard to all countries and communities” Rashid said Bahrain is looking forward to working with India in the fight against terrorism and in strengthening the mutual and regional security.
“India and Bahrain reject the linking of terrorism to any race, religion or culture. Both the countries agreed that a terrorist in one country cannot be glorified as a freedom fighter by another, and the two sides called upon all states to reject the use of terrorism against other countries, to refrain from interfering in the internal affairs of the state, and to fight terrorist infrastructure whenever it exists,” it said.
The joint statement was issued a day after Singh told Bahrain’s top leadership that Pakistan’s use of terrorism as “an instrument of state policy” was a matter of concern and the incitement from across the border was the main reason behind the current unrest in Jammu and Kashmir.
The Home Minister, who is on a three-day visit to the Gulf country, yesterday also apprised Rashid about Islamabad’s open support and participation to glorify slain Hizbul Mujahideen militant Wani, saying it indicates continued free movement that terrorists and their supporters enjoy in Pakistan.
Bahrain is a key member of the Organisation of the Islamic Conference in which Pakistan is also a member.The joint statement said the two sides agreed to actively implement the counter-terrorism agreement for which a joint committee was formed that held its first meeting on the sidelines of the visit.India and Bahrain decided to hold regular committee meetings, in accordance to the clauses of the agreement.The two sides also agreed to reinforce cooperation in exchange of information on ongoing terrorism-related investigations, exchange of information of ongoing organised crime investigations, including terrorism and drug trafficking, determine and exchange information on terrorism financing and organised crime sources and confiscation of terrorism money in accordance to the laws of both countries.
They resolved to study youth extremism and the use of the internet and how to tackle the issue, further cooperation in e-security and fight money laundering.
New Delhi and Manama agreed to promote participation in training courses and seminars that are held by the two countries for security officials to exchange expertise on crime fighting and other unconventional threats. 
ഇന്ത്യാ സുരക്ഷാസമിതിയോഗത്തില്‍ ഇന്ത്യന്‍ ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്ങ് ങ്ങും ആഭ്യന്തരമന്ത്രി ലഫ്. ജന. ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ലഅല്‍ ഖലീഫയും

മനാമ > ഭീകരവാദം നേരിടാന്‍ ബഹ്റൈനും ഇന്ത്യയും സംയുക്ത സ്റ്റിയറിങ് കമ്മിറ്റി (ജെഎസ്സി) രൂപീകരിച്ചു. ബഹ്റൈന്‍ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങും ബഹ്റൈന്‍ ആഭ്യന്തര മന്ത്രി ലഫ്. ജന. ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സുരക്ഷാ ഭീഷണികള്‍, ജെഎസ്സി രൂപീകരണം, പ്രഥമ ബഹ്റൈന്‍–ഇന്ത്യാ സുരക്ഷാസമിതി യോഗം എന്നിവയെക്കുറിച്ച് ഇരുവരും ചര്‍ച്ചചെയ്തു.മേഖലയുടെ സുരക്ഷയും സുസ്ഥിരതയും ഉറപ്പുവരുത്തുന്നതിനുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും സംയുക്ത പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിനുമുള്ള ചര്‍ച്ചകളാണ് ഇരു രാജ്യങ്ങളും തമ്മില്‍ നടന്നത്. 

ബഹ്റൈന്‍–ഇന്ത്യാ സുരക്ഷാസമിതിയുടെ ഭാഗമായാണ് ജെഎസ്സി രൂപീകരണം. 2015ല്‍ ഇന്ത്യയില്‍ നടന്ന ചര്‍ച്ചയിലാണ് ബഹ്റൈന്‍– ഇന്ത്യാ സുരക്ഷാസമിതി സംബന്ധിച്ച് കരാര്‍ ഒപ്പുവച്ചത്. ഭീകരവിരുദ്ധനീക്കത്തില്‍ സഹകരണം ഉറപ്പാക്കുന്നതാണ് ഈ കരാര്‍. സംഘടിത കുറ്റകൃത്യങ്ങള്‍, മയക്കുമരുന്നുകളുടെയും അപകടകാരികളായ രാസവസ്തുക്കളുടെയും നിയമവിരുദ്ധകടത്ത് എന്നിവ തടയുന്നതിനുള്ള സഹകരണവും കരാര്‍ വ്യവസ്ഥ ചെയ്യുന്നു. ഭീകര പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍, ഭീകര പ്രവര്‍ത്തനത്തിന്റെ സാമ്പത്തിക സ്രോതസ്സുകള്‍, നിയമവിരുദ്ധ കുടിയേറ്റം, നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും പാസ്പോര്‍ട്ടുകളും സൃഷ്ടിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും സഹകരണം ഉറപ്പാക്കുന്നതാണ് കരാര്‍.
ബഹ്റൈന്‍ ഭീകരപ്രവര്‍ത്തനത്തിന്റെ ക്ളേശം അനുഭവിച്ചതായി ഷെയ്ഖ് റാഷിദ് ചൂണ്ടിക്കാട്ടി. അത് ജീവനഷ്ടവും പരിക്കുകളും ഉണ്ടാക്കിയതായും ആഭ്യന്തരസുരക്ഷയ്ക്കും പൊതു ജീവിത്തിനും ഭീഷണി ഉയര്‍ത്തിയതായും അദ്ദേഹം പറഞ്ഞു.

ഇരുഭാഗങ്ങളിലെയും സഹകരണത്തെ ഉയര്‍ത്തിക്കാട്ടിയ രാജ്നാഥ്സിങ് ഭീകരവിരുദ്ധപോരാട്ടത്തില്‍ ബഹ്റൈനൊപ്പം ചേരാനുള്ള ഇന്ത്യയുടെ സന്നദ്ധത ഊന്നിപ്പറഞ്ഞു. യുവാക്കള്‍ മൌലികവാദത്തില്‍ എത്തുന്ന പ്രതിഭാസവും ഇതില്‍ ഇന്റര്‍നെറ്റിന്റെ ഉപയോഗം, അവ എങ്ങനെ കുറയ്ക്കാം എന്നിവ പരിശോധിക്കാനും യോഗം തീരുമാനിച്ചു.
Prof. John Kurakar

No comments: