Pages

Tuesday, October 25, 2016

ക്യാന്ത് ചുഴലിക്കാറ്റ് തീരത്ത്; കനത്ത ജാഗ്രത നിര്‍ദേശം

ക്യാന്ത് ചുഴലിക്കാറ്റ് തീരത്ത്;
 കനത്ത ജാഗ്രത നിര്ദേശം 
കൊല്‍ക്കത്ത:ബംഗാള്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ടിരിക്കുന്ന ക്യാന്ത് ചുഴലിക്കാറ്റ് ഇരുപത്തേഴിന് തീരത്തെത്തുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കിഴക്കന്‍തീരത്ത് അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു.മണിക്കൂറില്‍ 80100 കിലോമീറ്റര്‍ വരെ ശക്തിയുള്ള കാറ്റും 1520 സെന്റീമീറ്റര്‍ മഴയും കൊടുങ്കാറ്റിനെ തുടര്‍ന്ന് ഉണ്ടായേക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് വിശാഖപട്ടണത്തിനും വടക്കന്‍ ഒഡീഷയ്ക്കുമിടയിലുള്ള കൃഷ്ണ ഗോദാവരി കൊറോമാന്‍ഡല്‍ തീരത്ത് ശക്തമായ മഴയുണ്ടാകും. .ബംഗാള്‍ ഉള്‍ക്കടലില്‍ നാലു ദിവസം മുമ്പ് രൂപപ്പെട്ട ന്യൂനമര്‍ദം ചൊവ്വ ഉച്ചയോടെയാണ് ചുഴലിക്കാറ്റിന്റെ രൂപമാര്‍ജിച്ചത്. വിശാഖപട്ടണത്തിന് 800 കിലോമീറ്റര്‍ തെക്കുകിഴക്കും ഒഡീഷയിലെ ഗോപാല്‍പ്പൂരിന് 600 കിലോമീറ്റര്‍ കിഴക്കുമായാണ് ചുഴലിയുടെ ഇപ്പോഴത്തെ സ്ഥാനം. വ്യാഴാഴ്ചയോടെ ഇതു വിശാഖപട്ടണം ഭാഗത്തുകൂടെ കരയിലേക്കു കയറുമെന്നാണ് ലോക കാലാവസ്ഥാ കേന്ദ്രം കണക്കാക്കിയിരിക്കുന്നത്.
അപകടസാധ്യത ഒഴിവാക്കാന്‍ ഒഡിഷ, ആന്ധ്ര, ബംഗാള്‍ തീരങ്ങളില്‍നിന്നു മത്സ്യബന്ധനത്തിനു കടലില്‍ പോയിരിക്കുന്നവരോട് അടിയന്തരമായി മടങ്ങാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.കാറ്റ് ഒഡീഷ ഭാഗത്തേയ്ക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഭുവനേശ്വറില്‍ ഉള്‍പ്പെടെ രക്ഷാ പ്രവര്‍ത്തന നടപടികള്‍ തുടങ്ങിയിട്ടുണ്ട്.എന്നാല്‍ തമിഴ്‌നാട് മുതല്‍ കൊല്‍ക്കത്ത വരെയുള്ള കിഴക്കന്‍തീരത്ത് മുന്‍കരുതലെന്ന നിലയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ ഉള്ളവരെ മാറ്റിപാര്‍പ്പിക്കാനും കൊയ്തിട്ടിരിക്കുന്ന അരിയും മറ്റും ഗോഡൗണുകളിലേക്കു മാറ്റാനും നിര്‍ദേശം നല്‍കി. ജില്ലാ കലക്ടര്‍മാര്‍ അവശ്യസാധനങ്ങള്‍ സംഭരിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. കപ്പലുകള്‍ തീരത്തോടു ചേര്‍ന്നു പോകാനായി നിര്‍ദേശിച്ചു.തുറമുഖങ്ങളില്‍ ഒന്നാം നമ്പര്‍ അപായക്കൊടി ഉയര്‍ത്തി. മേയ് മാസത്തിനുശേഷം ഈ സീസണിലാദ്യമായി രൂപപ്പെട്ടിരിക്കുന്ന ചുഴലിക്കാറ്റാണിത്. ക്യാന്തിന്റെ ഭാഗമായ മഴ കേരളത്തിലും നേരിയ തോതില്‍ അനുഭവപ്പെടുമെന്ന് സ്‌കൈമെറ്റ് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ സ്ഥാപനം പറയുന്നു.മ്യാന്‍മറിലും തായലന്‍ഡിലും സംസാരിക്കുന്ന മോണ്‍ ഭാഷയിലുള്ള വാക്കാണ് ക്യാന്ത്. എല്ലാം വിഴുങ്ങുന്ന മുതല എന്നാണ് ഈ വാക്കിന് അര്‍ഥം.2013ലും 2014ലും ഒഡീഷ, ആന്ധ്ര തീരങ്ങളില്‍ സംഹാര താണ്ഡവമാടിയ ഒഐല, ഫൈലീന്‍, ഹുദുദ് ചുഴലിക്കാറ്റുപോലെ വലിയ നാശം വിതയ്ക്കില്ലെങ്കിലും ലാഘവത്തോടെ കാണേണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
Prof. John Kurakar




No comments: