തിരുവനന്തപുരത്ത് ഗതാഗതം സ്തംഭിപ്പിച്ച് കോളേജ് വിദ്യാര്ത്ഥികളുടെ ഓണാഘോഷം
യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്ത്ഥികളുടെ ഓണാഘോഷം തലസ്ഥാന നഗരത്തെ മണിക്കൂറുകളോളം നിശ്ചലമാക്കി. ഓണാഘോഷപരിപാടി അതിരുവിട്ടതോടെ എംജി റോഡിലെ വാഹനഗതാഗതം പൂര്ണ്ണമായി സ്തംഭിപ്പിച്ചു. എസ്എഫ്ഐയുടെ
പതാകയേന്തിയുള്ള ഒരു കൂട്ടം വിദ്യാര്ത്ഥികളും ആഘോഷ പരിപാടികളില് ഉണ്ടായിരുന്നു. പോലീസ്
ഇവരെ മാറ്റാന് നിരത്തിലിറങ്ങിയെങ്കിലും ഇതെല്ലാം അവഗണിച്ചായിരുന്നു ഓണാഘോഷം നടത്തിയത്. ഗതാഗത
സ്തംഭനത്തില് ആംബുലന്സ് ഉള്പ്പെടെയുള്ള വാഹനങ്ങള് ഉണ്ടായിരുന്നു. വാഹനഗതാഗതം
തടസ്സപ്പെടുത്തിയ വിദ്യാര്ത്ഥികള്ക്കെതിരെ കന്റോണ്മെന്റ് പോലീസ് കേസെടുത്തു. പൊലീസ്
നോക്കിനിൽക്കെയാണ് എസ്എഫ്ഐയുടെ കൊടിയും പിടിച്ചുള്ള വിദ്യാർഥികളുടെ ഓണാഘോഷം നടന്നത്. ഗതാഗതം
തടയരുതെന്നു പൊലീസ് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. വാദ്യമേളങ്ങൾ
കൊട്ടിയും ഡാൻസ് കളിച്ചും കുട്ടികൾ റോഡിലേക്കിറങ്ങി. ഏകദേശം
ഇരുന്നൂറോളം കുട്ടികളാണ് ആഘോഷത്തിൽ പങ്കെടുത്തത്.
Prof. John Kurakar
No comments:
Post a Comment