മിന്നലാക്രമണത്തെക്കുറിച്ച് ഔദ്യോഗിക ചുമതലയുള്ളവര് മാത്രം ഇതേക്കുറിച്ച് സംസാരിച്ചാല് മതി
നിയന്ത്രണരേഖ കടന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തെക്കുറിച്ച് വീമ്പു പറയേണ്ടെന്ന് കേന്ദ്രമന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താക്കീത്. ഔദ്യോഗിക ചുമതലയുള്ളവര് മാത്രം ഇതേക്കുറിച്ച് സംസാരിച്ചാല്‍ അധികാരികള്‍ മാത്രം ഇതേക്കുറിച്ച് സംസാരിച്ചാല്‍ മതിയെന്നും ഇന്ന് ചേര്‍ന്ന കാബിനറ്റ് യോഗത്തില്‍ മോഡി കര്‍ശന നിര്‍ദേശം നല്‍കി.
ഉറി ആക്രമണത്തിന് തിരിച്ചടിയായി അതിര്‍ത്തി കടന്ന് പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന് പിന്നാലെ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ നടത്തിയ പ്രസ്താവന വിമര്‍ശനത്തിനിടയാക്കിയിരുന്നു. സര്‍ജറി കഴിഞ്ഞിട്ടും ബോധം തിരിച്ചുകിട്ടാത്ത അവസ്ഥയിലാണ് പാകിസ്താനെന്നായിരുന്നു പരീക്കറിന്റെ പ്രസ്താവന. സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ശേഷം അതിര്‍ത്തി സംഘര്‍ഷഭരിതമായിരിക്കെ ഇത്തരം പ്രസ്താവനകള്‍ സ്ഥിതി വഷളാക്കാനേ ഉപകരിക്കൂവെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.
കഴിഞ്ഞ ബുധനാഴ്ച്ച രാത്രിയാണ് പാക് അധീന കശ്മീരിലെ തീവ്രവാദി ഇടത്താവളങ്ങള്‍ക്ക് നേരെ ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിയത്. മിന്നലാക്രമണം നടത്തിയെന്ന ഇന്ത്യയുടെ വാദം പാകിസ്താന്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല.സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ സംശയം പ്രകടിപ്പിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു. പാക് വാദം കള്ളമാണെന്ന് തെളിയിക്കാന്‍ സര്‍ക്കാര്‍ അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടണമെന്നാണ് ആവശ്യം. സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ കുറിച്ച് ഇത്തരം ആവശ്യങ്ങള്‍ ഉന്നയിക്കുക വഴി സൈന്യത്തിന്റെ വിശ്വാസ്യതയാണ് കെജ് രിവാള്‍ ചോദ്യം ചെയ്യുന്നതെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ഇന്നലെ കുറ്റപ്പെടുത്തിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങും വിമര്‍ശനവുമായി രംഗത്തെത്തി. ഇതിനിടെയാണ് ഇക്കാര്യത്തില്‍ ഔദ്യോഗികമായി ചുമതലപ്പെടുത്തിയവര്‍ മാത്രം പ്രതികരിച്ചാല്‍ മതിയെന്ന നിര്‍ദേശം മോദി മുന്നോട്ടുവെക്കുന്നത്.അതേസമയം, പാക് അധിനിവേശ കശ്മീരിലെ ഭീകര സങ്കേതങ്ങള്‍ക്കുനേരെ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ ദൃശ്യങ്ങള്‍ സര്‍ക്കാരിന് കൈമാറിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നേരത്തെ ഇതിന്റെ രേഖകളാണ് നല്‍കിയിരുന്നതെന്നും ഇപ്പോള്‍ വീഡിയോ ക്ലിപ്പുകള്‍ സൈന്യം കൈമാറിയെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ്‌രാജ് അഹിര്‍ പറഞ്ഞു.
Prof. John Kurakar
No comments:
Post a Comment