പക്ഷിപ്പനി
പക്ഷിപ്പനി ബാധിച്ച താറാവുകളെ കൊന്നൊടുക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. ജില്ലയിലെ മൂന്ന് പഞ്ചായത്തുകളിലെ അഞ്ചിടങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. പക്ഷിപ്പനി പടരാതിരിക്കാന്‍ പത്ത് ദിവസത്തേയ്ക്ക് താറാവുകളെ വളര്‍ത്തുന്ന സ്ഥലത്ത് നിന്നും മാറ്റാന്‍ അനുവദിക്കേണ്ടെന്നും നിര്‍ദേശം നല്‍കി.ആലപ്പുഴ ജില്ലയിലെ തകഴി, നീലംപേരൂര്‍, രാമങ്കരി പഞ്ചായത്തുകളിലെ താറാവുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. രോഗം ബാധിച്ച താറാവുകളെ കൊല്ലാന്‍ ഇരുപത് പ്രത്യേക സംഘങ്ങളെ ജില്ലയില്‍ നിയമിക്കാന്‍ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു. താറാവുകളെ മറ്റ് സ്ഥലങ്ങളിലേക്ക് കടത്തുന്നുണ്ടോയെന്ന് പോലിസിന്റെ സഹായത്തോടെ നിരീക്ഷിക്കും.പക്ഷിപ്പനിയുടെ വൈറസ് മനുഷ്യരിലേക്ക് പടരാന്‍ സാധ്യതയില്ലാത്തതിനാല്‍ ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
പക്ഷിപ്പനിയ്‌ക്കെതിരെ പത്തനംതിട്ട ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം. അപ്പര്‍ കുട്ടനാടിനോട് ചേര്‍ന്ന പ്രദേശങ്ങളായ നീലംപേരൂര്‍, തകഴി, രാമങ്കരി എന്നിവിടങ്ങളില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തുതുടങ്ങിയതോടെയാണ് പത്തനംതിട്ടജില്ലയിലും ജാഗ്രത നിര്‍ദ്ദേശം നല്‍കിയത്.മറ്റ് സ്ഥലങ്ങളില്‍ നിന്ന് ഭക്ഷണ ആവശ്യങ്ങള്‍ക്ക് എത്തുന്ന താറാവ്, കോഴി എന്നിവയുടെ വരവ് താല്കാലികമായി നിര്‍ത്തി വയ്ക്കാനും ഫാമുകളില്‍ വിദ്ഗധ സംഘം പരിശോധന നടത്തി ജീവികളില്‍ പക്ഷി പനി ബാധിച്ചിട്ടുണ്ടോ എന്നി സ്ഥിരീകരിക്കാനും നടപടികളാരംഭിച്ചു. മാംസ വില്‍പനയ്ക്കും നിയന്ത്രണമുണ്ടാകുമെന്നാണ് സൂചന. അപ്പര്‍ കുട്ടനാട്ടിലെ പെരിങ്ങര,നെടുമ്പ്രം,കടപ്ര, നിരണം എന്നീ പ്രദേശങ്ങളുടെ പടിഞ്ഞാറ് ഭാഗങ്ങളില്‍ വ്യാപകമായ രീതിയില്‍ താറാവ്, കോഴി ഫാമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ജില്ലാ പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ മൃഗസംരക്ഷണ വകുപ്പുമായി സഹകരിച്ച് പ്രത്യേക ബോധവത്കരണ സ്‌ക്വാഡുകള്‍ രൂപീകരിക്കാന്‍ ധരണയായിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകള്‍ക്ക് കീഴില്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ നിരീക്ഷണ സമിതികളും പ്രവര്‍ത്തി്ക്കും. സമീപ പ്രദേശങ്ങളില്‍ നിന്നും ജലമാര്‍ഗ്ഗം താറാവുകളെ കൊണ്ടുവരുന്നത് പൂര്‍ണമായും തടയും. അതത് പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍, വെറ്റിനറി ഡോക്ടര്‍, കര്‍ഷകര്‍, രാഷ്ട്രീയ പ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആരോഗ്യ വകുപ്പ് അധികൃതര്‍ എന്നിവര്‍ സക്വാഡുകള്‍ക്ക് മേല്‍നോട്ടം വഹിക്കും. ഒരു സ്ഥലത്ത് നിന്ന് പക്ഷികളെ മറ്റൊരു സ്ഥലത്തിലേക്ക് കൊണ്ടുപോകരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.രണ്ടു വര്‍ഷം മുന്‍പ് എച്ച് 5 എന്‍ 1 വിഭാഗത്തില്‍പ്പെട്ട മാരകമായ പക്ഷിപ്പനി ആലപ്പുഴയിലും അപ്പര്‍ കുട്ടനാടന്‍ മേഖലകളിലും കര്‍ഷകര്‍ക്ക് വ്യാപക നഷ്ടം രേഖപ്പെടുത്തിയിരുന്നു. ഇത്തവണത്തേതു മനുഷ്യരിലേക്കു പകരാത്ത എച്ച് 5 എന്‍ 8 വിഭാഗത്തില്‍പ്പെട്ട പക്ഷിപ്പനിയാണെന്നാണു കണ്ടെത്തിയിട്ടുള്ളത്. രണ്ടാഴ്ച മുന്‍പാണു തകഴി,വീയപുരം, മേഖലയില്‍ നൂറോളം താറാവുകള്‍ ചത്തത്. തുടര്‍ന്നു താറാവിന്റെ രക്ത സാമ്പിളുകള്‍ ഭോപ്പാലിലെ ലാബുകളിലേക്ക് അയച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പക്ഷിപ്പനി വീണ്ടും സ്ഥിരീകരിച്ചത്.
കര്‍ഷക മോര്‍ച്ച ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പക്ഷിപ്പനിയ്ക്കെതിരെ ബോധവത്കരണ സന്ദര്‍ശനം നടത്തും. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കര്‍ഷകരെ ബോധവത്കരിക്കാന്‍ വിദഗ്ധ ഡോക്ടര്‍മാരടക്കം സംഘത്തില്‍ ഉണ്ടാകും. വിഷയത്തില്‍ എടുക്കേണ്ട മുന്‍കരുതലുകള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവ സംബന്ധിച്ച് ലഘുലേഖകള്‍, ഹെല്‍പ്പ് ലൈന്‍ നമ്പരുകള്‍ എന്നിവ നല്‍കും. ആദ്യ ദിനം നെടുമ്പ്രം, നിരണം പഞ്ചായത്തുകളാകും സംഘം പര്യടനം നടത്തുക.
പക്ഷിപ്പനി സ്ഥിരീകരിച്ച ആലപ്പുഴയില്‍
താറാവ് കര്‍ഷകര്‍
ആശങ്കയില്‍.
കുട്ടനാട്,
തകഴി മേഖലകളിലെ താറാവുകളിലാണ് രോഗം സ്ഥിരീകരിച്ചത്.
രോഗം ബാധിച്ച് അയ്യായിരത്തോളം താറാവുകളാണ് ചത്തൊടുങ്ങിയത്.ക്രിസ്‌മസ്, ന്യൂഇയര്‍ വിപണി ലക്ഷ്യമിട്ടാണ് ആലപ്പുഴയില്‍ കര്‍ഷകര്‍ താറാവ് വളര്‍ത്തിയത്. ഇതിനായി കര്‍ഷകര്‍ വലിയ തോതില്‍ പണവും മുടക്കിയിരുന്നു. രോഗബാധ തങ്ങളെ കടക്കെണിയിലാക്കുമെന്നാണ് കര്‍ഷകരുടെ ആശങ്ക. അതേസമയം കഴിഞ്ഞ വര്‍ഷത്തെപ്പോലെ താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കേണ്ട സ്ഥിതിവിശേഷം ഇത്തവണയില്ലെന്നാണ് കൃഷിവകുപ്പ് അറിയിച്ചിരിക്കുന്നത്.സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കളക്ടറുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതലയോഗം ആലപ്പുഴയില്‍ ചേരുന്നുണ്ട്. ഈ യോഗത്തില്‍ തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യും. രോഗം സ്ഥിരീകരിച്ച മേഖലകളിലെ താറാവുകളെ കൊല്ലുക എന്ന തീരുമാനമാണ് അധികൃതര്‍ ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്നത്.
Prof. John Kurakar
No comments:
Post a Comment