ആസാമും മേഘാലയയും പിന്നെ ചിറാപുഞ്ചിയും
ഹരിതാഭമായ കുന്നിന്ചെരിവുകള്, കളകളാരവം
പൊഴിക്കുന്ന തെളിനീരുറവള്, കണ്ണെത്താ ദൂരത്തോളം പറന്നുകിടക്കുന്ന
പുല്മേടുകള്, പിന്നെ മേഘങ്ങള്ക്കിടയിലൂടെയുള്ള വീഥികളും -ഇതാണ്
മേഘാലയ. ആസാമിലെ പ്രധാന നഗരമായ
ഗുവാഹട്ടിയില്നിന്ന് നൂറു കിലോമീറ്റര് ദുരെയാണ്
മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്. പ്രധാനമായും
ഖാസി, ഗാരോ, ജൈന്തിയ എന്നു
പേരുള്ള മൂന്ന് കുന്നുകള്, അതില്
ചിതറികിടക്കുന്ന 11 ജില്ലകള്. എഴുപതു ശതമാനത്തിലധികം
വനപ്രദേശം. വേനല്കാലത്ത് 15 ഡിഗ്രി - 30ഡിഗ്രി, മഞ്ഞുകാലത്ത്
4 ഡിഗ്രി - 24 ഡിഗ്രി സെല്ഷ്യസ് ഇതാണ്
താപനില. വര്ഷത്തിലുടനീളം മഴപെയ്യും. അതിന്റെ ഗാംഭീര്യം
കൂടിയും കുറഞ്ഞുമിരിക്കും. പ്രധാനമായും മൂന്ന് ഗോത്രവര്ഗക്കാരാണ്. ഇവിടത്തെ
നിവാസികള്. ഖാസി, ഗാരോ, ജൈന്തിയ.
ഓരോ ഗോത്രത്തിനും
അവരുടെതായ വേഷം. ഭാഷ, ആചാരാനുഷ്ഠാനങ്ങള്.
ഇപ്പോള് ഇവരില് മിക്കവരും ക്രിസ്തുമത്തിലേക്ക്
മാറിയിട്ടുണ്ട്. പക്ഷേ, മതം മാറിയാലും
സ്വന്തം ആചാരാനുഷ്ഠനങ്ങള് വിടാതെ പിന്തുടരുന്നനവരാണ് ഇവര്.
ഇംഗ്ളീഷാണ് ഔദ്യോഗിക ഭാഷ. അത്യാവശ്യം
ഹിന്ദിയും സംസാരിക്കും.
Prof. John Kurakar
No comments:
Post a Comment