എത്യോപ്യൻപാത്രിയാർക്കിസും കാതോലിക്കായുമായ പരിശുദ്ധ ആബൂനാ മത്ഥിയാസ് ഒന്നാമൻ മലങ്കര സന്ദർശിക്കുന്നു.
എത്യോപ്യൻ ഓർത്തഡോക്സ് സഭയുടെ ആറാം പാത്രിയാർക്കിസും കാതോലിക്കായുമായ പരിശുദ്ധ ആബൂനാ മത്ഥിയാസ് ഒന്നാമൻ മലങ്കര സന്ദർശിക്കുന്നു. 2016 നവംബർ 19ന് എത്തുന്ന പരിശുദ്ധ പിതാവിന്റെ പ്രഥമ മലങ്കര സന്ദർശനമാണ് ഇത്. 2013ൽ ആഡിസ് അബാബ ഹോളി ട്രിനിറ്റി കത്തീഡ്രലിൽ വെച്ച് നടന്ന പരിശുദ്ധ ആബൂനാ മത്ഥിയാസ് ഒന്നാമന്റെ സഥാനാരോഹണ ചടങ്ങിൽ മലങ്കര ഓർത്തഡോൿസ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ ബാവ സഹകാർമ്മികനായിരുന്നു.
20ന് കുന്നംകുളത്ത് വെച്ച് നടക്കുന്ന സഭാ ജ്യോതിസ് പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസ്യോസ് ഒന്നാമൻ തിരുമേനിയുടെ ചരമ ദ്വിശതാബ്‌ദിയുടെ ആഗോള സമാപന സമ്മേളനത്തിലും 23ന് പരുമല സെന്റ്. ഗ്രീഗോറിയോസ് ഇന്റർനാഷണൽ ക്യാൻസർ കെയർ സെന്റർ കൂദാശ ചടങ്ങിലും പരിശുദ്ധ പാത്രിയാർക്കിസ് ബാവ പങ്കെടുക്കും
ഓറിയന്റൽ ഓർത്തഡോൿസ് സഭാ വിഭാഗത്തിൽ ഉൾപ്പെടുന്ന മലങ്കര ഓർത്തഡോക്സ് സഭയും എത്യോപ്യൻ ഓർത്തഡോക്സ് സഭയും പൂർണ ആരാധനാ സംസർഗ്ഗമുള്ള സഹോദരി സഭകളാണ്. പരിശുദ്ധ ആബൂനാ മത്ഥിയാസ് ഒന്നാമന്റെ മുൻഗാമി പരിശുദ്ധ ആബൂനാ പൗലോസ് 2008 ഡിസംബറിൽ മലങ്കര സന്ദർശിച്ചിരുന്നു. വേൾഡ് ക്രിസ്ത്യൻ കൗൺസിൽ പ്രസിഡന്റ് ആയിരുന്ന പരിശുദ്ധ ആബൂനാ പൗലോസ് 2012 ഓഗസ്റ്റ് 16ന് കാലം ചെയ്തു.
Prof. John Kurakar
.
No comments:
Post a Comment