Pages

Thursday, October 27, 2016

തെരുവുനായ പ്രശ്‌നം: മനേകാ ഗാന്ധിക്കെതിരെ വി.മുരളീധരന്‍

തെരുവുനായ പ്രശ്നം:
മനേകാ ഗാന്ധിക്കെതിരെ വി.മുരളീധരന്

തെരുവ് നായ്ക്കളെ കൊല്ലുന്നവര്ക്കെതിരെ കാപ്പ ചുമത്തണമെന്ന മനേകാ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ ബി.ജെ.പി. നേതാവ് വി.മുരളീധരന്‍. തെരുവുനായ്ക്കളെ സ്വയരക്ഷാര്ഥം കൊല്ലുന്നവര്ക്കെതിരേ പൊതുസമൂഹത്തിന്റെ സുരക്ഷക്കും സമാധാനത്തിനും ഭീഷണിയാകുന്ന കൊടും കുറ്റവാളികളുടെമേല്ചുമത്തുന്ന കാപ്പ നിയമം ചുമത്തണമെന്ന പ്രസ്താവന അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്ഹവുമാണെന്ന് മുരളീധരന്മനേകാ ഗന്ധിക്കയച്ച കത്തില്ചൂണ്ടിക്കാട്ടി. ഇത്തരം പ്രസ്താവനകള്കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള, താങ്കള്കൂടി ഉള്പ്പെടുന്ന സര്ക്കാരിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്താനും കേരളത്തിലെ ജനങ്ങളെ ബി.ജെ.പിയില്നിന്നും അകറ്റാനും മാത്രമേ ഉപകരിക്കുവെന്നും കത്തില്പറയുന്നു.
കേന്ദ്ര സര്ക്കാരില്ശിശുക്കളുടേയും വനിതകളുടേയും ക്ഷേമത്തിനായുള്ള മന്ത്രിയാണല്ലോ താങ്കള്‍. പിഞ്ചുകുഞ്ഞുങ്ങള്ഉള്പ്പെടെ നൂറുകണക്കിനു കുട്ടികള്ക്കാണ് കേരളത്തില്തെരുവുനായ ആക്രമണത്തില്ഗുരുതരമായി പരുക്കേറ്റിട്ടുള്ളത്. തെരുവുനായ ആക്രമണത്തില്പരുക്കേറ്റ കുട്ടികളെ സംബന്ധിച്ച വിവരങ്ങള്ശേഖരിക്കുകയോ അക്കാര്യത്തില്സംസ്ഥാനത്തിന്റെ റിപ്പോര്ട്ട് തേടാനോ തയാറാകാതെ കുട്ടികളെ ആക്രമിക്കുന്ന തെരുവുനായ്ക്കളെ കൊല്ലുന്നവര്ക്കെതിരേ കാപ്പ ചുമത്തണമെന്നു പറയുന്നത് ശരിയല്ല. മുരളീധരന്കത്തിലൂടെ സൂചിപ്പിച്ചു

തെരുവുനായ പ്രശ്നം താങ്കളുടെ വകുപ്പില്പെടുന്നതല്ലെന്ന് ദയവായി ഓര്മിപ്പിക്കട്ടെ. കേന്ദ്ര വനം-പരിസ്ഥിതിമന്ത്രിയായിരിക്കേ പ്രകാശ് ജാവദേക്കര്‍, ബിഹാറില്വ്യാപകമായി കൃഷിനാശം വരുത്തുന്ന നീല്ഗായി മൃഗങ്ങളെ കൊല്ലുന്നതിന് അനുമതി നല്കിയിരുന്നു. ഇതിനെതിരേ താങ്കള്പ്രതിഷേധമുയര്ത്തിയപ്പോള്അത് വ്യക്തിപരമാണെന്നും കേന്ദ്ര മന്ത്രിസഭയുടെ നിലപാടല്ലെന്നുമുള്ള അസന്നിഗ്ധമായ അഭിപ്രായം മന്ത്രി ജാവദേക്കര്വ്യക്തമാക്കിയത് ഓര്ക്കുമല്ലോയെന്നും കത്തില്ചൂണ്ടിക്കാട്ടുന്നുണ്ട്....... ഒരു പൗര എന്ന നിലയില്കേരളത്തിലെ തെരുവുനായ ആക്രമണത്തെക്കുറിച്ച് അഭിപ്രായം പറയാന്താങ്കള്ക്ക് അവകാശമുണ്ട്. പക്ഷേ താങ്കളുടെ വകുപ്പിനു കീഴില്വരാത്ത ഒരു പ്രശ്നത്തില്കാപ്പ ചുമത്തണമെന്ന് കേരളത്തിലെ ഡി.ജി.പിയോട് പറയാന്താങ്കള്ക്ക് അവകാശമില്ലെന്ന് ഓര്മിപ്പിക്കട്ടെയെന്നുംഅതുകൊണ്ട് ഇത്തരം പ്രസ്താവനകളില്നിന്നും പിന്മാറണമെന്ന് അഭ്യര്ഥിക്കുന്നുവെന്നും കത്തില്പറയുന്നു .

Prof. John Kurakar

No comments: