Pages

Thursday, October 27, 2016

തലശ്ശേരിയില്‍ തെരുവുനായ്ക്കൂട്ടം നാടോടി സ്ത്രീയെ കടിച്ചുകീറി

തലശ്ശേരിയില്തെരുവുനായ്ക്കൂട്ടം
 നാടോടി സ്ത്രീയെ കടിച്ചുകീറി

തലശ്ശേരിയില്നോടോടി സ്ത്രീയെ തെരുവ്നായ്ക്കൂട്ടം കടിച്ചുകീറി. കര്ണാടകയിലെ ഹുന്സൂര്‍  സ്വദേശിനി രാധയാണ് ആക്രമണത്തിന് ഇരയായത്. ശനിയാഴ്ച രാവിലെ അഞ്ചോടെയാണ് സംഭവം. തലശ്ശേരി മമ്പറത്ത് പാലത്തിന് സമീപം ടെന്റ് കെട്ടിയാണ് രാധയും കുടുംബവും താമസിച്ചിരുന്നത്.  ടെന്റിനുള്ളിലേക്ക് ഇരച്ചുകയറിയ തെരുവുനായ്ക്കള്രാധയുടെ കഴുത്തിന് കടിച്ച് പുറത്തേക്ക് വലിച്ചിഴച്ചുവെന്ന് ബന്ധുക്കള്പറയുന്നു. അവരുടെ മൂക്കും ചുണ്ടും തെരുവുനായ്ക്കള്കടിച്ചുകീറി. മേല്ചുണ്ട് പൂര്ണമായും നഷ്ടപ്പെട്ടുവെന്നാണ് വിവരം. ഗുരുതരമായ പരിക്കേറ്റ രാധയെ തലശ്ശേരി ജനറല്ആസ്പത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്....

വിദഗ്ദ ചികിത്സയിലൂടെ മാത്രമേ മേല്ചുണ്ട് വച്ചുപിടിപ്പിക്കാന്സാധിക്കൂ. ഗുരുതര പരിക്കേറ്റതിനാല്കോഴിക്കോട് മെഡിക്കല്കോളജിലേക്ക് മാറ്റണമെന്ന് ആസ്പത്രി അധികൃതര്നിര്ദ്ദേശിച്ചുവെങ്കിലും പണം ഇല്ലാത്തതിനാല്അവിടേക്ക് പോകുന്നില്ല എന്നാണ് കുടുംബം പറയുന്നത്. തിരുവനന്തപുരം പുല്ലുവിളയില്തെരുനായ്ക്കളുടെ ആക്രമണത്തിന് ഇരയായ വയോധിക മരിച്ച സംഭവം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

Prof. John Kurakar

No comments: