Pages

Monday, October 24, 2016

ചിറാപുഞ്ചിയിലേക്കു പോകാം -കൗതുകമുണർത്തുന്ന അത്ഭുത നാട്ടിലേക്ക്

ചിറാപുഞ്ചിയിലേക്കു പോകാം -കൗതുകമുണർത്തുന്ന അത്ഭുത നാട്ടിലേക്ക്
മേഘാലയ സംസ്ഥാനത്തിലെ ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിലെ ഒരു പട്ടണമാണ്‌ ചിറാപുഞ്ചി.ലോകത്തിൽ‌ ഏറ്റവും കൂടുതൽ‌ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ‌ ഒന്നാണ് ചിറാപുഞ്ചി.. ബംഗ്ലാദേശിനോട്‌ തൊട്ടു ചേർന്നു സ്ഥിതിചെയ്യുന്ന ഇന്ത്യയുടെ ഒരു വടക്കുകിഴക്കൻ സംസ്ഥാനമായ മേഘാലയയിലെ ഒരു പട്ടണമാണിത്‌. അതിമനോഹരമായ ഒരു പ്രദേശമായതിനാൽ “കിഴക്കിന്‍റെ സ്‌കോട്ട്ലൻഡ്‌” എന്നാണ്‌ മേഘാലയയെ വിളിച്ചിരിക്കുന്നത്‌. മേഘാലയ എന്ന പേരിന്‍റെ അർഥം തന്നെ “മേഘങ്ങളുടെ ആലയം” എന്നാണ്‌. എന്നാൽ ചിറാപുഞ്ചിയെ ലോകത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ ഒന്നായി പണ്ടു മുതലേ കണക്കാക്കിവരുന്നു . കൗതുകമുണർത്തുന്ന ഈ അത്ഭുതനാട്ടിലേക്ക് നമുക്ക് ഒരു യാത്ര പോയാലോ ?
ലോകത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ ഒന്നാണ് .മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്ങിൽനിന്നാണ്‌ യാത്ര തിരിക്കേണ്ടത് . മലമടക്കുകളും വിശാലമായ പുൽമേടുകളും പിന്നിട്ട് മുന്നോട്ടു നീങ്ങവേ, പെയ്‌തൊഴിയാൻ വെമ്പിനിൽക്കുന്ന മഴമേഘങ്ങൾ നമ്മുടെ മുന്നിലായി സ്ഥാനം പിടിച്ചിരിക്കുന്നതുനമുക്ക് കാണാം .മരങ്ങൾ ഇടതൂർന്നു വളരുന്ന ആഴമുള്ള ഒരു മലയിടുക്കിന്‍റെ ഓരം ചേർന്ന് വളഞ്ഞുപുളഞ്ഞു മുകളിലോട്ടു പോകുന്ന ഒരു പാതയിലൂടെ വേണം യാത്ര തുടരാൻ .
ചിറാപുഞ്ചി സമുദ്ര നിരപ്പിൽനിന്ന് 1,300 മീറ്റർ ഉയരത്തിലുള്ള പട്ടണമാണ് .  ചിറാപുഞ്ചിയിൽ വർഷത്തിൽ ശരാശരി 180 ദിവസം മഴ ലഭിക്കുന്നുണ്ട്. ഏറ്റവും കനത്ത മഴയുള്ളത്‌ ജൂൺ മുതൽ സെപ്‌റ്റംബർ വരെയുള്ള മാസങ്ങളിലാണ്‌. മഴ ഏറെയും രാത്രിയിലാണ് പെയ്യുന്നത് .ചിറാപുഞ്ചിയിൽ പെയ്യുന്ന മഴവെള്ളം അധികവും നദികളിലൂടെ  ബംഗ്ലാദേശിലേക്കാണ്‌ ഒഴുകുന്നത്‌.പ്രകൃതിസൗന്ദര്യത്തിന്‍റെ സമസ്‌ത ഭാവങ്ങളും ഒത്തിണങ്ങിയ ഒരു ഭൂപ്രദേശമാണ്‌ ചിറാപുഞ്ചി .ഇവിടെ ! 300-ഓളം ഇനം ഓർക്കിഡുകൾ , മനോഹരമായ പൂക്കൾ ചൂടി നിൽക്കുന്നകാഴ്ച കുളിർമപകരുന്നതാണ് .  ഒരിനം കീടഭോജി സസ്യവും ഇവിടെയുണ്ട്.
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ വെള്ളച്ചാട്ടമാണ് ചിറാപുഞ്ചിയ്ക്കടുത്തുള്ള നൊഹ് കലികൈ. കൊല്ലം മുഴുവന്‍ സമൃദ്ധമായി മഴ വര്‍ഷിക്കുന്ന ചിറാപുഞ്ചിയിലെ മഴവെള്ളം തന്നെയാണ് ഇതിലെ നീരൊഴുക്കിന് നിദാനം. ഡിസംബറിനും ഫെബ്രുവരിക്കുമിടയിലെ വരണ്ടകാലത്ത് ഇതിലെവെള്ളത്തിന്റെ അളവ് കാര്യമായി കുറയാറുണ്ട്. വളരെ ഉയരത്തില്‍ നിന്ന് ജലം താഴേക്ക് പതിക്കുന്നത് മൂലം അഗാധമായ ഒരു ജലാശയം പതനസ്ഥാനത്ത് രൂപപ്പെട്ടിട്ടുണ്ട്. ഈ ജലാശയം കാണേണ്ടതു തന്നെയാണ് .
ലോകത്ത് ഏറ്റവുംകൂടുതല്‍ മഴ രേഖപ്പെടുത്തിയ സ്ഥലങ്ങള്‍ അമേരിക്കയിലെ വെയ് ലായില്‍, മേഘാലയിലെ മൌസിന്റോം, ചിറാപുഞ്ചി എന്നിവയാണ്. മഴയും കുളിരും കോടമഞ്ഞും സന്ദർശകരെ സ്വപ്ന ലോകത്തിലേക്കു നയിക്കും .ചിറാപുഞ്ചി നമ്മുടെ മനസ്സിൽ എന്നും പെയ്തുകൊണ്ടേയിരിക്കും .

Prof. John Kurakar



No comments: