A
TRIBAL COLLEGE GIRL PULLED OUT OF BUS,STABBED TO DEATH IN MP
മധ്യപ്രദേശിൽ ദലിത് പെൺകുട്ടിയെ ബസിൽനിന്ന് തള്ളിയിട്ട് കുത്തിക്കൊന്നു
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiWxiiiCjJ-v_7KVn_SN9tg6FQ5J1G_gRx-Gnw9jijoDT0GEqV1TW5ANRnWP56JJ8GEGjQ0v_w1wAi1IIbJocnpQncX1tZByaSXi-TBBQoBwFmTHyvBxVORwt8toaMZn7LYdkuKxQOWUwdt/s320/dalit.jpg)
The bus
conductor and a co-passenger who was seated next to the girl were injured in
the attack.“Primary
investigations suggest that the accused knew the girl very well and could have
been stalking her. The crime was pre-planned, as the accused, who had boarded
the bus with a petrol can and knife, seemed to have complete information about
the girl...,” Sidhi superintendent of police Abid Khan said.
ഭോപ്പാൽ: മധ്യപ്രദേശിൽ യുവാവ് ദലിത് യുവതിയുടെ ദേഹത്ത് പെട്രോെളാഴിച്ച ശേഷം ബസിന് പുറത്തേക്ക് തള്ളിയിടുകയും കുത്തിക്കൊല്ലുകയും ചെയ്തു. കഴിഞ്ഞ ദിവസം രേവാ ജില്ലയിലെ കോളജിൽനിന്നും ദീപാവലി ആഘോഷത്തിന് വീട്ടിലേക്ക് വരികയായിരുന്ന 19കാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്.
ഭോപ്പലിൽനിന്നും 600കിലോമീറ്റർ അകലെ കുസുമി ഏരിയയിലാണ് പെൺകുട്ടി അക്രമിക്കപ്പെട്ടത്. സംഭവത്തിന് പിന്നിൽ ശിവേന്ദ്ര സിങ് പരിഹാർ എന്ന 23കാരനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പെട്രോളുമായി പെൺകുട്ടിയുടെ ബസിൽ കയറിയ പ്രതി അവരുടെ അരികിൽ വന്നിരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് ശ്രദ്ധയിൽപെട്ട യാത്രക്കാർ പെൺകുട്ടിയെ മറ്റൊരു സീറ്റിൽ ഇരുത്തി.
പെെട്ടന്ന് ബസ് നിർത്താൻ ആക്രോശിച്ച യുവാവ് പെൺകുട്ടിയുടെ ദേഹത്ത് പെട്രോൾ ഒഴിക്കുകയും ബസ് മുന്നോെട്ടടുക്കുകയോ രക്ഷിക്കാൻ അടുത്തേക്ക് വരുകയോ ചെയ്താൽ പെൺകുട്ടിയെ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.ശേഷം യുവാവ് പെൺകുട്ടിയെ ബസിന് പുറത്തേക്ക് തള്ളിയിടുകയും കത്തി ഉപയോഗിച്ച് തുടർച്ചയായി കുത്തുകയും ചെയ്തു. പെൺകുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു. പ്രാഥമികാന്വേഷണത്തിൽ പ്രതിക്ക് പെൺകുട്ടിയെ നന്നായി അറിയാമെന്നും കൃത്യമായി പദ്ധതിയോടെയായിരുന്നു കൊലയെന്നും പൊലീസ് പറഞ്ഞു.
Prof. John Kurakar
No comments:
Post a Comment