യു.എസില്‍
സിഖ് വംശജന് നേരെ ആക്രമണം
യു.എസില്‍ സിഖ് വംശജന് നേരെ ആക്രമണം. കാലിഫോര്‍ണിയയില്‍ 41 കാരനായ ഐ.ടി ജീവനക്കാരന് മാന്‍സിങ് ഖല്‍സക്ക് നേരെയാണ് ഒരു സംഘം ആളുകള്‍ ആക്രമണം നടത്തിയത്. തലപ്പാവ് ഊരിയെറിഞ്ഞ ശേഷം കത്തി ഉപയോഗിച്ച് മുടി മുറിച്ചു കളയുകയും ചെയതതായി മാന്‍സിങ് ഖല്‍സ വ്യക്തമാക്കി.സെപ്റ്റംബര്‍ 25 നാണ് കേസിനാസ്പദമായ സംഭവം രാത്രി കാറില്‍ വീട്ടിലേക്ക് പോകും വഴിയായിരുന്നു സംഭവം. കാറിന് നേരെ ബിയര്‍ കുപ്പി വലിച്ചെറിഞ്ഞ സംഘം കാറിന്റെ ജനാലയിലൂടെ മാന്‍സിങ്ങിന്റെ തല പുറത്തേക്ക് തള്ളിപിടിക്കുകയും മറ്റുള്ളവര്‍ മുടി മുറിക്കുകയും ചെയ്തു.
സംഭവസ്ഥലത്ത് നിന്നും സിങ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ കാറിനെ പിന്തുടര്‍ന്ന ആക്രമികള്‍ വീണ്ടും ഉപദ്രവിച്ചു. വിരലുകള്‍, കണ്ണ്, പല്ല് എന്നിവയ്ക്ക് സിങിന് പരിക്കേറ്റിട്ടുണ്ട്. ഇരുപതിനും മുപ്പതിനും ഇടയില്‍ പ്രായമുള്ള വെള്ളക്കാരായ യുവാക്കളാണ് ആക്രമിച്ചതെന്ന് സിങ് പറയുന്നു.
സംഭവത്തില്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. സംഭവം അപമാനിക്കലാണെന്നും അന്വേഷണം നടത്തി കുറ്റക്കാരെ പിടികൂടണമെന്നും യുഎസിലെ സിഖ് മനുഷ്യാവകാശ സംഘടന ആവശ്യപ്പെട്ടു. നിരന്തരമുള്ള ആക്രമണങ്ങളില്‍ സിഖ് വിശ്വാസ സമൂഹം ആശങ്കയിലാണെന്ന് സിഖ് കൊയ്ലേഷന് ലീഗല്‍ ഡയറക്ടര്‍ ഹര്‍സിമ്രാന്‍ കൗര്‍ പറഞ്ഞു.
Prof. John Kurakar
No comments:
Post a Comment