WOMEN TROOPS COMMISSIONED
INTO ITBP
സ്ത്രീകളും ഇനി അതിര്ത്തി കാക്കും
ദുര്ഘടമായ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐ.ടി.ബി.പി.) 100 വനിതകളെ വിന്യസിച്ചു. ആദ്യമായാണ് അതിര്‍ത്തിമേഖലയില്‍ ഇന്ത്യ വനിതാസൈനികരെ നിയോഗിക്കുന്നത്.അതിര്ത്തിയിലെ തിരഞ്ഞെടുത്ത കാവല്കേന്ദ്രങ്ങളില് സ്ത്രീകളെ വിന്യസിക്കാനുള്ള നടപടിക്രമങ്ങള് ഐ.ടി.ബി.പി. അടുത്തിടെ പൂര്ത്തിയാക്കിയിരുന്നു. 15 കാവല്‍ കേന്ദ്രങ്ങളിലാണ് ഇപ്പോള്‍ വനിതകളെ നിയോഗിച്ചിട്ടുള്ളത്. യുദ്ധവിമാനങ്ങളും സ്ഫോടകവസ്തുക്കളും ഉപയോഗിക്കാന്‍ പരിശീലനം ലഭിച്ചവരാണ് ഇവര്‍.......
ജമ്മുകശ്മീരിലെ ലഡാക്ക് അതിര്ത്തിയിലാണ് കൂടുതല്‍ സ്ത്രീകളുള്ളത്. ബാക്കിയുള്ളവരെ ഹിമാചല്പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം, അരുണാചല്പ്രദേശ് എന്നിവിടങ്ങളിലായാണ് വിന്യസിച്ചിട്ടുള്ളത്. കുറച്ചിടങ്ങളില്കൂടി വരുംദിവസങ്ങളില്‍ വനിതകളെ അയക്കും. സമുദ്രനിരപ്പില്നിന്ന് 8000 മുതല്‍ 14,000 അടിവരെ ഉയര്ത്തിലാണ് ഇവരുടെ തൊഴിലിടങ്ങള്‍. ഉത്തരാഖണ്ഡിലെ മനാ ചുരവും ഇതിലുള്പ്പെടും.
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നിയോഗിക്കാനായി 500 വനിതകളെ ഐ.ടി.ബി.പി. ഇക്കൊല്ലം ആദ്യം സജ്ജരാക്കിയിരുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്നിന്നുള്ളവരാണിവര്‍. ഉത്തരാഖണ്ഡില്നിന്നാണ് ഏറ്റവും കൂടുതല്‍ -97 പേര്‍. 44 ആഴ്ചത്തെ പരിശീലനമാണ് ഇവര്ക്ക് നല്കിയത്. അതിര്ത്തിയിലെ കാവല്കേന്ദ്രങ്ങകാവല്കേന്ദ്രങ്ങളിലെ പട്ടാളക്കാരില്‍ 40 ശതമാനം വനിതകളെ ഉള്പ്പെടുത്തുകയെന്നതാണ് ഐ.ടി.ബി.പി.യുടെ ഉദ്ദേശ്യം. ഐ.ടി.ബി.പി.യുടെ സ്ഥാപകദിനമായിരുന്നു തിങ്കളാഴ്ച.
Prof, John Kurakar
No comments:
Post a Comment