കൊട്ടാരക്കര
ശ്രീധരന്‍നായര്‍ക്ക് കൊട്ടാരക്കരയിൽ ഉചിതമായ സ്മാരകം നിർമ്മിക്കണം
കൊട്ടാരക്കര ശ്രീധരന്‍നായര്‍ അനുസ്മരണ സമ്മേളനം അയിഷാപോറ്റി
എംഎല്‍എ ഉദ്ഘാടനം ചെയ്തു. ശ്രീധരന്‍നായര്‍ക്ക് ഉചിതമായ സ്മാരകം കൊട്ടാരക്കരയില്‍ നിര്‍മ്മിക്കേണ്ടത്
കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് എംഎല്‍എ പറഞ്ഞു. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പ്രൊഫ .പി.എന്‍.ഗംഗാധരന്‍ നായര്‍ അധ്യക്ഷ്യത വഹിച്ചു.
ശ്രീധരന്‍നായരുടെ പേരില്‍ ചലച്ചിത്രവികസന കോര്‍പ്പറേഷന്റെ തിയേറ്റര്‍ കോംപ്ലക്‌സ് നിര്‍മ്മിക്കാനുള്ള
ആലോചനകള്‍ നടക്കുന്നതായി കോര്‍പ്പറേഷന്‍ ഡയറക്ടര്‍ അമ്പലക്കര അനില്‍കുമാര്‍ പറഞ്ഞു.
സംസ്ഥാനത്തുടനീളം 12 തിയേറ്ററുകളാണ് കോര്‍പ്പറേഷന്‍ നിര്‍മ്മിക്കുന്നത്. ചലച്ചിത്രതാരം
ടി.പി.മാധവന്‍ ശ്രീധരന്‍നായര്‍ അനുസ്മരണപ്രഭാഷണം നടത്തി. വിവിധ മേഖലകളിലെ പ്രവര്‍ത്തന
മികവിന് ടി.പി.മാധവന്‍(ചലച്ചിത്രം), ബേബിക്കുട്ടന്‍(നാടകം), കൊട്ടാരക്കര ഗംഗ, കൊട്ടാരക്കര
ഭദ്ര(കഥകളി), ഡോ.പി.സേതുനാഥന്‍(സാഹിത്യം) എന്നിവരെ യോഗത്തില്‍ ആദരിച്ചു. ജി.കലാധരന്‍,
നഗരസഭാ ഉപാധ്യക്ഷന്‍ എ.ഷാജു, കൗണ്‍സിലര്‍മാരായ എസ്.ആര്‍.രമേശ്, സി.മുകേഷ്, അഡ്വ.ഉണ്ണികൃഷ്ണമേനോന്‍,
കോശി കെ.ജോണ്‍, ആര്‍.അമ്പിളി, ചലച്ചിത്ര താരങ്ങളായ ശോഭാ മോഹന്‍, വിനുമോഹന്‍ സരസൻ ,കൊട്ടാരക്കര തുടങ്ങിയവര്‍ സംസാരിച്ചു..
Prof. John Kurakar
No comments:
Post a Comment