Pages

Monday, October 24, 2016

40 വര്‍ഷങ്ങള്‍ക്കു മുന്‍പ് ചൊവ്വയില്‍ ജീവന്റെ സാന്നിധ്യം കണ്ടുപിടിച്ചിരുന്നതായി പഠനം

40 വര്ഷങ്ങള്ക്കു മുന്പ് ചൊവ്വയില് ജീവന്റെ സാന്നിധ്യം കണ്ടുപിടിച്ചിരുന്നതായി പഠനം
ചൊവ്വയില്‍ ജീവന്‍ കണ്ടെത്തുന്നതിനു വേണ്ടി പരീക്ഷണങ്ങള്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായി. എന്നാല്‍ ചൊവ്വയില്‍ ജീവന്റെ സാന്നിധ്യമുണ്ടെന്ന വാദം ശരിവെയ്ക്കുന്ന തരത്തിലുള്ള തെളിവുകള്‍ നാല്‍പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് കണ്ടുപിടിച്ചിരുന്നു എന്ന് പഠന റിപ്പോര്‍ട്ടുകള്‍.  ‘അസ്‌ട്രോ ബയോളജി’ എന്ന ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചൊവ്വയില്‍ നാല്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇറങ്ങിയ രണ്ട് ബഹിരാകാശ പേടകങ്ങള്‍ നടത്തിയ പരീക്ഷണങ്ങളില്‍ നിന്നാണ് ഇതിനു അടിസ്ഥാനമായ തരത്തിലുള്ള തെളിവുകള്‍ കണ്ടെത്തിയത്. കൂടാതെ ചൊവ്വയിലെ പ്രതികൂല സാഹചര്യങ്ങള്‍ക്കനുസരിച്ച് വളരാന്‍ ശേഷിയുള്ള സൂക്ഷ്മ ജീവികള്‍ അവിടെ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും പഠനം പറയുന്നു.
വൈക്കിംഗ് ലേബെല്‍ഡ് റിലീസ് 1976ലാണ് ഇത്തരം ഒരു പരീക്ഷണം നടത്തിയത്. രണ്ട് ചെറുപേടകങ്ങളെയാണ് പ്രധാനമായും പരീക്ഷണത്തിനായി ഉപയോഗിച്ചത്. ചൊവ്വയില്‍ ഏകദേശം 6,500 കിലോമീറ്റര്‍ വ്യത്യാസത്തില്‍ ഇറങ്ങിയ പേടകങ്ങള്‍ ചൊവ്വയിലെ ജീവന്റെ സാന്നിധ്യത്തിനുള്ള തെളിവുകണ്ടെത്തുന്നതിനായുള്ള പരീക്ഷണമാണ് നടത്തിയത്. ചൊവ്വയില്‍ നിന്നുള്ള മണ്ണ് ശേഖരിച്ച് അതിലേയ്ക്ക് പോഷകങ്ങള്‍ കൂട്ടിച്ചേര്‍ത്തു. അതില്‍ നിന്ന് കുറച്ച് എടുത്ത് ചൂടാക്കി. പിന്നീട് രണ്ട് മാസത്തോളം ഇരുട്ടില്‍ സൂക്ഷിച്ച് പരീക്ഷണ ഫലത്തിന്റെ വിവരങ്ങള്‍ ശേഖരിച്ചു. അങ്ങനെ ലഭിച്ച ഫലങ്ങള്‍ ഭൂമിയിലെ മണ്ണില്‍ നടത്തിയ സമാനമായ പരീക്ഷണങ്ങളുടെ ഫലങ്ങളോടുള്ള സാമ്യമുള്ളതായി കണ്ടെത്തി. പോഷകങ്ങള്‍ മണ്ണില്‍ ചേര്‍ത്തപ്പോള്‍ വായു പുറത്തേക്കു വരികയും ചൂടാക്കിയശേഷം ഇതേ പരീക്ഷണം നടത്തിയപ്പോള്‍ ഇതു സംഭവിക്കാതിരിക്കുകയും ചെയ്തു. 50 ഡിഗ്രി മുതല്‍ 160 ഡിഗ്രി വരെയാണ് മണ്ണ് ചൂടാക്കിയത്. ഇത് സൂഷ്മജീവികളുടെ സാനിധ്യത്തിനു തെളിവായി ശാസ്ത്രഞ്ജന്‍മാര്‍ കണക്കാക്കുന്നുണ്ട്.ജൈവികമല്ലാത്തെ ഏതെങ്കിലും രാസസംയുക്തങ്ങളായിരിക്കാം വായു പുറത്തേക്കു വരാന്‍ കാരണമെന്നതാണ് ഇതില്‍ ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. എന്നാല്‍ പിന്നീട് ചൊവ്വയുടെ ഉപരിതലത്തില്‍ സമാനമായ പരീക്ഷണങ്ങള്‍ നടക്കാതിരുന്നതിനാല്‍ വസ്തുത ഇപ്പോഴും ഉറപ്പിക്കാനായിട്ടില്ല. ധാരാളം പരീക്ഷണങ്ങള്‍ നിലവില്‍ നടക്കുന്നതു കൊണ്ട് അവയുടെ ഫലങ്ങള്‍ ചൊവ്വയില്‍ ജീവന്റെ സാനിധ്യത്തിനു കൂടുതല്‍ തെളിവുകള്‍ നല്‍കിയേക്കാനാണ് സാധ്യത.
Prof. John Kurakar


No comments: