മരിച്ചയാളുടെ അക്കൌണ്ടില്‍നിന്ന് നെറ്റ്ബാങ്കിങ്ങിലൂടെ 43 ലക്ഷം രൂപ തട്ടി
ഹരിയാനയില്‍
മൂന്നുവര്‍ഷംമുമ്പ് മരിച്ചയാളുടെ അക്കൌണ്ടില്‍നിന്ന് നെറ്റ്ബാങ്കിങ്ങിലൂടെ 43
ലക്ഷം തട്ടിയ മൂന്നുപേര്‍ ഫരീദാബാദില്‍ പിടിയില്‍. തട്ടിപ്പില്‍ പങ്കുള്ള
രണ്ടുപേര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
2013ല്‍
ഫരീദാബാദില്‍ മരിച്ച ശ്രീചന്ദ് എന്നയാളുടെ ബാങ്ക് അക്കൌണ്ടില്‍നിന്നാണ് അഞ്ചംഗസംഘം
പണം തട്ടിയത്. ശ്രീചന്ദിന്റെ മകന്റെ പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് തട്ടിപ്പ്
സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്നാണ് സംഘത്തിലെ മൂന്നംഗസംഘത്തെ പിടികൂടിയത്. സര
ക്വാജയിലെ ഒറിയന്റല്‍ ബാങ്കിലായിരുന്നു ശ്രീചന്ദിന്റെ അക്കൌണ്ട്. അദ്ദേഹം
ഒരിക്കലും എടിഎം കാര്‍ഡിന് അപേക്ഷിക്കുകയോ നെറ്റ്ബാങ്കിങ് സംവിധാനം ഉപയോഗിക്കുകയോ
ചെയ്തിരുന്നില്ല. ഒരിക്കല്‍ ബാങ്കിലെത്തി മകന്‍ വേദപ്രകാശ് പണത്തെക്കുറിച്ച്
അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. നെറ്റ്ബാങ്കിങ്ങിലൂടെയാണ് സംഘം പണംതട്ടിയത്.
തുടര്‍ന്ന് പൊലീസ് കമീഷണര്‍ക്കും സൈബര്‍ സെല്ലിനും പരാതി നല്‍കുകയായിരുന്നു.
ശ്രീചന്ദിന്റെ
വ്യാജ ഒപ്പിട്ട പ്രതികള്‍ എടിഎമ്മിനായി ബാങ്കില്‍ അപേക്ഷിക്കുകയായിരുന്നു. ഒരാള്‍
ഇടപാടിന്റെ എസ്എംഎസ്് ലഭിക്കാനായി ഫോണ്‍നമ്പര്‍ നല്‍കി. ഇതാണ് കേസന്വേഷണം
എളുപ്പമാക്കിയതെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു. വിനയ് വീര്‍ സിങ്, ഹേമന്ദ് ആര്യ,
ഭരത് ഭൂഷണ്‍, പ്രേം, വിനോദ് എന്നിവരാണ് പണം തട്ടിയത്. ഇതില്‍ വിനയ് വീര്‍
സിങ്, ഹേമന്ദ് ആര്യ, ഭരത്ഭൂഷണ്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
Prof. John Kurakar
No comments:
Post a Comment