Pages

Wednesday, October 26, 2016

തെരുവുനായ കടിച്ചു പരിക്കേറ്റ വൃദ്ധന്‍ മരിച്ചു

വര്‍ക്കലയില്‍ തെരുവുനായ കടിച്ചു പരിക്കേറ്റ വൃദ്ധന്‍ മരിച്ചു


വീടിന്റെ ഉമ്മറത്ത് കിടന്നുറങ്ങവെ തെരുവുനായകള്‍ കടിച്ചു പരിക്കേല്‍പ്പിച്ച വൃദ്ധന്‍ മരിച്ചു. കടിയേറ്റ് ഗുരുതരാവസ്ഥയില്‍ വര്‍ക്കല മുയില്‍ ചരുവിള വീട്ടില്‍ രാഘവനെ (90) രാവിലെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. അതിരാവിലെ രാഘവനെ അഞ്ച് നായകള്‍ കൂട്ടമായി ആക്രമിക്കുകയായിരുന്നു.

മുഖം, തല, കാല് തുടങ്ങിയ ഭാഗത്തെല്ലാം ആഴത്തില്‍ മുറിവുണ്ട്. വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ നിന്നാണ് രാഘവനെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവന്നത്.
Prof. John Kurakar

No comments: