MANMOHAN
SINGH CAN ACCEPT PUNJAB UNIVERSITY OFFER
അധ്യാപകനായി മന്‍മോഹന്‍ പഞ്ചാബ് സര്വകലാശാലയിലേക്ക്
A
parliamentary panel headed by BJP MP Satya Pal Singh has
clarified that former Prime Minister Manmohan Singh will not lose his Rajya
Sabha membership if he were to accept the offer to head the Jawaharlal Nehru
Chair at Panjab University, his alma mater.Singh was offered this role in
April, following which he had asked the Joint Committee on Offices of Profit in
July whether his taking up the job would disqualify him as an MP under a law
that prevents legislators from holding two government offices with monetary
benefits. Although Satya Pal Singh was appointed as the committee’s head in
July, the matter was disposed of only on Thursday.
Sources
said that representatives of the HRD Ministry and Law Ministry were of the
opinion that a teaching post in a university is not a government office and,
hence, not an office of profit. “A university set up by an Act of Parliament is
autonomous and its faculty and administrative posts do not qualify as offices
of profit,” said an HRD Ministry official, who did not wish to be identified.Government
officials present in Thursday’s meeting were also learnt to have cited the case
of TMC MP Anupam Hazra, who was allowed to retain his job as an assistant
professor at the Visva-Bharati university and draw his salaries as an MP and a
teacher.
The
joint committee’s report had justified its decision regarding Anupam Hazra
stating, “University offices are not appointed by the government, but by the
executive. The offices of visitor, chancellor etc cannot be equated with the
central or state government and they cannot be placed on the same footing.”
In
the case of Singh, sources said that the offer to head the Jawaharlal Nehru
Chair is not a regular teaching job and hence he will not be entitled to a
fixed salary. He will draw a daily allowance of Rs 5,000.
മുന്‍ പ്രധാനമന്ത്രിയും
പ്രമുഖ സാമ്പത്തിക വിദഗ്ധനുമായ മന്‍മോഹന്‍ സിങ് പഞ്ചാബ് സര്‍വകലാശാലയില്‍ അധ്യാപകനായി ചുമതലയേല്‍ക്കും. സ്ഥാപനത്തിലെ ജവഹര്‍ലാല്‍ നെഹ്‌റു ചെയറില്‍ സാമ്പത്തികമാണ് മന്‍മോഹന്‍ ക്ലാസെടുക്കുക. എന്നു ചാര്‍ജെടുക്കാന്‍ പറ്റുമെന്ന് മുന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ അറിയിച്ചിട്ടില്ലെന്ന് എകണോമിക്‌സ് വിഭാഗം മേധാവി ഉപേന്ദര്‍ സാഹ്നി പറഞ്ഞു. തന്റെ അധ്യാപനവൃത്തി പ്രതിഫലം പറ്റുന്ന പദവിയുടെ പരിധിയില്‍ വരുമോ എന്ന സംശയം പാര്‍ലമെന്ററി പാനലിനോട് ചോദിച്ച് ഉത്തരം ഉറപ്പുവരുത്തിയതിന് ശേഷമാണ് മന്‍മോഹന്‍ അധ്യാപകക്കുപ്പായം
അണിയുന്നത്.
മന്‍മോഹന്റെ ആവശ്യം പരിശോധിച്ചുവെന്നും
അധ്യാപനം പ്രതിഫലം പറ്റുന്ന പദവിയുടെ ഗണത്തില്‍ പെടില്ലെന്നും
പാര്‍ലമെന്ററി പാനല്‍ അധ്യക്ഷനും ബിജെപി എംപിയുമായ സത്യപാല്‍ സിങ് പറഞ്ഞു. മന്‍മോഹന്റെ ചോദ്യത്തില്‍ മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെയും നിയമ മന്ത്രാലത്തിന്റെയും നിലപാട് ആരാഞ്ഞിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. 5000 രൂപ ദിവസ വേതനത്തിന്റെ അടിസ്ഥാനത്തിലാണ് മന്‍മോഹന്‍ സിങ്് അധ്യാപകനാകുന്നത്.
പ്രതിമാസ ശമ്പളത്തിനല്ല. അതുകൊണ്ടുതന്നെ
ഇത് ഇരട്ടപദവി ഗണത്തില്‍പ്പെടില്ല എന്നാണ് വിശദീകരണം. എംപിമാരും എംഎല്‍എമാരും പണമായോ മറ്റു ആനുകൂല്യങ്ങളായോ
പ്രതിഫലം പറ്റുന്ന പദവികള്‍ വഹിക്കുന്നത് നിയമം മൂലം വിലക്കിയിട്ടുണ്ട്.
അസമില്‍ നിന്നുള്ള രാജ്യസഭാ എംപിയാണ് പത്ത് വര്‍ഷം തുടര്‍ച്ചയായി ഇന്ത്യയുടെ പ്രധാനമന്ത്രിയായ മന്‍മോഹന്‍ സിങ്. 1954ല്‍ പഞ്ചാബ് സര്‍വകലാശാലയില്‍ നിന്നാണ് അദ്ദേഹം ബിരുദാനന്തര ബിരുദം നേടിയത്. 1957ല്‍ ഇവിടെ ലക്ചററായും 63ല്‍ പ്രൊഫസറായും പ്രവര്‍ത്തിച്ചു. സര്‍വകലാശാലയിലെ ജവഹര്‍ലാല്‍ നെഹ്‌റു ചെയറിന്റെ അധ്യക്ഷനാകാന്‍ പഞ്ചാബ് സര്‍വകലാശാല കഴിഞ്ഞ ഏപ്രിലിലാണ് മന്‍മോഹനെ ക്ഷണിച്ചത്.
2006 മാര്‍ച്ചില്‍ ഇരട്ടപ്പദവി വിവാദത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ അധ്യക്ഷ സ്ഥാനത്തു നിന്ന് രാജിവെച്ചിരുന്നു.
Prof. John Kurakar
No comments:
Post a Comment