Pages

Thursday, October 27, 2016

BILL GATES AND HIS WEALTH (ബിൽഗേറ്റ്സിന്‍റെ സമ്പത്ത് ചാരിറ്റിക്കു വേണ്ടി മാത്രം)

BILL GATES AND HIS WEALTH
ബിൽഗേറ്റ്സിന്റെ സമ്പത്ത് ചാരിറ്റിക്കു വേണ്ടി മാത്രം
The billionaire Bill Gates appeared on ITV's this morning where he explained his three kids are "proud" of their parents's decision to give away their inheritance.He said: "Our kids will receive a great education and some money so they are never going to be poorly off but they'll go out and have their own career."It's not a favour to kids to have them have huge sums of wealth. It distorts anything they might do, creating their own path." Bill and Melinda have three children - Jennifer, 20, Rory, 17, and Phoebe, 14.Rory and Phoebe are believed to at school and live at home with their parents near Seattle, US.
Jennifer is in her second year at Stanford University in California, where her father donated £5million to build a computer science lab in his name. Gates has previously hinted his children would get less than $10million when he died.The rest will go to the Bill and Melinda Gates Foundation, which gives grants of around £4bn a year to good causes such as tackling poverty and disease.Gates told presenters Holly Willoughby and Ben Shephard his children are behind the decision.He said: "This money is dedicated to helping the poorest. They know that, they are proud of that, they go on trips with us to see the work that's being done.”
ബിൽഗേറ്റ്സിന്‍റെ സമ്പത്ത് മക്കൾക്ക് നൽകില്ല; അവർ ഒന്നിൽ നിന്നും തുടങ്ങട്ടേയെന്ന് കോടീശ്വരൻ .തന്റെ 70 ബില്യണ്‍ പൗണ്ട് വരുന്ന സമ്പത്ത് ബില്‍ ഗേറ്റ്സ് ചാരിറ്റിക്ക് സംഭാവന ചെയ്യാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ മക്കള്‍ക്ക് എല്ലാം ഒന്നില്‍ നിന്നും തുടങ്ങേണ്ട അവസ്ഥയാണുണ്ടായിരിക്കുന്നത്.
മരണാനന്തരം തന്റെ ശതകോടികളുടെ സമ്പത്ത് ചാരിറ്റിക്ക് നല്‍കാന്‍ തീരുമാനിച്ചതില്‍ തന്റെ മക്കള്‍ക്ക് ഏറെ അഭിമാനമുണ്ടെന്നാണ് ബില്‍ വെളിപ്പെടുത്തുന്നത്. അത്യാവശ്യം ജീവിക്കാനും പഠിക്കാനുമുള്ള തുക ഒഴിച്ച്‌ ബാക്കിയുള്ള സമ്പത്താണ് അദ്ദേഹം സംഭാവനയായി നല്‍കുന്നത്. ലോകത്തിലെ ഏറ്റവും പാവപ്പെട്ടവരെ സഹായിക്കുന്നതിന് വേണ്ടിയാണീ തുക ഉപയോഗിക്കുന്നത്.
തന്റെ രണ്ട് പെണ്‍മക്കള്‍ക്കും മകനും ബില്യണ്‍ കണക്കിന് ഡോളറിന്റെ ട്രസ്റ്റ് ഫണ്ടുകള്‍ കൈമാറുന്നതിന് പകരം താന്‍ അവര്‍ക്ക് മികച്ച വിദ്യാഭ്യാസമാണ് നല്‍കുന്നതെന്നും അതിലൂടെ അവര്‍ക്ക് സ്വന്തമായ കരിയര്‍ കെട്ടിപ്പടുക്കാനാവുമെന്നും ബില്‍ ഗേറ്റ്സ് വിശദമാക്കുന്നു. എന്നാല്‍ ഇത്രയൊക്കെ ചാരിറ്റിക്ക് നല്‍കിയാലും തന്റെ മക്കള്‍ സാമ്പത്തിക സുരക്ഷയില്‍ തന്നെയായിരിക്കുമെന്നും അവര്‍ ദരിദ്രരാകില്ലെന്നും ബില്‍ വ്യക്തമാക്കുന്നു. കണക്കിലധികം സമ്പത്ത് മക്കള്‍ക്ക് നല്‍കി അവരെ ധൂര്‍ത്തരാക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും മറിച്ച്‌ അവര്‍ അവരുടേതായ വഴികള്‍ സൃഷ്ടിക്കട്ടെയെന്നും ബില്‍ ഗേറ്റ് സ് പറയുന്നു.
60കാരനായ ബില്‍ ഗേറ്റ്സിനും ഭാര്യ 52കാരി മെലിന്ദയ്ക്കും കൂടി മൂന്ന് മക്കളാണുള്ളത്. ജെന്നിഫര്‍ (20), റോറി(17), ഫോയ്ബെ(14) എന്നിവരാണവര്‍. ഇതില്‍ ജെന്നിഫെര്‍ കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ പഠിക്കുകയാണ്. ഇവിടെ തന്റെ പേരില്‍ ഒരു കമ്പ്യൂട്ടര്‍ സയന്‍സ് ബില്‍ഡിങ് നിര്‍മ്മിക്കാനായി ബില്‍ ഗേറ്റ്സ് അഞ്ച് മില്യണ്‍ പൗണ്ടാണ് സംഭാവന നല്‍കിയിരിക്കുന്നത്. റോറിയും ഫോയ്ബെയും അച്ഛനമ്മമാരോടൊപ്പം വാഷിങ്ണിലെ സീറ്റിലില്‍ താമസിച്ച്‌ സ്കൂള്‍ പഠനം നടത്തി വരുകയാണ്.

തന്റെ സമ്പത്തിന്റെ ഒരു അനുപാതം മാത്രമാണ് ബില്‍ ഗേറ്റ്സ് മക്കള്‍ക്കായി നീക്കി വച്ചിരിക്കുന്നത്. ബാക്കിയുള്ള തുക ബില്‍ ആന്‍ഡ് മെലിന്ദ ഗേറ്റ്സ് ഫൗണ്ടേഷന്‍ എന്ന ചാരിറ്റിയിലേക്കാണ് പോകുന്നത്. ലോകമാകമാനമുള്ള പാവപ്പെട്ടവര്‍ക്ക് ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും ഫണ്ടുകള്‍ അനുവദിക്കുന്ന ട്രസ്റ്റാണിത്. തന്റെ ഈ നിര്‍ണായകമായ തീരുമാനത്തിന് പുറകില്‍ തന്റെ മക്കള്‍ തന്നെയാണെന്ന കാര്യവും ബില്‍ ഗേറ്റ്സ് വെളിപ്പെടുത്തിയിരുന്നു.

Prof. John Kurakar

No comments: