Pages

Friday, September 30, 2016

SRI LANKA PULLS OUT OF SAARC SUMMIT IN ISLAMABAD

SRI LANKA PULLS OUT OF SAARC SUMMIT IN ISLAMABAD
സാര്ക്ക് ഉച്ചകോടിയില് നിന്നും ശ്രീലങ്കയും പിന്മാറി
·         Sri Lanka has expressed unwillingness to attend the Saarc Summit in Islamabad
·         It said, prevailing environment in the region not conducive for holding the summit
·         India, Bangladesh, Bhutan and Afghanistan had already pulled out of the summit
·          
Sri Lanka on Friday expressed its unwillingness to attend the upcoming Saarc Summit in Islamabad, saying the prevailing environment in the region is not conducive for holding the summit.The Ministry of Foreign Affairs in Colombo, in a statement, said that the Saarc Charter requires that decisions at all levels are taken on the basis of unanimity, and this applies to the convening of meetings of Heads of State or Government ofSAARC Member States as well.
"Peace and security are essential elements for the success of meaningful regional cooperation for the benefit of the people of
 South Asia. As a founding member of Saarc, committed to regional cooperation, Sri Lanka hopes that the steps required to ensuring our region's peace and security will be taken to create an environment that is conducive for the pursuit of regional cooperation," it said.
Sri Lanka condemns terrorism in all its forms and manifestations, and stresses in this regard, the need to deal with the issue of terrorism in the region in a decisive manner, the statement said.
Sri Lanka's unwillingness to attend comes three days after India+ , Bangladesh, Bhutan and Afghanistan wrote to Nepal+ the current Chair of Saarc, conveying they are pulling out of theSaarc Summit, citing rising terrorism in the region. With this, five members of the eight-member South Asian Association of Regional Cooperation have pulled out of the summit.
ഇന്ത്യയ്ക്ക് പിന്നാലെ സാര്‍ക്ക് ഉച്ചകോടിയില്‍ നിന്നും ശ്രീലങ്കയും പിന്‍മാറി. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്‌ലാമാബാദില്‍ വെച്ചും നടക്കുന്ന സാര്‍ക്ക് സമ്മേളനത്തില്‍ നിന്നും ഇന്ത്യയ്ക്ക് പിന്നാലെ പിന്‍മാറിയ രാഷ്ടങ്ങളുടെ എണ്ണം നാലായി വര്‍ദ്ധിച്ചു. ഇസ്‌ലാമാബാദില്‍ വെച്ച് തീരുമാനിച്ച സാര്‍ക്ക് ഉച്ചകോടി സമ്മേളനത്തിന് നിലവിലെ അന്തരീക്ഷം പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടി ബംഗ്ലാദേശും അഫ്ഗാനിസ്ഥാനും ഭൂട്ടാനും നേരത്തെ പിന്‍മാറിയതിന് പിന്നാലെയാണ് ശ്രീലങ്കയുടെയും പിന്‍മാറ്റ തീരുമാനം.
19മത് സാര്‍ക്ക് ഉച്ചകോടി സമ്മേളനത്തിന് ഇസ്‌ലാമബാദിലെ നിലവിലെ സാഹചര്യങ്ങള്‍ അനുകൂലമല്ലെന്നും സാര്‍ക്ക് അംഗ രാഷ്ട്രങ്ങളുടെ തീരുമാനങ്ങള്‍ ഏകകണ്ഠമായിരിക്കണമെന്ന സാര്‍ക്ക് ഉടമ്പടി എല്ലാ തലങ്ങളിലും പാലിക്കപ്പെടണമെന്നും ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ അറിയിച്ചു. എല്ലാ തരത്തിലുമുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങളെ തങ്ങള്‍ അപലപിക്കുന്നവെന്നും ഭീകരവാദത്തെ തടുക്കേണ്ടത് അനിവാര്യമാണെന്നും പാകിസ്താനെ പ്രത്യക്ഷത്തില്‍ പരാമര്‍ശിക്കാതെ ശ്രീലങ്ക വ്യക്തമാക്കി.
ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ സ്വീകരിച്ച പാക് വിരുദ്ധ നയങ്ങളുടെ പിന്തുടര്‍ച്ചയായാണ് ചൊവാഴ്ച സാര്‍ക്ക് സമ്മേളനത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിപ്പ് നല്‍കിയത്. സാര്‍ക്ക് അംഗ രാഷ്ട്രമായ ഒരു രാജ്യം മേഖലയില്‍ അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും, തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ കടന്ന് കയറുന്നതും കാരണം നവംബറില്‍ നടക്കാനിരിക്കുന്ന 19മത് സാര്‍ക്ക് ഉച്ചകോടി വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സാധ്യതയില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പാകിസ്താനെ നേരിട്ട് പരാമര്‍ശിക്കാതെ പ്രസ്താവനയിലൂടെ സാര്‍ക്ക് അധ്യക്ഷ രാജ്യമായ നേപ്പാളിനെ അറിയിക്കുകയായിരുന്നു. മാസം ആദ്യം ദില്ലിയില്‍ വെച്ച് നടന്ന സാര്‍ക്ക് സമ്മേളനത്തില്‍ ജൂനിയര്‍ ഉദ്യോഗസ്ഥരെയായിരുന്നു പാകിസ്താന്‍ അയച്ചിരുന്നത്. ഇന്ത്യയ്‌ക്കൊപ്പം സംയുക്തമായി സാര്‍ക്ക് ഉച്ചകോടി തങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന് നേരത്തെ അഫ്ഗാനിസ്താന്‍ വ്യക്താക്കിയിരുന്നു. നവംബര്‍ 910 തീയതികളിലായാണ് സാര്‍ക്ക് ഉച്ചകോടി സമ്മേളനം ഇസ്‌ലാമാബാദില്‍ തീരുമാനിച്ചിരിക്കുന്നത്.നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഉറിയിലെ സൈനിക ക്യാമ്പില്‍ പാക് പിന്തുണയോടെയുള്ള ഭീകരാക്രമണത്തെ തുടര്‍ന്നാണ് ഇന്ത്യപാക് ബന്ധം വഷളായത്. ഉറി ഭീകരാക്രമണത്തില്‍ 18 ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്.
The South Asian Association for Regional Cooperation(SAARC) is regional intergovernmental organization and geopolitical union in South Asia. Its member states include Afghanistan, Bangladesh, Bhutan, India, Nepal, the Maldives, Pakistan and Sri Lanka.
Prof. John Kurakar


No comments: