ജലം അമുല്യം ആണ് അത് പാഴാക്കരുത്
ജലം അമുല്യം
ആണ് അത് പാഴാക്കരുത്.നെൽപ്പാടങ്ങൾ ഒന്നൊന്നായ് വികസനത്തിൻറെ പേരില്,വാസസ്ഥലത്തിന്റെ ഇല്ലതാക്കപ്പെടുമ്പോൾ,
വരാനിരിക്കുന്നത് നിശ്ചയമായും തൊണ്ട നനയ്ക്കാൻ ഇറ്റു
വെള്ളത്തിനായ് നെട്ടോട്ടമോടെണ്ട നാളുകൾ തന്നെ. പശ്ചിമഘട്ട
മലനിരകളുടെ നാശത്തിന്ടെ വരവറിയിച്ചു കൊണ്ടുള്ള ഉഷ്ണകാറ്റു ഇപ്പോൾ
തന്നെ കേരളത്തിന്റെ പല പ്രദേശങ്ങളും
വീശിത്തുടങ്ങി. പ്രകൃതി നമ്മുടെ കൈകുമ്പിളിലേക്കു
തരുന്ന വെള്ളത്തെ ഒരു
തുള്ളിപോലും പാഴാക്കാതെ എങ്ങനെ പ്രയോജനപ്പെടുത്താൻ
കഴിയും എന്നാണ് ചിന്തിക്കേണ്ടത് .
പുല്ലു പോലും വളരാത്ത
ഗൾഫ് മരുഭൂമികളിൽ പൂങ്കാവനം
ആക്കി മാറ്റിയ അറബ് ഭരണാധികാരികൾ
വരും തലമുറകൾക്കു ഉപയോഗിക്കാനുള്ള
ശുദ്ധ ജലത്തിന്റെ ആവശ്യം കണ്ടറിഞ്ഞു
അത്യാധുനിക ജലസംഭരണികളുടെ നിര്മ്മാണം അതി വേഗം
പൂര്ത്തിയാക്കി കൊണ്ടിരിക്കുന്നു.ദൈവത്തിന്റെ സ്വന്തം നാട്ടിൽ ജലം സുലഭമായി
ഉണ്ടെങ്കിലും, മലിനമാക്കാതെ സംരക്ഷിക്കാനോ, അത് നില
നിരത്താൻ ഇവിടെ ആര്ക്കും കഴിയുന്നില്ലേ
.
വികസനത്തിന്റെ പേരിൽ കുന്നായ കുന്നുകളും, കുളങ്ങളും തോടുകളും നെൽവയലുകളും നികത്തി കോണ്ക്രീറ്റ് കെട്ടിടങ്ങൾ നിർമ്മിച്ചുകൊണ്ടിരിക്കുകയാണ് .കാലവർഷം മാറിയാലുടനെ കേരളത്തിലെ പല പ്രദേശങ്ങളും വരള്ച്ചയിലേക്ക് വഴുതി വീഴുകയാണ് . സംസ്ഥാനത്ത് 44 നദകിളും 29 കായലുകളും 560 കി.മീ. സമുദ്രതീരവുമുണ്ട്. കിഴക്കാംതൂക്കായ ഹൈറേഞ്ചുകളിലെ പെയ്ത്തുവെള്ളം ഞൊടിയിടയില് നദികളിലൂടെ കടലിലോ കായലിലോ എത്തുവാനുള്ള ഭൂപ്രകൃതിയാണ് നമ്മുടേത്.
വികസനത്തിന്റെ പേരിൽ കുന്നായ കുന്നുകളും, കുളങ്ങളും തോടുകളും നെൽവയലുകളും നികത്തി കോണ്ക്രീറ്റ് കെട്ടിടങ്ങൾ നിർമ്മിച്ചുകൊണ്ടിരിക്കുകയാണ് .കാലവർഷം മാറിയാലുടനെ കേരളത്തിലെ പല പ്രദേശങ്ങളും വരള്ച്ചയിലേക്ക് വഴുതി വീഴുകയാണ് . സംസ്ഥാനത്ത് 44 നദകിളും 29 കായലുകളും 560 കി.മീ. സമുദ്രതീരവുമുണ്ട്. കിഴക്കാംതൂക്കായ ഹൈറേഞ്ചുകളിലെ പെയ്ത്തുവെള്ളം ഞൊടിയിടയില് നദികളിലൂടെ കടലിലോ കായലിലോ എത്തുവാനുള്ള ഭൂപ്രകൃതിയാണ് നമ്മുടേത്.
മഴവെള്ളം എങ്ങും
തങ്ങിനില്ക്കാതെ കടലിലേക്ക് ഒഴുകുകയാണ് .. ജലം
സംരക്ഷിയ്ക്കുവാനും സുരക്ഷിതമായി ഭൂഗര്ഭജല റീചാര്ജിംഗ് നടത്തുവാനും
നമുക്ക് കഴിയണം കനത്ത മഴ
തിമിര്ത്ത് പെയ്യുമ്പോഴും കഴിഞ്ഞ പതിനാറുവര്ഷത്തെ ഏറ്റവും
കൂടിയ മഴ രേഖപ്പെടുത്തിയിട്ടും
ശാസ്ത്രീയമായി നമ്മുടെ മഴവെള്ളം ഭൂമിയില്
സംഭരിയ്ക്കപ്പെടുവാനായി പൊതു സംവിധാനങ്ങള്ക്ക് ആകുന്നില്ലെന്നത്
വളരെ ഖേദകരമാണ്.വാട്ടര്
അതോറിറ്റി, ജലസേചന വകുപ്പ്, ജലഗതാഗത
വകുപ്പ്, വൈദ്യതി വകുപ്പ്, കാര്ഷിക
വകുപ്പ്, വ്യവസായ വകുപ്പ്, ഫിഷറീസ്
വകുപ്പ്, ഭൂഗര്ഭജല വകുപ്പ്, അണക്കെട്ട്
സുരക്ഷാ വിഭാഗം തുടങ്ങിയ പ്രധാനപ്പെട്ട
സര്ക്കാര് വകുപ്പുകളെല്ലാം ജലത്തെ ആശ്രയിച്ച് മാത്രം
നിലനില്ക്കുന്നവയാണ്. ജലമില്ലെങ്കില് അടച്ചുപൂട്ടല് ഭീഷണി നേരിടേണ്ടവയാണിവയെല്ലാം. എങ്കിലും സുലഭമായി
ലഭിക്കുന്ന മഴവെള്ളം ശാസ്ത്രീയമായി സംസ്ഥാനത്തിന്
ഉപയോഗിക്കാവുന്ന രീതിയില് ഭൂഗര്ഭ ജലവിതാനം
ഉയര്ത്തി കൊണ്ടുവരുന്നതിനോ, നഷ്ടപ്പെട്ട് പോകാതിരിക്കാനോ സംഭരിക്കപ്പെടുന്നതിനോ കാര്യമാത്ര പ്രസക്തമായ ഒരു
സംവിധാനവും ഒരുക്കുന്നില്ലെന്നതാണ് വാസ്തവം.
വേനലില് രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന പ്രദേശങ്ങളുള്ള സ്ഥലമായി മാറിയിരിക്കുകയാണ് കേരളം. സംസ്ഥാന ബജറ്റിന്റെ സിംഹഭാഗവും കുടിവെള്ള വിതരണത്തിനും വരള്ച്ചാ ദുരിതാശ്വാസ പ്രവര്ത്തനങ്ങള്ക്കും മേല്പറഞ്ഞ വകുപ്പുകളുടെ കെടുകാര്യസ്ഥത മൂലമുണ്ടാക്കുന്ന നഷ്ടം തീര്ക്കുന്നതിനും മാത്രമാണ് വിനിയോഗിക്കപ്പെടുന്നത്. എന്നാല് മഴക്കാലത്ത് ലഭിക്കുന്ന ജലം നദികളിലൂടെ സാവധാനം ഒഴുകുന്നതിനുള്ള സാങ്കേതിക വിദ്യകള് വികസിപ്പിക്കുന്നതിനോ തണ്ണീര്ത്തടങ്ങളും ചതപ്പുകളും പാടശേഖരങ്ങളും കാവുകളും കുളങ്ങളും തോടുകളും ഇടത്തോടുകളും മറ്റു ജലസ്രോതസ്സുകളും സംരക്ഷിക്കുന്നതിനോ ജലസംരക്ഷണം ഉറപ്പാക്കുന്നതിനോ സര്ക്കാര് സംവിധാനങ്ങള്ക്ക് ആകാത്തത് ഗുരുതരമായ വീഴ്ചയാണ്.
വേനലില് രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന പ്രദേശങ്ങളുള്ള സ്ഥലമായി മാറിയിരിക്കുകയാണ് കേരളം. സംസ്ഥാന ബജറ്റിന്റെ സിംഹഭാഗവും കുടിവെള്ള വിതരണത്തിനും വരള്ച്ചാ ദുരിതാശ്വാസ പ്രവര്ത്തനങ്ങള്ക്കും മേല്പറഞ്ഞ വകുപ്പുകളുടെ കെടുകാര്യസ്ഥത മൂലമുണ്ടാക്കുന്ന നഷ്ടം തീര്ക്കുന്നതിനും മാത്രമാണ് വിനിയോഗിക്കപ്പെടുന്നത്. എന്നാല് മഴക്കാലത്ത് ലഭിക്കുന്ന ജലം നദികളിലൂടെ സാവധാനം ഒഴുകുന്നതിനുള്ള സാങ്കേതിക വിദ്യകള് വികസിപ്പിക്കുന്നതിനോ തണ്ണീര്ത്തടങ്ങളും ചതപ്പുകളും പാടശേഖരങ്ങളും കാവുകളും കുളങ്ങളും തോടുകളും ഇടത്തോടുകളും മറ്റു ജലസ്രോതസ്സുകളും സംരക്ഷിക്കുന്നതിനോ ജലസംരക്ഷണം ഉറപ്പാക്കുന്നതിനോ സര്ക്കാര് സംവിധാനങ്ങള്ക്ക് ആകാത്തത് ഗുരുതരമായ വീഴ്ചയാണ്.
സുലഭമായി ലഭിക്കുന്ന മഴവെള്ളം
മലിനീകരിയ്ക്കപ്പെടുന്നതിനും ഉപ്പുവെള്ളമായി കലരുന്നതിനും ഇട നല്കുന്നതാണ്
സംസ്ഥാനത്തെ ജല ക്ഷാമത്തിന്
കാരണമാകുന്നത്. ജലസംഭരണികളായ കുന്നുകളും മലകളും തച്ചു
തകര്ക്കുകയും പശ്ചിമഘട്ട മലമടക്കുകളിലെ നദികളുടെ
വൃഷ്ടിപ്രദേശ മേഖലകള് പാറപൊട്ടിച്ച് നാമാവശേഷമാക്കുകയും
ചെയ്തുകൊണ്ടിരിക്കുന്നതിനാല് വലിയ പങ്കാണ് സര്ക്കാരിനുള്ളത്.മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്
കേരളത്തില് മഴക്കാലത്ത് സുലഭമായ ഒരു പ്രകൃതി
വിഭവമാണ് ജലം. ഉത്തരേന്ത്യ വരള്ച്ച
മൂലം ദുരിതമനുഭവിക്കുന്നത് അവിടെ
മഴ കുറവായതിനാലും ഭൂപ്രകൃതിയുടെ
പ്രത്യേകതകള് മൂലവുമാണ്. എന്നാല് കേരളം
ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ
പ്രത്യേക ഭൂപ്രകൃതിയും പ്രകൃതി വിഭവങ്ങളുടെ ലഭ്യതയും
മൂലവുമാണ്. ഉത്തരേന്ത്യന് സംസ്ഥാനങ്ങളില് ഇല്ലാത്തതും ഇതുതന്നെ. പ്രകൃതിയെ രൂപാന്തരം
വരുത്തുന്നതിനും ക്രമാതീതമായി ചൂഷണം ചെയ്യുന്നതിനും ഒത്താശ
ചെയ്തു കൊടുക്കുന്ന ഭരണസംവിധാനങ്ങള് ഈ നാടിന്
തീരാ ശാപമായി മാറുകയാണ്.
മറ്റു സംസ്ഥാനങ്ങളില് വില്ലന് പ്രകൃതിയാണെങ്കില് കേരളത്തില്
കുടിവെള്ള ക്ഷാമവും വരള്ച്ചയും ചൂടു
കാറ്റും കാര്ഷിക നാശവും വനനാശവും
മനുഷ്യനിര്മിതമാണെന്നതാണ് പ്രത്യേകത. സുലഭമായ ജലം
അശ്രദ്ധയും ആസൂത്രണത്തിന്റെ പോരായ്മ മൂലവും കെടുകാര്യസ്ഥതമൂലവും
അഴിമതി മൂലവും നഷ്ടമാക്കിക്കളയുന്നത് ജനദ്രോഹപരമാണ്.
ഭരണം താഴെ തട്ടില്
ചലനങ്ങള് സൃഷ്ടിക്കുമെന്ന പ്രതീക്ഷയില് രൂപംകൊടുത്ത പഞ്ചായത്തീ രാജ് ഭരണ
സംവിധാനങ്ങള് അശാസ്ത്രീയമായ പ്രവര്ത്തനങ്ങള് വികസനമെന്ന പേരില് നടത്തി
പ്രളയ കെടുതി സൃഷ്ടിച്ചും വരള്ച്ച
വരുത്തിവെച്ചും ജനങ്ങളെ കഷ്ടപ്പെടുത്തുകയാണ്. കേരളത്തില്
മഴവെള്ള സംരക്ഷണത്തിന് സര്ക്കാര് വകുപ്പുകളുടെ അഭാവമൊന്നുമില്ല.
എന്നാല് ലഭ്യമായ വെള്ളം
എടുത്ത് ഉപയോഗിക്കുകയെന്നല്ലാതെ മഴ പെയ്ത്
ലഭിക്കുന്ന ജലം സസൂക്ഷ്മം
ശാസ്ത്രീയമായി കൈകാര്യം ചെയ്ത് വരള്ച്ചയും
കുടിവെള്ള ക്ഷാമവും കൃഷി നാശവും
പ്രളയവും ഒഴിവാക്കിയുള്ള ഭരണത്തിന് ഇതുവരെയും സാധിച്ചിട്ടില്ല.
വാട്ടല് അതോറിറ്റിയാണെങ്കില് നേരിട്ട് ജനങ്ങളുടെ ദൈനംദിന
കുടിവെള്ള ശുദ്ധീകരണവും വിതരണവും നടത്തുന്ന വകുപ്പാണ്.
എങ്കിലും ജല സംരക്ഷണ
മേഖലയില് ഇക്കാലമത്രയും ഒന്നും ചെയ്തിട്ടില്ലെന്നത് കുറ്റകരമായ
അനാസ്ഥയാണ്.“എടുക്കും തോറും ഏറിടും”
എന്ന പഴയ പല്ലവി
ഭൂഗര്ഭ ജലത്തിന്റെ കാര്യത്തില് സംസ്ഥാനത്തില്ല.
കേരളത്തിലെ ഭൂഗര്ഭജലത്തിന്റെ അളവ് ക്രമാതീതമായി കുറഞ്ഞുവരികയാണെന്നാണ്
കണക്കുകള് സൂചിപ്പിക്കുന്നത്. പ്രത്യേകിച്ചും കൊച്ചിയിലും പാലക്കാടും തിരുവനന്തപുരത്തും. അത്രയേറെ
ജലമാണ് ഭൂഗര്ഭത്തില്നിന്നും ഊറ്റിയെടുക്കുന്നത്. അതിന് പകരമായി ഭൂമിയ്ക്കടിയിലെത്തുന്ന
ജലത്തിന്റെ അളവും അശ്രദ്ധയും ദീര്ഘവീക്ഷണ
കുറവും നിമിത്തം ദിനംപ്രതി കുറഞ്ഞുകൊണ്ടിരിക്കുകയുമാണ്.
ഉപരിതല ജലസ്രോതസ്സുകളുടെ കാര്യവും വിഭിന്നമല്ല. മഴ
പെയ്യുമ്പോള് കര കവിഞ്ഞൊഴുകി
പ്രളയം സൃഷ്ടിക്കുന്ന നമ്മുടെ നദികള് വേനല്ക്കാലങ്ങളില്
ഒഴുക്കില്ലാതെ ജലം കെട്ടിക്കിടക്കുന്ന
അവസ്ഥയിലാണെന്നതാണ് വാസ്തവം. ഇതിന്റെ കൂടെ
മലിനീകരണവും കൂടിയാകുമ്പോള് മിക്കവാറും വര്ഷങ്ങളില് സംസ്ഥാനം
രൂക്ഷമായ കുടിവെള്ള ക്ഷാമത്തിലേയ്ക്ക് വഴുതിവീഴുകയാണ്.
ജലസ്രോതസ്സുകളിലേയ്ക്ക് തുറന്നുവെച്ചിരിക്കുന്ന അഴുക്കുചാലുകള് സംസ്ക്കാരമുള്ള ഒരു ജനതയും
ചെയ്യാത്ത കാര്യമാണ്. വ്യവസായശാലകള് കുടിവെള്ളം
പമ്പ് ചെയ്യുന്ന നദികളിലേക്ക് മാലിന്യം
ഒഴുക്കല് പതിവാക്കിയിരിക്കുന്ന സ്ഥിതിവിശേഷമാണ് സംസ്ഥാനത്തുള്ളത്. സംസ്ഥാന മലിനീകരണ നിയന്ത്രണ
ബോര്ഡ് അഴിമതിയുടെ കൂത്തരങ്ങായി മാറിയ
ഇന്നത്തെ പശ്ചാത്തലത്തില് പുഴകളിലൂടെ ശുദ്ധജലം ഒഴുകിയാല്
മാത്രമേ അത്ഭുതപ്പെടാനുള്ളൂ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ
ഉദ്ദേശ്യലക്ഷ്യം തന്നെ മാലിന്യ സംസ്ക്കരാണമായിട്ടുപോലും
സംസ്ഥാനത്ത് ശരിയായ രീതിയില് മാലിന്യ
സംസ്ക്കരണം നടക്കുന്നത് വിരലിലെണ്ണാവുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന
പ്രദേശങ്ങളില് മാത്രമാണ്. ഇതിന്റെ പേരില്
സംസ്ഥാനത്തെ സുപ്രീംകോടതിപോലും നിശിതമായി വിമര്ശിച്ചിരിക്കയാണ്.
മാലിന്യ സംസ്ക്കരണം വേണ്ടവിധം
നടക്കാത്തതിനാല് മലിനീകരിയ്ക്കപ്പെടുന്നത് സംസ്ഥാനത്തെ ഭൂഗര്ഭ ജല സ്രോതസ്സുകളായി
മാറിയിരിക്കുന്നു. ഇത് ജനങ്ങളില്
വന്തോതില് ആരോഗ്യപ്രശ്നങ്ങള് സൃഷ്ടിക്കുന്ന അവസ്ഥയിലെത്തിച്ചിരിക്കുകയാണ്. കാര്യങ്ങള് ഇത്രയും രൂക്ഷമായ
പ്രതിസന്ധി സൃഷ്ടിച്ചിട്ടും വാട്ടര് അതോറിറ്റിയും തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളും ശാസ്ത്രീയമായ രീതിയില് മഴപെയ്തു കിട്ടുന്ന
ശുദ്ധജലം സംരക്ഷിക്കുന്നതിനായി നടപടി സ്വീകരിയ്ക്കാത്തത് ജനങ്ങളോടുള്ള
വെല്ലുവിളിയായി മാത്രമേ കണക്കാക്കാനാകൂ. വാട്ടര്
അതോറിറ്റിയെ ജല മാനേജ്മെന്റ്
അതോറിറ്റിയാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ജലം പാഴായി
പോകാതെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം വാട്ടര് അതോറിറ്റിയെ ഏല്പ്പിക്കണം.
വിതരണം ചെയ്യണമെങ്കില് ജലലഭ്യത ഉറപ്പാക്കേണ്ട ഉത്തരവാദിത്വമില്ലേ?
ഇതിനായി ശാസ്ത്രീയമായ നടപടികള് യുദ്ധകാലാടിസ്ഥാനത്തില് നടപ്പാക്കുവാന്
സര്ക്കാര് തയ്യാറാകണം. മഴ തീരുന്നതിന്
മുമ്പുതന്നെ നടപടികള് തുടങ്ങി വയ്ക്കണം.
ജലം നിലനില്പ്പിന് ആവശ്യായ
എല്ലാ സര്ക്കാര് വകുപ്പുകളും ജല
സംരക്ഷണ പ്രക്രിയയില് പങ്കെടുക്കണം. ഭരണ സംവിധാനങ്ങള്
ജനങ്ങളുടെ ക്ഷേമം പരിഗണിക്കുകയെന്ന സാമാന്യരീതിയെങ്കിലും
ഇവിടെ നടപ്പാവണം. ശുദ്ധീകരിച്ച ജലം
ടോയ്ലറ്റുകളില് ഉപയോഗിക്കുവാന് കൊടുക്കുന്ന രീതിയ്ക്കെങ്കിലും മാറ്റം വരണം. കുടിവെള്ളവും
മറ്റാവശ്യങ്ങള്ക്കുള്ള വെള്ളവും വ്യത്യസ്തമായി വിതരണം
ചെയ്യാന് കഴിഞ്ഞാല് തന്നെ ജലത്തിന്റെ
ദുര്വ്യയത്തിന് ശമനമുണ്ടാകും. മലിനീകരിക്കാത്ത ജലം ലഭിക്കുകയെന്നത്
ജനങ്ങളുടെ അവകാശമാണ്.
സ്വാഭാവിക ജല സംഭരണ
സംവിധാനങ്ങളില് മലിനീകരിക്കപ്പെടാത്ത ജലം ജനങ്ങളില്
ശുദ്ധജലമായി തന്നെ എത്തിക്കുകയെന്നതിന് വലിയ
പ്രാധാന്യമാണുള്ളത്. മഴക്കാലങ്ങളില് നമ്മുടെ കിണറുകളഉം സെപ്റ്റിക്
ടാങ്കുകളും കുഴി കക്കൂസുകളും ഒരേ
വിതാനത്തില് ജലം നിറയുന്നതും
സെപ്റ്റിക് ടാങ്ക് മാലിന്യങ്ങളും മറ്റ്
കക്കൂസ് മാലിന്യങ്ങളും കുടിവെള്ളത്തില് കലരുന്നതും തടയേണ്ടത് പൊതുജന
ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഇതോടൊപ്പം തന്നെ കക്കൂസ്
മാലിന്യങ്ങള് ശുദ്ധജല സ്രോതസ്സുകളില് കലരുന്നതും
തടയേണ്ടതുണ്ട്. കക്കൂസ് മാലിന്യങ്ങള് ലോറികളിലും
മറ്റും ശേഖരിച്ച് പുഴകളിലും മറ്റും
ഒഴുക്കുന്നത് ക്രിമിനല് കുറ്റമാക്കണം. ഇക്കാര്യങ്ങളില്
ശക്തമായ നിയമനിര്മാണം നടപ്പാക്കണം. മഴവെള്ള സംസ്ക്കരണത്തിന്റെ ഒപ്പം
തന്നെ ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനും പ്രാധാന്യം നല്കിയാല് മാത്രമേ
ലഭ്യമായ വെള്ളം മാലിന്യം കലരാതെ
ജനങ്ങളില് എത്തിയ്ക്കാനാകൂ.
ജലജന്യരോഗങ്ങളാല് പ്രതിവര്ഷം ലോകത്ത് 12 ദശലക്ഷം
ആളുകളാണ് മരണമടയുന്നത്. ജലസംരക്ഷണത്തിനായി ഹിമാചല്പ്രദേശിലും രാജസ്ഥാനിലും വീടുകള്ക്കിടയില് തന്നെ മഴവെള്ള സംഭരണികള്
നിര്മിക്കുകയാണ്. പുരപ്പുറത്ത് വീഴുന്ന ഓരോ തുള്ളി
വെള്ളവും അവര് സംരക്ഷിക്കുകയാണ്. കൃഷിയ്ക്കുള്ള
ജലസേചനമാണ് ഏറ്റവും കൂടുതല് ജലനഷ്ടത്തിന്
വഴിയൊരുക്കുന്നത്, ശാസ്ത്രീയമായ ജലസേചന പദ്ധതികളും സാങ്കേതികവിദ്യകളും
വഴി വന്തോതില് ഈ
നഷ്ടം കുറയ്ക്കാനാകും. മഴക്കുഴികളുടെ നിര്മാണവും ചരിവുള്ള പ്രദേശങ്ങളില്
കല്ലുകള് നിരത്തുന്നതും മഴവെള്ളം അതിവേഗത്തില് ഒഴുകിപ്പോകാതെ
മണ്ണിലേക്ക് ആഴ്ന്നിറങ്ങുന്നതിന് വഴിയൊരുക്കുന്നു. ഗുജറാത്തിലെ ടാങ്കാസ് എന്നറിയപ്പെടുന്ന മഴവെള്ള
സംഭരണികളും കേരളത്തിലെ അമ്പലക്കുളങ്ങളും സ്വാഭാവിക
മഴവെള്ള സംഭരണികളും ഭൂഗര്ഭജല റീചാര്ജിംഗ്
സംവിധാനങ്ങളുമാണ്. പൈപ്പുകളുടെ ലീക്ക് തടയുകയും വ്യവസായ
ശാലകളുടെ ജല ഉപയോഗം
ശാസ്ത്രീയമാക്കുകയും ജലമലിനീകരണം തടയുകയും ടോയ്ലറ്റുകളിലെ ഫ്ലെഷ്
സംവിധാനങ്ങള് പരിഷ്ക്കരിച്ച് ജല ഉപയോഗം
കുറയ്ക്കുകയും പൊതുജല വിതരണത്തില് നിന്നുള്ള
ജലത്തിന്റെ കളവ് തടയുകയും ജല
ദുരുപയോഗത്തിനെതിരെ കര്ശന നടപടികള് സ്വീകരിക്കുകയും
ചെയ്താല് മാത്രമേ ശരിയായ ജല
സംഭരണവും ജലസംരക്ഷണവും നടപ്പിലാക്കാനാവൂ.
മഴ തിമിര്ത്ത്
പെയ്യുമ്പോള് കമ്പിളിപ്പുതപ്പിനുള്ളില് ചുരുണ്ടു കൂടുന്ന മലയാളി,
പെയ്തു തീരുന്ന ഈ മഴവെള്ളമൊക്കെയും
എവിടെപ്പോകുന്നു എന്ന് ആലോചിക്കുന്നില്ല. ഒരു
ആണ്ടിലേക്കുള്ള ദൈവത്തിന്റെ കാരുണ്യ സൗഭാഗ്യമാണ് ജൂണില്
തുടങ്ങി ഏതാനും മാസം പെയ്യുന്ന
മഴയെന്നും ആ കാരുണ്യത്തെ
പാഴാക്കിക്കളയാതെ നാളേക്ക് വേണ്ടി കരുതിവെക്കണമെന്നുമുള്ള
ചിന്ത ബഹുഭൂരിപക്ഷം മലയാളിക്കുമില്ല. കൊടും വേനലില് ഉരുകിയൊലിക്കുമ്പോള്
വേഴാമ്പലിനെപ്പോലെ ഒരു തുള്ളി
മഴവെള്ളത്തിന് വേണ്ടി പ്രാര്ത്ഥനാപൂര്വ്വം കാത്തിരിക്കുകയും
എന്നാല് രണ്ടു നാള് തുടര്ച്ചയായി
മഴ പെയ്യുമ്പോള് 'ഇതെന്തൊരു
മഴ' എന്ന് പറഞ്ഞ്
മഴയെ ശപിക്കുകയും ചെയ്യുന്ന
പതിവ് മലയാളികളില് നിന്ന് ന്യൂജനറേഷനും അധികമൊന്നും
മാറിയിട്ടില്ല. മഴയത്ത് യാത്ര തുടരാനാവാതെ
അഞ്ചു മിനിട്ട് നേരം ഏതെങ്കിലും
കടത്തിണ്ണയില് നില്ക്കേണ്ടി വരുമ്പോള് മഴയോട് വല്ലാത്ത
മടുപ്പ് തോന്നിത്തുടങ്ങുന്ന മനസ്സ് തന്നെയാണ് മലയാളിക്കിപ്പോഴും.
പെയ്യുന്ന ഓരോ തുള്ളിയും
നാളേക്കുള്ള സൗഭാഗ്യമാണെന്ന് അവന് ചിന്തിക്കുന്നില്ല. അത്
കൊണ്ട് തന്നെയാണ് മഴവെള്ള സംഭരണമെന്ന
മഹത്തായ ദൗത്യം നിര്വഹിക്കാതെ പലരും
ഒഴിഞ്ഞു മാറുന്നത്.
ഇക്കഴിഞ്ഞ വേനലിലടക്കം നാം
കണ്ടത് പ്രകൃതി തിരിച്ചടിക്കുന്നതിന്റെ ചെറിയൊരു
സൂചന മാത്രം. മഴവെള്ളം
കരുതി വെക്കാനുള്ള നടപടികള് ത്വരിതപ്പെടുത്തിയില്ലെങ്കില് നാളെ തൊണ്ട
നനക്കാന് ഒരു തുള്ളി
വെള്ളമില്ലാതെ അലയുന്ന ലാത്തൂരിലടക്കമുള്ള ജനതയുടെ
കൊടിയ ദുരിതം നമ്മുടെ നാട്ടിലും
പടികടന്നെത്തും. ഒരു കുടം
വെള്ളത്തിനായി നൂറു കണക്കിനാളുകള് മൂന്നും
നാലും ദിവസങ്ങള് കാത്തിരിക്കുന്ന ചിത്രം
നമുക്കിന്ന് വര്ത്തമാന പത്രങ്ങളിലെ ഒരു
കാഴ്ച മാത്രമാണ്. അത്തരം ദയനീയമായ
ഒരവസ്ഥയിലേക്ക് നാം എത്തപ്പെടാതിരിക്കാന്
ആസൂത്രിതമായ നടപടികള് ആലോചിക്കേണ്ടിയിരിക്കുന്നു.
മഴവെള്ള സംഭരണത്തിന് വേണ്ടിയുള്ള
പ്രവര്ത്തനങ്ങള്ക്ക് ഓരോ വ്യക്തിയും
മുന്ഗണന നല്കണം.പ്രകൃതിയില് നിന്ന്
ലഭിക്കുന്ന മഴവെള്ളം വളരെ ശുദ്ധമാണ്.
പറമ്പിലും ടെറസിലും വീഴുന്ന മഴയെ
എങ്ങനെയൊക്കെ സംഭരിച്ച് വെക്കാമെന്ന ചിന്തയും
അതോടനുബന്ധിച്ചുള്ള പ്രവര്ത്തനവുമാണ് ഓരോ ആളുകളില്
നിന്നും ഉണ്ടാവേണ്ടത്. കേരളത്തില് പ്രതിവര്ഷം ശരാശരി
3000-4000 മില്ലിമീറ്റര് മഴ ലഭിക്കുന്നുവെന്നാണ്
കണക്ക്. ഈ കണക്കനുസരിച്ച്
1000 ചതുരശ്ര അടി വിസ്തീര്ണ്ണമുള്ള
ഒരു ടെറസില് മൂന്നു
ലക്ഷം ലിറ്റര് മഴയാണ് ഒരു
വര്ഷം പെയ്തു വീഴുന്നത്. ഒരു
ഹെക്ടര് ഭൂമിയില് ഒരു കോടി
20 ലക്ഷം ലിറ്റര് മഴവെള്ളം ലഭിക്കുന്നു.
ഈ വെള്ളം പാഴായിപ്പോവാതെ
സംഭരിച്ചു വെക്കാനായാല് ഭൂമിക്ക് നല്ല കുളിര്മ്മ
കിട്ടും. നമുക്ക് അടുത്ത മഴ
വരെ ഒരു പ്രയാസവുമില്ലാതെ
കഴിയാനുള്ള വെള്ളവും!
ടെറസിലും പറമ്പിലും വീഴുന്ന
മഴവെള്ളത്തെ കിണറുകളില് എത്തിച്ച് സംഭരിക്കാനുള്ള
നടപടിയാണ് ഏറ്റവും ഫലപ്രദം. ടെറസില്
വീഴുന്ന വെള്ളത്തെ പൈപ്പിലൂടെ റോഡിലേക്ക്
തള്ളുന്നതിന് പകരം അവയെ ശുദ്ധീകരിച്ച്
നേരിട്ട് കിണറുകളിലേക്കും പറമ്പുകളില് വീഴുന്ന മഴവെള്ളം കിണറുകള്ക്ക്
സമീപം താഴ്ത്തി ഭൂമിയിലേക്കും എത്തിക്കാനായാല്
വലിയ നേട്ടമായിരിക്കും .മഴവെള്ളം
സംഭരിച്ചു വെക്കാന് വലിയ മുതല്
മുടക്കുകളൊന്നും ആവശ്യമില്ല. ശാസ്ത്രീയമായ വഴിയില്, വളരെ കരുതലോടെ
ചെയ്താല് ചെറിയ തുക കൊണ്ടു
തന്നെ ചെയ്യാനാവും. ആയുഷ്കാലം മുഴുവന് യാതൊരു
ചെലവുകളുമില്ലാതെ ശുദ്ധജലം ശേഖരിച്ചു വെയ്ക്കുകയും
ചെയ്യാം.
രണ്ടു നിലകളുള്ള വീടാണെങ്കില്
മുകളിലെ ടെറസില് വീഴുന്ന മഴവെള്ളം
വളരെ എളുപ്പത്തില് താഴത്തെ
നിലയിലെ ടെറസിന് മുകളില് സൂക്ഷിക്കുന്ന
ടാങ്കില് ശേഖരിച്ചുവെക്കാനാവും. പരിസ്ഥിതിയുടെ സന്തുലിതാവസ്ഥക്ക് ഗുണകരമായ ഏറെ കാര്യങ്ങള്
ചെയ്യാന് മഴവെള്ള സംഭരണി കൊണ്ട്
കഴിയും. 1000 സ്ക്വയര് ഫീറ്റ് മേല്ക്കൂരയുള്ള
ഒരു വീട്ടില് നിന്ന്
പ്രതിവര്ഷം അഞ്ചു ലക്ഷം ലിറ്റര്
വരെ വെള്ളം സംഭരിക്കാനാവും.
10,000 സംഭരണ ശേഷിയുള്ള ടാങ്കാണ് നിര്മ്മിക്കുന്നതെങ്കില്
വെള്ളം ഉപയോഗിച്ച് തീരുന്നതിനനുസരിച്ച് അടുത്ത
മഴക്ക് അത് വീണ്ടും
നിറയും. ടാങ്കില് ശേഖരിക്കുന്ന ജലം
നേരിട്ടോ പമ്പിന്റെ സഹായത്തോടെയോ വിവിധ
ആവശ്യങ്ങള്ക്കായി പ്രയോജനപ്പെടുത്താനാവും.
മഴ പെയ്യുന്നത്
മനുഷ്യന് വേണ്ടി മാത്രമല്ല, ഭൂമിക്കും
വേണ്ടി കൂടിയാണ്. മനുഷ്യനെ പോലെ
ഭൂമിക്കും നല്ല ദാഹമുണ്ട്. മഴ
പെയ്യുമ്പോള് ആര്ത്തിയോടെ കുടിക്കാന് ഭൂമിയും കൊതിക്കാറുണ്ട്.
പക്ഷെ, കോണ്ക്രീറ്റ് ചെയ്തും ഇന്റർലോക്ക് ചെയ്തും
വീട്ടുമുറ്റം 'മനോഹര'മാക്കാന് നാം
മത്സരിക്കുമ്പോള് ഭൂമിക്കെങ്ങനെ വെള്ളം കിട്ടും. മഴവെള്ളം
ഭൂമിയിലേക്കിറങ്ങാത്തപ്പോഴാണ്
ചുറ്റുപാടും കഠിനമായി പൊള്ളുന്നത്. ഇതിന്
പരിഹാരം ഭൂമിക്കു കൂടി മഴവെള്ളം
നല്കുക എന്നതാണ്. വീട്ടുമുറ്റത്തോ വിശാലമായ
പറമ്പുകളിലോ വശങ്ങളിലായി ചാലുകള് പോലെ നീളത്തില്
കുഴിയെടുത്ത് ഭൂമിയിലേക്ക് മഴവെള്ളത്തെ വിടാവുന്നതാണ്. മുകള് ഭാഗത്തെ മണ്ണ്,
വീതിയില് അധികം താഴ്ചയില്ലാതെ മാറ്റി
താഴേക്ക് കുറേ ഭാഗം സിമന്റിടുക.
തുടര്ന്ന് ചാലുകളൊഴിച്ചുള്ള ഭാഗം ഉയര്ത്തി തറനിരപ്പിന്
സമാന്തരമായി ഇരുമ്പ് കമ്പികള് ഗ്രില്ലുകള്
പോലെ നിരത്തി ഉറപ്പിക്കണം.
മുറ്റത്ത് നേരിയ ചെരിവുണ്ടാക്കി മഴവെള്ളത്തെ
ഈ ഗ്രില് അറകളിലൂടെ
ഭൂമിയിലേക്ക് താഴ്ത്തണം. അങ്ങനെ ഭൂമിക്കും
യഥേഷ്ടം വെള്ളം ലഭിക്കും. ഭൂമിയുടെ
ദാഹം ശമിക്കുമ്പോള് അതിന്റെയൊരു
കുളിര്മ്മ അന്തരീക്ഷത്തിലുമുണ്ടാവും.
ചെറിയ കുഴികളില് പ്ലാസ്റ്റിക്
ഷീറ്റുകള് വിരിച്ച് അതില് മഴവെള്ളം
ശേഖരിക്കുന്ന രീതിയുമുണ്ട്. കെട്ടിട നിര്മ്മാണ സ്ഥലങ്ങളിലും
മറ്റും നിര്മ്മാണാവശ്യത്തിന് ഉപയോഗിക്കാന് മഴവെള്ളം ഇങ്ങനെ ശേഖരിക്കുന്നത്
ഗുണകരമാവും. വീട്ടുവളപ്പില് ചെറിയ കുഴികള് ഉണ്ടാക്കി
മഴവെള്ളം ശേഖരിക്കുമ്പോള് അപകടങ്ങളൊഴിവാക്കാനുള്ള ശ്രദ്ധയും ഉണ്ടാവണം. മഴവെള്ളം
നിറഞ്ഞ കുഴികള് കുട്ടികളെ ആകര്ഷിച്ചേക്കാം.
കുട്ടികള് അങ്ങോട്ട് ചെല്ലാതിരിക്കാന് അവരില്
രക്ഷിതാക്കളുടെ ഒരു കണ്ണ്
എപ്പോഴുമുണ്ടാവണം.
റോഡുകളിലെ ഡ്രൈനേജുകള് നിറഞ്ഞുകവിഞ്ഞ്
മഴവെള്ളം കാല്മുട്ടോളം ഉയരത്തില് പുഴയിലേക്ക് ഒഴുകിപ്പോകുന്നത്
കാണാം. വീട്ടുവളപ്പുകളെല്ലാം ഇന്റർലോക്ക് ചെയ്ത് മിനുക്കിയതോടെ തങ്ങി
നില്ക്കാന് ഇടമില്ലാതെയാണ് ആയിരക്കണക്കിന് ലിറ്റര് മഴവെള്ളം ഓരോ
മണിക്കൂറിലും ഇങ്ങനെ പുഴയിലേക്കൊഴുകുന്നത്. മഴവെള്ളത്തിന്റെ
ആ കുത്തിയൊഴുക്കില് വല്ലാത്തൊരു
രോദനം കേള്ക്കുന്നില്ലേ? നില്ക്കപ്പൊറുതിയില്ലാതെ മഴവെള്ളത്തെ ആട്ടിയോടിക്കുന്നതിന്റെ ഒരു നൊമ്പരഗീതം.
ഈ രോദനം കേട്ട്
മഴവെള്ളം സംഭരിക്കാന് നടപടി സ്വീകരിക്കാത്തത് കൊണ്ടാണ്്
ജനുവരി ആകുമ്പോഴേക്കും കുടവും തലയിലേന്തി ഒരു
തുള്ളി കുടിനീരിനായി നമുക്ക് അലയേണ്ടി വരുന്നത്.
മഴവെള്ളം സംഭരിക്കാനും ഭൂഗർഭ ജലമാക്കാനും നമ്മുക്ക്
കൈകോർക്കാം .
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment