Pages

Thursday, September 8, 2016

അയല്‍രാജ്യം തീവ്രവാദം ഉത്പാദിപ്പിച്ച് കയറ്റിയയക്കുന്നുവെന്ന് മോദി

അയല്രാജ്യം തീവ്രവാദം ഉത്പാദിപ്പിച്ച് കയറ്റിയയക്കുന്നുവെന്ന് മോദി
അയല്രാജ്യങ്ങളിലൊന്ന് തീവ്രവാദം ഉതപാദിപ്പിക്കുകയും അത് കയറ്റുമതി ചെയ്യുകയുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിന് കാരണക്കാരായവരെ രാജ്യാന്തര സമൂഹം ഒറ്റപ്പെടുത്തി ഉപരോധിക്കണമെന്നും മോദി ആവശ്യപ്പെട്ടു. കിഴക്കനേഷ്യന്രാഷ് ട്രങ്ങളുടെ ആസിയാന്ഉച്ചകോടിയില്സംസാരിക്കവേയാണ് പാകിസ്താനെ പേരെടുത്ത് പരാമര്ശിക്കാതെ മോദി കുറ്റപ്പെടുത്തിയത്. തീവ്രവാദത്തിന്റെ കയറ്റുമതി സമാധാനത്തിനുള്ള ഇടം കുറയ്ക്കുകയും സംഘര്ഷത്തിനുള്ള സാധ്യത കൂട്ടുകയുമാണ് ചെയ്യുന്നത്.

അമേരിക്കന്പ്രസിഡന്റ് ബരാക് ഒബാമ ചൈനീസ് പ്രധാനമന്ത്രി ലീ കിക്വിയാങ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മോദിയുടെ പരാമര്ശങ്ങള്‍. ആഗോള തീവ്രവാദത്തിന്റെ കയറ്റുമതിക്കാരെ തടയാനുള്ള സമയമായിരിക്കുന്നു. തീവ്രവാദികളെ മാത്രം ലക്ഷ്യം വച്ചാല്പോരാ, അതിനെ പിന്തുണക്കുന്ന ആവാസവ്യവസ്ഥയേയും നേരിടേണ്ടതായിട്ടുണ്ട്. നയത്തിന്റെ ഭാഗമായി തീവ്രവാദം പ്രോത്സാഹിപ്പിക്കുകയാണ് ചിലര്‍. അയല്രാജ്യങ്ങളില്ഒന്നൊഴികെ തെക്കന്ഏഷ്യന്രാജ്യങ്ങളില്ഭൂരിഭാഗവും സമാധാന പാതയിലൂടെ സാമ്പത്തിക ഭദ്രതയിലേക്ക് നീങ്ങുകയാണെന്നും മോദി പറഞ്ഞു.

Prof. John Kurakar

No comments: