Pages

Thursday, October 27, 2016

റഷ്യയുടെ പ്രകോപനം: മറുപടിയായി ബ്രിട്ടന്റെ സൈനിക വിന്യാസം

റഷ്യയുടെ പ്രകോപനം: മറുപടിയായി ബ്രിട്ടന്റെ സൈനിക വിന്യാസം
കിഴക്കന്യൂറോപ്പില്വന്സൈനിക വിന്യാസവുമായി റഷ്യ. മറുപടിയായി എസ്തോണിയന്അതിര്ത്തിയില്വലിയ സന്നാഹങ്ങളുമായി ബ്രിട്ടനും രംഗത്ത്. ശീതയുദ്ധത്തന് ശേഷം റഷ്യന്അതിര്ത്തിയിലെ നാറ്റോ സഖ്യകക്ഷികളുടെ ഏറ്റവും വലിയ സൈനികവിന്യാസമാണിത്....... സിറിയന്പ്രശ്നത്തില്റഷ്യൻ ഇടപെടലിനെ തുടർന്നാണ് അമേരിക്കയും മറ്റ് പാശ്ചാത്യരാജ്യങ്ങളും റഷ്യയ്ക്കെതിരെ ശക്തമായി രംഗത്തിറങ്ങിയിരിക്കുന്നത്....... നേരത്തെ, സമുദ്രാതിര്ത്തിയില്റഷ്യന്കപ്പലുകള്കടുത്ത പ്രകോപനമുയര്ത്തി കടന്നുപോയതും പിന്നാലെ റഷ്യന്വിമാനങ്ങള്രണ്ടു പ്രാവശ്യം വ്യോമാതിര്ത്തിക്ക് സമീപമെത്തിയതും ബ്രിട്ടനെ ചൊടിപ്പിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ആണവ മിസൈലിന്റെ ചിത്രം കഴിഞ്ഞദിവസം റഷ്യ പുറത്തുവിട്ടതിനു പിന്നാലെയാണ് ബ്രിട്ടന്റഷ്യക്ക് നേരെ പടയൊരുക്കം ആരംഭിച്ചത്

നേരത്തെ നാറ്റോ സഖ്യം സാത്താന്എന്ന് വിശേഷിപ്പിച്ച അതേ മിസൈലിന്റെ പരിഷ്കരിച്ച പതിപ്പായ സാറ്റന്‍ 2-ന്റെ ചിത്രങ്ങളാണ് റഷ്യ പുറത്തുവിട്ടത്. ബ്രിട്ടന്റെ നീക്കങ്ങള്ക്കു പിന്നാലെ, റഷ്യയിലും ആറ് സമീപരാജ്യങ്ങളിലുമായുള്ള 130 സൈനികകേന്ദ്രങ്ങളില്അതീവജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. പാശ്ചാത്യരാജ്യങ്ങളില്നിന്നുള്ള ആക്രമണ ഭീഷണി ശക്തമാണെന്നും സൈന്യം ഒരുങ്ങിയിരിക്കണമെന്നും റഷ്യയുടെ ഉത്തരവുണ്ട്. അതേസമയം പോളണ്ട് അതിര്ത്തിയിലെ യു.എസ്. സൈന്യത്തിനൊപ്പം യു.കെ., റൊമാനിയന്സൈന്യം ചേരുമെന്നും റിപ്പോര്ട്ടുകള്സൂചിപ്പിക്കുന്നു.

Prof. John Kurakar

No comments: