Pages

Sunday, October 9, 2016

ബന്ധുനിയമന വിവാദവും ഇടതുപക്ഷസർക്കാരും

ബന്ധുനിയമന വിവാദവും ഇടതുപക്ഷസർക്കാരും
ഇടതുസർക്കാർ അധികാരത്തിൽ വന്നിട്ട് മൂന്നുമാസം കഴിഞ്ഞപ്പോഴേക്കും ബന്ധുനിയമനം വ്യാപകമായി നടക്കുന്നു .അണികൾക്കിടയിൽ നിരാശബാധിച്ചു കഴിഞ്ഞു . ജനങ്ങൾ ഒരുപാട് പ്രതീക്ഷകളാണ് ഇടതുസർക്കാരിൽ അർപ്പിച്ചത് .തുടക്കത്തിലേ അഴിമതിയിൽ മുഴുകുകയാണ് ..പല മന്ത്രിമാരും ബന്ധുനിയമന വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ് .മന്ത്രിയായിരിക്കെ മരുമകളെ പേഴ്സണല് സ്റ്റാഫില് നിയമിച്ചത് പാര്ട്ടിയുടെ അനുമതിയോടെയായിരുന്നുവെന്ന പി.കെ ശ്രീമതി എം.പിയുടെ പരാമര്ശം മുഖ്യമന്ത്രി പിണറായി വിജയന് തള്ളി.ബന്ധു നിയമന വിവാദത്തിന്റെ പശ്ചാത്തലത്തില് പൊതുമേഖലാ സ്ഥാപനങ്ങളിലെ മുഴുവന്ബന്ധു നിയമനങ്ങളും റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുറ്റക്കാര്ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പൊതുമേഖലാ സ്ഥാപനത്തില് ബന്ധുക്കളെ നിയമിച്ചതിന് പികെ ശ്രീമതിയും, ഇ.പി ജയരാജനും വിവാദം നേരിടുന്നതിന് പിന്നാലെയാണ് മറ്റ് മന്ത്രിമാരിലേക്കുംആരോപണം ഉയരുകയാണ്. ബന്ധുവായ സേവ്യറിനെ കശുവണ്ടി വികസന കോര്പറേഷനിലും മറ്റൊരു ബന്ധു ലോറന്സ് ഹറോള്ഡിനെ മത്സ്യഫെഡിലും പരിചയക്കാരനായ രാജേഷിനെ കാപെക്സിലുമാണ് (കാഷ്യൂ വര്ക്കേഴ്സ് അപക്സ് ഇന്ഡസ്ട്രിയല് കോ ഓപ്പറേറീവ് സൊസൈറ്റി) മെഴ്സിക്കുട്ടിയമ്മ നിയമിച്ചത്. ഇതില് രാജേഷ് കശുവണ്ടി വാങ്ങിയതുമായി ബന്ധപ്പെട്ടു വിജിലന്സ് അന്വേഷണം നേരിടുന്ന ആളാണ്.മുഖ്യമന്ത്രിയുടേയും ബന്ധുവിന്റെ നിയമനം വിവാദമാകുകയാണ് .ബന്ധുനിയമന വിവാദം എൽ.ഡി.എഫ് സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കിയതിന് പിന്നാലെ ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനത്തിൽ നേതാക്കളുടെ ബന്ധുക്കള്‍ ഇടംപിടിച്ചതും വിവാദമാകുന്നു. സി.പി.എം മുൻ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിന്‍റെ സഹോദരന്റെ മകളുടെ ഭർത്താവും ,ഡി.വൈ.എഫ്.ഐ എറണാകുളം ജില്ലാ സെക്രട്ടറിയുടെ ഭാര്യയും സർക്കാർ അഭിഭാഷക പട്ടികയിലുണ്ട്. അഴിമതി ആരോപണത്തെ തുടർന്ന് കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട പി.വി.ശ്രീനിജന്റെ ഭാര്യയും മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന്‍റെ മകളുമായ സോണിയും ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ഗവൺമെന്റ് പ്ലീഡറായി.പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പൊതുമേഖലാ സ്ഥാപനമായ ടെല്‍ക്കിന്റെ ചെയര്‍മാനായി നിയമിച്ച എം.സി മോഹനന്റെ ഭാര്യയേയും പ്ലീഡറായി നിയമിച്ചിട്ടുണ്ട്. മന്ത്രിമാർ ബന്ധുക്കളില്ലാത്ത അനേകലക്ഷം പ്രവർത്തകർ ഇടതുപാർട്ടിയിലുണ്ട് . കൊടിപിടിക്കാനും  സമരം നടത്താനും അടികൊള്ളാനും മാത്രം വിധിക്കപ്പെട്ടവർ .


പ്രൊഫ്. ജോൺ കുരാക്കാർ

No comments: