Pages

Sunday, October 23, 2016

മാതൃഭാഷാവകാശ ജാഥ

മാതൃഭാഷാവകാശ സംസ്ഥാന ജാഥയ്ക്ക്കാസർകോട്തുടക്കം
ഐക്യമലയാള പ്രസ്ഥാനത്തിന്റെ മാതൃഭാഷ അവകാശ സംസ്ഥാന ജാഥയ്ക്ക്‌ കാസർകോടുനിന്നും തുടക്കമായി. കാസർകോട്‌ പുതിയ ബസ്സ്റ്റാൻഡ്്‌ പരിസരത്ത്‌ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ ജാഥ ഉദ്ഘാടനം ചെയ്തു. കോടതി ഭാഷ പൂർണമായും മലയാളത്തിലാക്കണമെന്ന്‌ മന്ത്രി അഭിപ്രായപ്പെട്ടു.
മലയാളം ഐക്യവേദി പ്രസിഡന്റ്‌ ഡോ. വി പി മാർക്കോസ്‌ നയിക്കുന്ന ജാഥ 31ന്‌ തിരുവനന്തപുരത്ത്‌ സമാപിക്കും. ഫലവൃക്ഷത്തൈ കൈമാറിയാണ്‌ ജാഥ ഉദ്ഘാടനം ചെയ്തത്‌. മലയാളം മാധ്യമ പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കുക, പ്രവേശന പരീക്ഷകളും മലയാളത്തിൽ എഴുതാൻ അനുവദിക്കുക, കോടതി ഭാഷ മലയാളമാക്കുക, മലയാളനിയമം നടപ്പിൽ വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ ജാഥ..
Prof. John Kurakar


No comments: