Pages

Thursday, September 8, 2016

പരാതിയുമായി എത്തുന്നവര്‍ക്ക്ചുരുങ്ങിയപക്ഷം മാനുഷിക പരിഗണനയെങ്കിലും ലഭിക്കണം

പരാതിയുമായി എത്തുന്നവര്ക്ക്ചുരുങ്ങിയപക്ഷം മാനുഷിക പരിഗണനയെങ്കിലും ലഭിക്കണം 
ഓഫീസ് സമയത്ത് ഓണാഘോഷത്തിന് നിയന്ത്രണം കര്‍ശനമാക്കിയ
സര്‍ക്കാര്‍ നടപടികളെ ബഹുഭുരിപക്ഷം ജനങ്ങളും ജീവനക്കാരും ശ്ലാഹിച്ചിരിക്കുകയാണ് .പലപ്രാവശ്യം കയറിയിറങ്ങിയിട്ടും കാര്യം നടക്കാതെ വരുന്ന പാവപ്പെട്ടവൻറെ മാനസികാവസ്ഥ  ഓഫീസ് ജീവനക്കാർ മനസ്സിലാക്കണം .ഭാര്യയുടെ മൃതദേഹം തോളിലേറ്റി യുവാവ്  10 കിലോമീറ്റര്‍ നടന്നതും ചികിത്സകിട്ടാതെ അച്ഛന്റെ ചുമലില്‍ കിടന്ന് മകന്‍ മരിച്ചതുമൊക്കെ  കേരളത്തിലല്ലോ  എന്ന് നമുക്ക്  ആശ്വസിക്കാമായിരുന്നു.

ചികിത്സാസഹായം കിട്ടാതെ ഒരു യുവാവ് താലൂക്ക് ഓഫീസില്‍ തീയിട്ടത് ഇവിടെത്തന്നെ ആകുമ്പോള്‍ എന്ത് പറഞ്ഞ്  നാം ആശ്വസിക്കും. അയാള്‍ക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നെന്നോ? എങ്ങനെ മനസ്സ് അസ്വസ്ഥമാകാതിരിക്കും. ചികിത്സാ സഹായത്തിന് നെയ്യാറ്റിന്‍കര താലൂക്ക് ഓഫീസില്‍ അപേക്ഷ നല്‍കിയിട്ട് ഒന്നേകാല്‍ വര്‍ഷമായി. 20 തവണ ഈ ഓഫീസില്‍ കയറിയിറങ്ങി. 'കലക്ടറേറ്റിലേക്ക് അയച്ചു. അന്വേഷിച്ച് അര്‍ഹത ഉണ്ടെങ്കില്‍ അനുകൂല റിപ്പോര്‍ട്ട് നല്‍കാം' എന്നായിരുന്നു ഒരോതവണയും മറുപടി. ഒടുവില്‍ സഹികെട്ട് നിയമം കൈയിലെടുത്ത ആ പൌരന്‍ ജയിലിലായി.സമാനമായ മറ്റൊരു സംഭവം കഴിഞ്ഞ ഏപ്രിലില്‍ തലസ്ഥാന ജില്ലയിലെതന്നെ വെള്ളറട വില്ലേജ് ഓഫീസില്‍ നടന്നു.പലവട്ടം വില്ലേജ് ഓഫീസറെ സമീപിച്ച്‌ കാര്യം നടക്കാതെ വന്നപ്പോൾ പെട്രോളുമായി എത്തി വില്ലേജ് ഓഫീസിന് തീകൊളുത്തി. 11 ജീവനക്കാര്‍ക്ക് പൊള്ളലേല്‍ക്കുകയും ഫയലുകള്‍ കത്തിനശിക്കുകയുംചെയ്തു.

ഇത്തരം നശീകരണവാസനകളെ ഒരു അര്‍ഥത്തിലും ന്യായീകരിക്കാനാകില്ല. നിയമം അനുശാസിക്കുന്ന നടപടികള്‍ക്ക് ഇവരെ വിധേയരാക്കുകയും വേണം. നമ്മുടെ ഉദ്യോഗസ്ഥസംവിധാനം ഇത്തരത്തിൽ  മരവിച്ചു പോയതെന്തുകൊണ്ട് ?എല്ലാ ഉദ്യോഗസ്ഥരും അനാസ്ഥ കാണിക്കുന്നവരാണെന്നോ, എല്ലാ പരാതിക്കാര്‍ക്കും അവര്‍ ആഗ്രഹിക്കുന്ന പരിഹാരം ചെയ്തുകൊടുക്കാന്‍ സാധിക്കുമെന്നോ  ഒരിക്കലും പറയാനാകില്ല. എന്നാല്‍, പരാതിയുമായി എത്തുന്നവര്‍ക്ക് ചുരുങ്ങിയപക്ഷം മാനുഷിക പരിഗണനയെങ്കിലും ലഭിച്ചേ തീരൂ. ആനുകൂല്യത്തിന് അര്‍ഹതയില്ലാത്തവരാണെങ്കില്‍, നിശ്ചിത കാലയളവിനുള്ളില്‍ പരാതിയില്‍ തീരുമാനമെടുത്ത് അവരെ അറിയിക്കാനുള്ള ചുമതല നിയമപരമായിത്തന്നെ ഉദ്യോഗസ്ഥര്‍ക്കുണ്ട്. പരാതികളില്‍ നിശ്ചിത സമയത്തിനുള്ളില്‍ നീതിപൂര്‍വമായ തീരുമാനം എടുക്കണം. ആവലാതികളുമായി എത്തുന്നവര്‍ പലവട്ടം കയറി ഇറങ്ങാന്‍ ഇടവരുത്തരുത്. താഴെ ഓഫീസില്‍ തീരുമാനം എടുക്കേണ്ട ഫയലുകള്‍ അകാരണമായി മുകളിലേക്ക് അയച്ച് കാലതാമസം വരുത്തരുത്. ക്ഷേമപെൻഷൻ വീടുകളിലെത്തിക്കുന്ന  സർക്കാർ നടപടി അഭിനന്ദനാർഹമാണ് .


പ്രൊഫ്. ജോൺ കുരാക്കാർ

No comments: