കണ്ണൂരിൻറെ കണ്ണുനീർ
അവസാനിക്കില്ലേ ?
അക്രമത്തെ അക്രമം കൊണ്ട്
നേരിടുകയാണ് പരിഹാരമെന്ന് കരുതുന്ന കാലത്തോളം കണ്ണൂരിൻറെ
കണ്ണുനീർ അവസാനിക്കില്ല .കണ്ണൂരിലെ അക്രമ പരമ്പരകൾക്കും
മനുഷ്യക്കുരുതികൾക്കും അറുതിവരുത്തി സമാധാനം സ്ഥാപിക്കാൻ ഇടതുപക്ഷ
ജനാധിപത്യ മുന്നണി ഗവൺമെന്റ് മുൻകൈയെടുക്കണം’.
മലയാള മാതൃത്വത്തെ പ്രതിനിധാനം ചെയ്യുന്ന ആദരണീയ കാവ്യപ്രതിഭ
സുഗതകുമാരി ടീച്ചറിൽ നിന്നും അക്രമം
അരുതെന്നും അത് എന്നന്നേയ്ക്കുമായി അവസാനിപ്പിക്കണമെന്നുമുള്ള
ആഹ്വാനം കണ്ണൂർകാർ ഉൾക്കൊള്ളണം .
പതിറ്റാണ്ടുകളായി തുടർന്നുവരുന്ന കണ്ണൂരിലെ ഹിംസാത്മക രാഷ്ട്രീയം
അവസാനിപ്പിക്കണം . പകയുടെയും അക്രമ രാഷ്ട്രീയത്തിന്റെയും
പരമ്പരകൾക്കെതിരായ മാനവികതയുടെശബ്‍ദം ഉയരണം
.ഉത്തരവാദിത്വബോധത്തോടെയുമുള്ള
പ്രതികരണമാണ് മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും
ഇന്നലെ നിയമസഭയിൽ ഉയർന്നുകേട്ടത്. സംസ്ഥാനതലത്തിലും
കണ്ണൂരിലും ഉചിതമായ ഇടപെടലിന് എൽഡിഎഫ്
സർക്കാർ സന്നദ്ധമാണെന്നുള്ള മുഖ്യമന്ത്രിയുടെ ഉറപ്പ് ഏറെ ആശ്വാസത്തോടെയും
പ്രതീക്ഷയോടെയുമാണ് കേരളം ഉറ്റുനോക്കുന്നത്. അതിന്
കക്ഷിരാഷ്ട്രീയത്തിന് അതീതമായി കേരളത്തിന്റെയാകെ പിന്തുണയുണ്ടാവും.വർഗീയതയേയും കാലഹരണപ്പെട്ട ജാതീയതയേയും പ്രതിലോമകരമായ ഫാസിസ്റ്റ് രാഷ്ട്രീയത്തെയും കേരളത്തിൻറെ മണ്ണിൽ നിന്ന് തുടച്ചുമാറ്റണം
മാറ്റങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കുന്ന കാലത്തിന്റെ കുളമ്പടി ശബ്ദം കണ്ണൂർകാർ
കേൾക്കണം .കൊലപാതകം ഒന്നിനും പരിഹാരമല്ല
.കണ്ണൂരിൻറെ കണ്ണുനീർ അവസാനിക്കണം .സംസ്ഥാനത്ത് ഏറ്റവും കൂടുതല് കണ്ണീരും ചോരയും വീഴുന്ന ജില്ലയാണ് കണ്ണൂര്. കൊന്നൊടുക്കിയ നവയൗവനങ്ങളുടെയും കുടുംബനാഥന്മാരുടെയും കണക്കെടുത്താല് കേരളം നാണിച്ചുതലതാഴ്ത്തും. സമ്പൂർണ്ണ സാക്ഷര നേടിയ ദൈവത്തിൻറെ സ്വന്തം നാടിൻറെ ദയനീയതയിൽ ആരും ദുഃഖിച്ചു പോകും കണ്ണൂരെ കൊലപാതകങ്ങൾക്ക് ശാശ്വതമായ പരിഹാരമുണ്ടായെങ്കില് മാത്രമേ അവിടെ സമാധാനം പുലരുകയുള്ളൂ .
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment