Pages

Friday, October 7, 2016

ഉറുമ്പിനെ ശാപ്പിടുന്ന ആഡ്‌വാക്

ഉറുമ്പിനെ ശാപ്പിടുന്ന
 ആഡ്വാക്


പന്നിയുടെ മൂക്ക്, മുയലിന്റെ ചെവി, കങ്കാരുവിന്റേതുപോലുള്ള വാല്, നായയോളം വലുപ്പം! എന്നാൽ. ഇവയൊന്നിനെയും കുടുംബക്കാരനല്ലതാനും വിശാലമായ ഈ ലോകത്ത് ആഡ്‌വാക്കിന് ബന്ധുക്കളെന്നു പറയാൻ ആകെയുള്ളത് ആഡ്‌വാക് മാത്രം! ആഡ്‌വാക്കിനെ കാണണമെങ്കിൽ അങ്ങ് ആഫ്രിക്കവരെ പോകണം... സഹാറ മരുഭൂമിയുടെ തെക്കുഭാഗത്തു മാത്രം കാണപ്പെടുന്ന ഇവന്റെ ഇഷ്ടഭക്ഷണം ഉറുമ്പും ചിതലുമാണ്. ഒത്തുകിട്ടിയാൽ ഒറ്റരാത്രികൊണ്ട് അരലക്ഷത്തോളം ഉറുമ്പിനെ ശാപ്പിടും. അതിനായി മനുഷ്യൻ കണ്ടുപിടിച്ച ഏതൊരു യന്ത്രത്തേക്കാളും സ്പീഡിൽ ഇവൻ ഭൂമി തുരന്നുകളയുകയും ചെയ്യുംപകൽ മുഴുവൻ റെസ്റ്റ്, രാത്രി എല്ലു മുറിയെ പണിയെടുത്ത് പല്ലു മുറിയെത്തീറ്റ  ആഡ്‌വാക്കിന്റെ ജീവിതം ഒറ്റവാചകത്തിൽ ഇങ്ങനെ പറയാം. ഭൂമി തുരക്കണം. ശാപ്പാടടിക്കണം. കിടന്നുറങ്ങണം. ഒന്നോർത്താൽ മനുഷ്യൻ ആഡ്‌വാക്കിനെ അധികം കാണാത്തത് നന്നായി. അതുകൊണ്ടാവണം. ഇന്നു വംശനാശം നേരിടുന്ന മൃഗങ്ങളുടെ കൂട്ടത്തിൽ ഈ ജീവി ഉൾപ്പെട്ടിട്ടില്ല.

Prof. John Kurakar

No comments: