Pages

Thursday, October 6, 2016

കേരളത്തിലെ മാറിടം മറയ്ക്കൽ കലാപം

കേരളത്തിലെ മാറിടം മറയ്ക്കൽ കലാപം
അഡ്വ. രാജൻ
ലോകചരിത്രത്തിൽ കേരളത്തിൽ മാത്രമായി നടന്ന ഐതിഹാസികമായ സംഭവമാണ്സ്ത്രീകൾ മാറിടം മറയ്ക്കുന്നതിനായി നടത്തിയ പോരാട്ടം. 1822 മുതൽ ഒരു നൂറ്റാണ്ടിലേറെക്കാലം, എന്തിന്സ്വാതന്ത്ര്യലബ്ധിക്കുശേഷവും കേരളത്തിൽ മാറിടം മറയ്ക്കുന്നതിനായി കലാപം നടന്നു എന്നത്തികച്ചും വിസ്മയകരമാണ്‌. തിരുവിതാംകൂറിന്റെ തെക്കെ അറ്റത്തുനിന്ന്തുടക്കം കുറിച്ച പ്രക്ഷോഭം 1956 തൃശ്ശൂരിലെ മണിമലർക്കാവ്ക്ഷേത്രത്തിൽ നടന്ന സമരം വരെ നീണ്ടുനിന്നതായാണ്ചരിത്രരേഖകൾ വ്യക്തമാക്കുന്നത്‌. വിദ്യാഭ്യാസത്തിലും നവോത്ഥാന പോരാട്ടങ്ങളിലും പുരോഗമന ചിന്തയിലും കമ്മ്യൂണിസ്റ്റ്പ്രസ്ഥാനത്തിന്റെ വളർച്ചയിലും ഇന്ത്യയിൽ ഒന്നാമതുനിൽക്കുന്ന കേരളത്തിൽ, മാറിടം മറച്ച്പൊതു നിരത്തിൽ പ്രത്യക്ഷപ്പെട്ട സ്ത്രീകളുടെ മേൽവസ്ത്രങ്ങൾ പരസ്യമായി വലിച്ചുകീറി അപമാനിച്ചു എന്നത്നമ്മെ അത്ഭുതപ്പെടുത്തിയേക്കാം. അക്കാലത്തെ സവർണഹിന്ദുക്കൾ സ്ത്രീകളോട്നടത്തിയ ക്രൂര വിനോദമായിരുന്നു അത്‌.
ഒരു നാട്ടിലെ വേഷവിധാനങ്ങൾ നിശ്ചയിക്കുന്നതിന്പല മാനദണ്ഡങ്ങളുണ്ട്‌. ഭൂപ്രകൃതി, കാലാവസ്ഥ, അതിനെ തുടർന്നു രൂപപ്പെട്ട ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ എന്നിവ പുരുഷന്റേയും സ്ത്രീയുടേയും വസ്ത്രരീതി നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്‌. ദൈവത്തിന്റെ ആദ്യ സൃഷ്ടികളായി സങ്കൽപ്പിക്കപ്പെടുന്ന ആദമും ഹവ്വയും നഗ്നരായാണ്നടന്നിരുന്നത്‌. ഏദൻ തോട്ടത്തിൽ വെച്ച്സർപ്പത്തിന്റെ ചതിയിൽപ്പെട്ട്വിലക്കപ്പെട്ട കനി ഭക്ഷിക്കുന്നതോടെയാണ്തങ്ങൾ നഗ്നരാണെന്നയാഥാർത്ഥ്യം അവർ മനസിലാക്കുന്നത്‌. തന്റെ രൂപത്തിൽ സൃഷ്ടിച്ചവരെ കാണാൻ ദൈവം തോട്ടത്തിൽ വന്ന്അവരെ കാണാഞ്ഞ്വിളിച്ചപ്പോൾ പച്ചിലകളാൽ നഗ്നത മറച്ചാണ്അവർ പ്രത്യക്ഷപ്പെട്ടത്‌. മനുഷ്യന്റെ നഗ്നത ആവരണം ചെയ്യപ്പെടുന്ന ആദ്യ സന്ദർഭമാണത്‌. ഇക്കാലത്തും വനാന്തരങ്ങളിൽ പാർക്കുന്ന ഗോത്രമനുഷ്യർ പച്ചില കൊണ്ട്നഗ്നത മറച്ചാണ്നടക്കുന്നത്എന്ന കാര്യം ചരിത്ര വസ്തുതയാണ്‌.
വസ്ത്രങ്ങൾ കണ്ടുപിടിച്ചിട്ടില്ലാത്ത കാലത്ത്വൃക്ഷങ്ങളുടെ പുറംതോൽ അടർത്തിയെടുത്ത്ഉണക്കി സൂക്ഷിച്ചാണ്മനുഷ്യർ നഗ്നത മറച്ചിരുന്നത്‌. ശാരീരികശാസ്ത്രത്തിന്റെ പ്രത്യേകതയാൽ ആർത്തവമുണ്ടാക്കുന്നതുമൂലം സ്ത്രീകൾ അരയ്ക്കുചുറ്റും പച്ചിലകൾ കോർത്തോ മരത്തോൽ ഉടുത്തോ  നഗ്നത മറച്ചപ്പോഴും പുരുഷൻമാർ നഗ്നരായിതന്നെയാണ്നടന്നിരുന്നത്‌. കണ്വാശ്രമത്തിലെ ശകുന്തള നഗ്നത മറച്ചിരുന്നത്മരവുരിയുടുത്താണെന്ന്കാളിദാസൻ ചിത്രീകരിച്ചിട്ടുണ്ട്‌.
നദീതടസംസ്കാരം മനുഷ്യനെ കൂടുതൽ പരിഷ്കാരത്തിലേക്കെത്തിച്ചുകൊണ്ടിരുന്നപ്പോഴും വേട്ടയാടിയും നായാടിയും ഘോരവനങ്ങളിൽ കഴിഞ്ഞിരുന്ന വേടർ, മലയർ തുടങ്ങിയവർ പച്ചിലകൾ അരയ്ക്കുചുറ്റും കോർത്തിട്ടാണ്നഗ്നത മറച്ചിരുന്നത്‌. പരുത്തിയിൽ നിന്ന്നൂലും വസ്ത്രവും നെയ്തെടുക്കാമെന്ന്കണ്ടുപിടിച്ചപ്പോഴും കാട്ടിൽ കഴിയുന്നവരുടെ അടുത്തേക്ക്ഇതൊന്നുമെത്തിയില്ല. കൊടുംതണുപ്പിൽ അവർക്ക്ആശ്രയമായത്ഗുഹകളിലെ വാസവും മൃഗത്തോലുമായിരുന്നു. കാട്ടുമനുഷ്യർ കൊന്നുതിന്നുന്ന മൃഗങ്ങളുടെ തോൽകൊണ്ടുള്ള രോമകുപ്പായം അവർക്ക്പ്രകൃതി നൽകിയ ഉടയാടയായിരുന്നു. വിദ്യാഭ്യാസമോ പൊതുവിജ്ഞാനമോ ആദിമ ജനങ്ങൾക്കിടയിൽ ഇല്ലാതിരുന്നതുകൊണ്ട്അർദ്ധനഗ്നരായിനടക്കുന്നത്നാണക്കേടിന്റേയോ അഭിമാനത്തിന്റേയോ പ്രശ്നമായി അവർക്കൊരിക്കലും അനുഭവപ്പെട്ടിരുന്നില്ല.
മധ്യകാലത്തുതന്നെ വസ്ത്രധാരണ രീതികളെ നിയന്ത്രിച്ചിരുന്നത്അവിടത്തെ കാലാവസ്ഥയാണെന്നു കാണാൻ കഴിയും. കശ്മീർ പോലുള്ള ശൈത്യമേറിയ സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക്വസ്ത്രത്തിനുപുറമെ കട്ടികൂടിയ പുറം കുപ്പായം അനിവാര്യമായിതീർന്നു. മധ്യേഷ്യയിലെ മണൽകാടുകളിൽ കഴിഞ്ഞിരുന്ന അറബികൾക്ക്നേരിടേണ്ടിവന്ന പ്രശ്നം വീശിയടിക്കുന്ന പൊടിക്കാറ്റാണ്‌. കാലാവസ്ഥയിൽ ശരീരം മുഴുവൻ മൂടികിടക്കുന്ന ളോഹ പോലുള്ള പുറംകുപ്പായങ്ങൾ അവർക്ക്അനിവാര്യമായിതീർന്നു. യുറോപ്പിലെ ശൈത്യമാണ് നാട്ടിലെ ജനങ്ങളെ പാന്റ്സും ഷർട്ടും കോട്ടും ഗൗണും ധരിക്കാൻ നിർബ്ബന്ധിതരാക്കിയത്‌. പരുത്തിക്കൃഷിയും തുണിമില്ലുകളും വ്യാപിച്ചതും ഒരു കാരണമാണ്‌. ജനങ്ങൾ ജീവസന്ധാരണത്തിനായി ഏർപ്പെട്ട തൊഴിൽ അവരുടെ വസ്ത്രരീതിയെ സാരമായി സ്വാധീനിക്കുന്നുണ്ട്‌. പുഴയോരങ്ങളിലും കടൽക്കരയിലും ജീവിച്ചുവരുന്നവർക്ക്മീൻപിടിത്തവും അതുമായി ബന്ധപ്പെട്ട തൊഴിലുമാണ്ചെയ്യേണ്ടിവരുന്നത്‌. വെള്ളത്തിലിറങ്ങേണ്ടതുകൊണ്ട്അൽപവസ്ത്രധാരികളായി മാത്രമേ അവർക്ക്തൊഴിൽ ചെയ്യാൻ കഴിയൂ. തെങ്ങുകയറ്റം, പനകയറ്റം, വെള്ളത്തിലിട്ട അഴുകിയ ചകിരി തല്ലുന്നവർ, കക്കയും മുത്തും വാരുന്നവർ ഇവരെല്ലാം അൽപവസ്ത്രധാരികളാകുന്നത്തൊഴിലിന്റെ പ്രത്യേകതകൊണ്ടാണ്‌. വസ്ത്രധാരണത്തിൽ ആഡംബരം കടന്നുകയറുന്നത്പട്ടുവസ്ത്രത്തിന്റെ ആവിർഭാവത്തോടെയാണ്‌. ക്രിസ്ത്വബ്ദത്തിനു മുമ്പുതന്നെ പട്ടുവസ്ത്രങ്ങൾ ബനാറസിലും ചൈനയിലും ഉൽപാദിപ്പിച്ചു തുടങ്ങിയിരുന്നെങ്കിലും അതിന്റെ ഉപഭോഗം അന്തഃപുരങ്ങളിലും രാജകീയസദസുകളിലും മാത്രം ഒതുങ്ങിനിന്നു. അക്കാലത്തെ കഥകളിലും കവിതകളിലും നാടകങ്ങളിലും വിവരിക്കുന്ന വസ്ത്രാലങ്കാരങ്ങൾക്ക്ഭാവനയിൽ മാത്രമാണ്അസ്തിത്വമുള്ളത്‌.
കേരളമൊഴികെ ഇന്ത്യയിലൊരിടത്തും സ്ത്രീകളുടെ വസ്ത്രധാരണത്തിൽ വിലക്കുകളോ നിയന്ത്രണങ്ങളോ ഏർപ്പെടുത്തിയിരുന്നില്ല. അവർ അർദ്ധനഗ്നരോ അൽപ വസ്ത്രധാരികളോ ആയിരുന്നതിനുകാരണം വസ്ത്ര ദൗർല്ലഭ്യമായിരുന്നു. എന്നാൽ കേരളത്തിന്റെ സാമൂഹ്യ ജീവിതത്തിൽ ബ്രാഹ്മണമേധാവിത്വം സ്ഥാപിതമാവുകയും ചാതുർവർണ്യമുറപ്പിക്കാൻ അയിത്താചരണം നിർബന്ധിതമാക്കുകയും ചെയ്തതോടെയാണ,തീണ്ടാപാടകലം ജാതികൾക്ക്കൽപിച്ചു കൊടുക്കുന്നതിനും സ്ത്രീകൾക്ക്വസ്ത്രധാരണത്തിൽ വിലക്കുകൾ ഏർപ്പെടുത്തുന്നതിനും ഇടയായത്‌.
കേരളത്തിലെ നമ്പൂതിരിമാർക്ക്മതപരവും ദൈവീകവുമായ മേധാവിത്വം മാത്രമല്ല ഉണ്ടായിരുന്നത്‌. കേരളത്തിലെ ഭൂമിയത്രയും നമ്പൂതിരിമാരുടെ കൈവശത്തിലായിരുന്നതുകൊണ്ട്നൂറ്റാണ്ടുകളായി നിലനിന്ന ജന്മിത്വ വാഴ്ചയിൽ സമ്പത്തുകൊണ്ടും  പ്രതാപം കൊണ്ടും ശക്തരായിതീർന്നത്അവരാണ്‌. കേരളത്തിൽ ആദ്യകാലം മുതലുണ്ടായ പെരുമാൾവാഴ്ചയിൽ പെരുമാൾമാരെ തിരഞ്ഞെടുത്തിരുന്നത്നമ്പൂതിരി സഭകളായിരുന്നു. 12 വർഷക്കാലത്തേക്കാണ്ഇവരെ ഭരിക്കാൻ തെരഞ്ഞെടുത്തിരുന്നത്എന്നതിനാൽ കുടുംബവാഴ്ചയോ പിന്തുടർച്ചയോ ഉണ്ടായിരുന്നില്ല. ഭരിക്കുന്ന രാജാക്കൻമാർ നമ്പൂതിരിമാരുടെ പ്രീതിക്ക്വഴങ്ങി ഭരണം നടത്തിയിരുന്നതിനാൽ ഫലത്തിൽ നമ്പൂതിരിമാർ തന്നെയാണ്അധികാരം കൈയ്യാളിയിരുന്നത്‌. നമ്പൂതിരിമാരുടെ ഇച്ഛകളാണ്രാജകൽപനയായി പുറത്ത്വന്നത്‌. ബ്രാഹ്മണരുടെ ഭൂസ്വത്തിനെ ബ്രഹ്മസ്വം എന്നാണറിയപ്പെട്ടിരുന്നത്‌. ക്ഷേത്രങ്ങളുടെ സ്വത്ത്ദേവസ്വവും. കേരളത്തിലെ ഭൂമിയിൽ അധികപങ്കും ബ്രഹ്മസ്വവും ദേവസ്വവുമായിരുന്നു എന്നുമാത്രവുമല്ല, ഭൂമികൾക്ക്നികുതിയൊഴിവും നൽകിയിരുന്നു. അൽപസ്വൽപം ഭൂമിയുള്ളവർ പോലും കനത്തനികുതിഭാരം ഭയന്ന്ബ്രഹ്മസ്വത്തിലേക്കോ ദേവസ്വത്തിലേക്കോ ഭൂമി ദാനം ചെയ്ത്അവരുടെ കുടിയാനായി കഴിയാനാണ്താൽപര്യപ്പെട്ടത്‌. സാമ്പത്തികമായി അവർക്ക്നേട്ടം അതായിരുന്നു. ജന്മിത്വവാഴ്ചയിൽ ഭൂമിയുടെ അധിപരായി നമ്പൂതിരിമാർ മാറിയതോടെ സാമ്പത്തികമായും സാമൂഹ്യമായും മതപരമായും ദൈവീകമായും അവർ സമൂഹത്തിലെ പ്രബലന്മാരായിത്തീർന്നു. ശ്രുതികളേയും സ്മൃതികളേയും അവർക്കനുകൂലമായി വ്യാഖ്യാനിക്കാൻ തുടങ്ങിയതോടെ നിയമസംഹിതയും അവരുടേതായിതീർന്നു.
നാട്ടിലെ സമ്പത്തുമുഴുവൻ നമ്പൂതിരി മനയ്ക്കലേക്ക്അവകാശപ്പെട്ടതോടെ സ്വത്തുക്കൾ ഛിന്നഭിന്നമാകാതെ നോക്കേണ്ടത്അവരുടെ ആവശ്യമായിതീർന്നുഅതിനുണ്ടാക്കിയ ആദ്യ കൽപന നമ്പൂതിരികുടുംബത്തിലെ മൂത്ത ആൺകുട്ടി (മൂസമ്പൂരിാമാത്രമെ വിവാഹം കഴിക്കാൻ പാടുള്ളു എന്നായിരുന്നു. സ്വത്തും മൂത്തമകനുമാത്രമെ പിൻതുടർച്ചാവകാശം വഴി ലഭിച്ചിരുന്നുള്ളു. താഴെയുള്ള ആൺമക്കൾക്ക്‌ (അപ്ഫൻ) വിവാഹം വിലക്കപ്പെട്ടതോടെ ലൈംഗിക അരാജകത്വത്തിന്സ്വാഭാവികമായും അത്വഴിതെളിയിച്ചു. അപ്പോഴാണ്ലൈംഗിക പൂർത്തീകരണത്തിനുവേണ്ടി അപ്ഫന്മാർക്ക്നായർ സ്ത്രീകളുമായി സംബന്ധമാകാമെന്ന്കൽപന ഉണ്ടായത്‌. നമ്പൂതിരിസംബന്ധമെന്ന അസംബന്ധമാണ്കേരളത്തിലെ സാമൂഹ്യജീവിതത്തെ തകിടം മറച്ചത്‌. മറ്റുളളവരുടെ സ്വാതന്ത്ര്യവും സ്വച്ഛജീവിതവുമാകെ ഇവർ കവർന്നെടുത്തു. പരദ്ദേശിബ്രാഹ്മണരായ പട്ടന്മാർ കേരളത്തിലെ നമ്പൂതിരിമാരുടെ ദൈവീകമായ ആചാരാനുഷ്ഠാനങ്ങൾ സ്വീകരിച്ചെങ്കിലും മൂത്തമകൻ മാത്രമെ വിവാഹം കഴിക്കാൻ പാടുള്ളു എന്നോ, സ്വത്തവകാശം അയാൾക്കുമാത്രം പരിമിതിപ്പെടുത്തുന്ന രീതിയോ അവർ നടപ്പിലാക്കിയില്ല. ഇതിൽ നിന്നു തന്നെ അത്ബ്രാഹ്മണാചാരമല്ലെന്നും കേരളത്തിലെ നമ്പൂതിരിമാർ അവർക്കായിമാത്രം നടപ്പിലാക്കിയ ആചാരമാണെന്നും മനസിലാക്കാവുന്നതാണ്‌.
നിയമങ്ങളുണ്ടാക്കാനും വ്യാഖ്യാനിക്കാനും നിയുക്തരായ നമ്പൂതിരിമാർ സ്ത്രീകൾ മാറിടം മറയ്ക്കാൻ പാടില്ലെന്നത്നീതിശാസ്ത്രത്തിന്റെ ഭാഗമായാണ്നടപ്പിലാക്കിയത്‌. സ്ത്രീകളാരുംതന്നെ സ്തനകഞ്ചുകമോ ഏതെങ്കിലും മേൽവസ്ത്രമോ ധരിക്കാൻ പാടില്ലെന്നത്ദൈവകൽപിതമാണെന്ന്നമ്പൂതിരിമാർ കൽപിച്ചു.സന്മാർഗജീവിതത്തിന്ഇന്നുള്ള അർത്ഥമല്ല മുമ്പുണ്ടായിരുന്നത്‌. ഉയർന്ന ജാതിക്കാരുടെ ലൈംഗികവേഴ്ചയ്ക്ക്വഴങ്ങാതിരിക്കുന്ന സ്ത്രീകളെ അസന്മാർഗികളായി കാണുകയും അവരെ ശിക്ഷിക്കുകയും ചെയ്യുന്ന സമ്പ്രദായമാണ്മുൻകാലങ്ങളിലുണ്ടായിരുന്നത്‌. കാർത്തികപ്പിള്ളി രാജാവ്ഒരു വിളംബരം തന്നെ ഇതിനായി പുറപ്പെടുവിച്ചിട്ടുണ്ട്‌. നഗ്നമായ മാറിടം പ്രദർശിപ്പിച്ച്നടക്കേണ്ടിവരിക മാത്രമല്ല, പ്രായപൂർത്തിയായ സ്ത്രീകൾ മുലക്കരം നൽകേണ്ടി വന്ന ഒരു നാടായിരുന്നു കേരളം എന്നുകൂടി മനസിലാക്കേണ്ടതുണ്ട്‌. ഇക്കാര്യത്തിൽ കുടിശിക വരുത്തുന്നവർക്കെതിരെ നടത്തുന്ന റവന്യൂറിക്കവറി നടപടികളെക്കുറിച്ച്ചിന്തിക്കാൻപോലും കഴിയാത്തതാണ്‌.
Prof. John Kurakar

No comments: