Pages

Sunday, September 4, 2016

ഹൃദയവഴിയില്‍ മദറിനൊപ്പം

ഹൃദയവഴിയില്മദറിനൊപ്പം

# ഡോ. ദേവി ഷെട്ടി (പ്രശസ്ത കാര്‍ഡിയാക് സര്‍ജനും നാരായണ ഹെല്‍ത്തിന്റെ സ്ഥാപകനും ചെയര്‍മാനുമാണ് ലേഖകന്‍)

ഇംഗ്‌ളണ്ടില്‍നിന്ന് 1989-ലാണ് കൊല്‍ക്കത്തയിലേക്ക് ഡോക്ടറായി സേവനമനുഷ്ഠിക്കാന്‍ ഞാനെത്തിയത്. ഒരുദിവസം ഓപ്പറേഷന്‍ തിയേറ്ററിലായിരിക്കുന്‌പോള്‍ എന്നെ അന്വേഷിച്ച് ഒരു ഫോണ്‍ വിളിയെത്തി. ഒരു രോഗിയെ വീട്ടിലെത്തി പരിശോധിക്കുന്നതില്‍ വിരോധമുണ്ടോ എന്നറിയാനായിരുന്നു ആ വിളി. കാര്‍ഡിയാക് സര്‍ജനായ ഞാന്‍ വീടുസന്ദര്‍ശനം നടത്താറില്ലെന്നു പറഞ്ഞ്  ആവശ്യം സ്‌നേഹപൂര്‍വം നിരസിച്ചു. ''നിങ്ങളെന്റെ വീട്ടിലേക്ക് വരികയാണെങ്കില്‍ അത് നിങ്ങളുടെ ജീവിതഗതിതന്നെ മാറ്റും''-വിളിച്ചയാള്‍ പറഞ്ഞു. അത് മദര്‍ തെരേസയായിരുന്നു. അതു ശരിയായിരുന്നു. മനുഷ്യനായി പിറന്നവര്‍ക്കാര്‍ക്കും ദൈവമാകാന്‍ സാധിക്കില്ല എന്നായിരുന്നു യുക്തിവാദിയായ എന്റെ വിശ്വാസം. മദറുമായുള്ള കൂടിക്കാഴ്ച ജീവിതത്തോടുള്ള സമീപനംതന്നെ മാറ്റി. പോകുന്നിടത്തെല്ലാം ഉത്സാഹവും സന്തോഷവും സാന്ത്വനവും പകരാന്‍ കഴിഞ്ഞിരുന്ന മദര്‍ അനേകം വഴികളില്‍ എന്റെ ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്.

ബി.എം. ബിര്‍ല ഹാര്‍ട്ട് റിസര്‍ച്ച് സെന്ററില്‍ ചികിത്സയിലിരിക്കെ സ്ഥിരമായി മദര്‍ എന്റെയൊപ്പം കുട്ടികളുടെ ഐ.സി.യു. റൗണ്ട്‌സിനുവരും. ഒരുദിവസം ഹൃദയശസ്ത്രക്രിയ കഴിഞ്ഞ കുട്ടിയെ പരിശോധിച്ചശേഷം മദര്‍ എന്നെനോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, ''നിങ്ങള്‍ എന്തുകൊണ്ട് ഇവിടെയായിരിക്കുന്നുവെന്ന് ഇപ്പോള്‍ എനിക്കറിയാം. ഈ കുഞ്ഞുങ്ങളുടെ ഹൃദയവേദനയകറ്റാനാണ് ദൈവം നിങ്ങളെ അയച്ചിരിക്കുന്നത്.'' ജീവിതത്തില്‍ എനിക്കു ലഭിച്ച ഏറ്റവും വലിയ ആദരം ഈ വാക്കുകളാണ്.

എന്നോടും കുടുംബത്തോടും മദറിനു പ്രത്യേക സ്‌നേഹമുണ്ടായിരുന്നു. മകളുടെ വിദ്യാഭ്യാസ തടസ്സങ്ങള്‍ നീങ്ങിയത് മദറിന്റെ ഇടപെടല്‍മൂലമാണ്. അന്ന് മദര്‍ ബെംഗളൂരു സോഫിയ ഹൈസ്‌കൂള്‍ പ്രിന്‍സിപ്പലിനെഴുതിയ കത്ത് സ്‌കൂള്‍ ഇന്നും നിധിപോലെ സൂക്ഷിക്കുന്നു
.

Prof. John Kurakar

No comments: