ഭാരതം കായികരംഗത്ത്
മുന്നേറണം
ഒരു രാഷ്ട്രം
ഇന്ന് ലോക ജനതയുടെ
മുന്നിൽ അഭിമാനത്തോടെ തലയുയർത്തി നിൽക്കുന്നതിന് പ്രധാനമായ
കാരണങ്ങളിൽ ഒന്ന്, ലോകത്തിന്റെ വിവിധ
കോണുകളിൽ നടക്കുന്ന രാജ്യാന്തര മത്സരങ്ങളിലെ
വിജയമാണല്ലോ. അതുകൊണ്ടാണ് ഒളിമ്പിക്സിലും മറ്റ്
ലോക കായിക മത്സരങ്ങളിലും
വിജയം നേടാൻ വികസിത രാജ്യങ്ങളായ
ചൈനയും, അമേരിക്കയും ഒക്കെ സദാ ശ്രമിച്ചുക്കൊണ്ടിരിക്കുന്നത്.ഭാരതത്തിൻറെ കായിക രംഗം വളരെ
പിന്നിലാണ് .റിയോ ഒളിംപിക്‌സിന്
ശേഷം പ്രധാനമന്ത്രി നരേന്ദ്ര
മോദി നടത്തിയ പ്രസ്‌താവന പ്രാധാന്യം അർഹിക്കുന്നു
.റിയോ ഒളിംപിക്‌സില്‍ രാജ്യത്തെ
പ്രതിനിധീകരിച്ചവര്‍ 118 പേര്‍. ആകെ ലഭിച്ചത്
രണ്ട് മെഡലുകള്‍. താരങ്ങളെക്കൂടാതെ അമ്പതോളം
വരുന്ന ഒഫീഷ്യലുകള്‍. കേന്ദ്ര കായിക മന്ത്രി
വിജയ് ഗോയലും പരിവാരങ്ങളും റിയോയില്‍
കാട്ടികൂട്ടിയ വിക്രിയകള്‍ലോക ജനത
കണ്ടതാണ് .
കേരളത്തിൻറെ കായിക മേഖലയുടെ സ്ഥിതിയും
ദയനീയം തന്നെയാണ് .. ഒരു കാലഘട്ടത്തിൽ
ഭാരതത്തിന്റെ കായിക മേഖലയുടെ നട്ടെല്ല്
എന്നത് കേരള കായിക താരങ്ങൾ
ആയിരുന്നു. ഇന്നത് ഹരിയാനയും പഞ്ചാബും
ഒക്കെയായി മാറിയിരിയ്ക്കുന്നു. എന്താണിതിനു കാരണം ?, ആരാണ്
കാരണക്കാർ? കേരളത്തിലെ വിദ്യാഭ്യാസത്തിൽ
കായികത്തിന് എന്ത് പ്രാധാന്യമാണ് നൽകുന്നത്
?ഇന്ന് ബഹുഭൂരിപക്ഷം സ്‌കൂളുകളുടേയും
ഗ്രൗണ്ടുകൾ കെട്ടിടങ്ങളായി മാറിയില്ലേ കളിസ്ഥലങ്ങൾ
ഉള്ള വിദ്യാലങ്ങളും കലാലയങ്ങളും
കേരളത്തിൽ എത്രയുണ്ട് ?ദേശീയ ഗെയിംസ് കേരളത്തിൽ
വന്നപ്പോൾ സന്തോഷിച്ചവരാണ് കേരളീയർ. മത്‌സരം
കഴിഞ്ഞപ്പോൾ നാം കേട്ടൂകൊണ്ടിരുന്നത്
അഴിമതിയുടെ
നാറിയ കഥകളായിരുന്നു.ഒരു കാലത്ത്
കേരളത്തിന്റെ ഗ്രാമങ്ങളിൽ ഒട്ടനവധി ചെറുതും വലുതുമായ
ചാമ്പ്യൻഷിപ്പുകൾ നടക്കുമായിരുന്നു. ഇന്ന് അതും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.
ആഗ്രഹമുണ്ടെങ്കിൽ പോലും ഇന്ന് രക്ഷകർത്താക്കൾ
കുട്ടികളെ കായിക മേഖലയിൽ നിന്നകറ്റി
നിർത്തുകയാണ് .
മെച്ചപ്പെട്ട പരിശീലനം നിരന്തരമായി നൽകിയാൽ
.അടുത്ത മൂന്ന് ഒളിംപിക്‌സുകളില്‍
റിയോയെക്കാള്‍ മെച്ചപ്പെട്ട പ്രകടനം നടത്താന്‍ കഴിയും.
റിയോയില്‍ ഇന്ത്യക്ക് മെഡല്‍ ലഭിച്ചത്
ബാഡ്മിന്റണ്‍, ഗുസ്തി ഇനങ്ങളിലാണ്. ഇന്ത്യക്ക്
തിളങ്ങാന്‍ കഴിയുന്ന മല്‍സര
വേദികളാണിത്. പി.വി
സിന്ധുവിനെ പോലെ കരുത്തരായ താരങ്ങള്‍ക്കൊപ്പം അനുഭവ സമ്പത്തില്‍
സൈന നെഹ്‌വാള്‍,
പരിശീലനത്തില്‍ ഗോപിചന്ദ്, യുവ കരുത്തില്‍
കിഡംബി ശ്രീകാന്ത് തുടങ്ങിയവരെല്ലാം നല്‍കുന്ന പ്രതീക്ഷകള്‍ ചെറുതല്ല.അതിവേഗതയുടെ പുത്തന്‍ കാലത്തിനൊപ്പം സഞ്ചരിക്കാനുള്ള
ആരോഗ്യശേഷി ഇന്ത്യന്‍ താരങ്ങള്‍ക്കില്ല
എന്ന സത്യം നാം തിരിച്ചറിഞ്ഞിരിക്കുന്നു
.ഖജനാവ് കൊള്ളയടിക്കുന്നവരാണ് കായിക സംഘാടകര്‍ എന്ന
കാഴ്ചപ്പാട് മാറ്റിയെടുക്കണം .അധികാരികൾ ജാഗ്രതയോടെ പ്രവർത്തിച്ചാൽ കായികരംഗം
മെച്ചപ്പെടും .
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment