Pages

Thursday, September 8, 2016

തിരക്കിനനുസരിച്ച് നിരക്ക്; റെയില്‍വേ തീരുമാനം പിന്‍വലിക്കണം: മുഖ്യമന്ത്രി

തിരക്കിനനുസരിച്ച് നിരക്ക്; റെയില്‍വേ തീരുമാനം പിന്‍വലിക്കണം: മുഖ്യമന്ത്രി


തിരക്കിന് അനുസരിച്ച് റെയില്‍വെ ടിക്കറ്റിന്റെ നിരക്കുകൂട്ടാനുള്ള റെയില്‍വെ മന്ത്രാലയത്തിന്റെ തീരുമാനം അടിയന്തിരമായി പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കേരളത്തിന് ഏറ്റവും ദോഷകരമായ തീരുമാനമാണ് ഇത്. രാജധാനി, തുരന്തോ, ശതാബ്ദി ട്രെയിനുകളുടെ യാത്രയ്ക്ക് അമ്പത് ശതമാനംവരെ ടിക്കറ്റ് നിരക്ക് കൂട്ടാനാണ് ഈ നീക്കം. ഇത് ആദ്യഘട്ടമാണ്. പിന്നീട് എല്ലാ ട്രെയിനുകള്‍ക്കും ഇത് ബാധകമാക്കാനാണ് ശ്രമം. ഇത് തീവണ്ടി യാത്രക്കാരോടുള്ള കടുത്ത ചൂഷണമാണ്. തിരക്കിനനുസരിച്ച് നിരക്ക് കൂട്ടുമ്പോള്‍ ആദ്യം ബുക്ക് ചെയ്യുന്ന പത്ത് ശതമാനം യാത്രക്കാര്‍ക്ക് മാത്രമേ നിലവിലെ നിരക്കില്‍ യാത്ര സാധ്യമാകു. അതിന് ശേഷം ഓരോ പത്ത് ശതമാനം ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോഴും അടിസ്ഥാന നിരക്കില്‍ പത്ത് ശതമാനം വര്‍ധനവ് ഉണ്ടാകും. 
ഫലത്തില്‍ ട്രെയിനിലെ പകുതി യാത്രക്കാരും സാധാരണ നിരക്കിനേക്കാള്‍ അമ്പത് ശതമാനം ഉയര്‍ന്നനിരക്ക് നല്‍കേണ്ടിവരും. ഇത് റെയില്‍വേ യാത്രക്കാരോടുള്ള വെല്ലുവിളിയാണ്. തീരുമാനം പിന്‍വലിച്ച് യാത്രക്കാര്‍ക്ക് അനുകൂലമായ സമീപനം  റെയില്‍വേ മന്ത്രാലയത്തിന്റെ ‘ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Prof. John Kurakar

No comments: