Pages

Sunday, September 4, 2016

അശരണരുടെ അമ്മവിശുദ്ധരുടെ ഗണത്തിൽ


അശരണരുടെ അമ്മവിശുദ്ധരുടെ ഗണത്തിൽ

യൂഗോസ്ലാവ്യയുടെ ഭാഗമായിരുന്ന മാസിഡോണിയയുടെ തലസ്ഥാനമായ സ്കോപ്ജെയില്പിറന്ന് ഇന്ത്യയിലത്തെി അശരണര്ക്കും അഗതികള്ക്കും വേണ്ടി ആയുസ്സ് മാറ്റിവെച്ച മദര്തെരേസയുടെ നാമം ഇന്ന് വിശുദ്ധരുടെ പുസ്തകത്തില്ഇടംപിടിക്കുന്നു. ഇന്ന് പ്രഭാതത്തില്പത്തരക്ക് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയില്നടക്കുന്ന ദിവ്യബലിയോടെ മദറിനെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങുകള്ക്ക് തുടക്കമാകും. കര്ദിനാള്അമാതോവിനാണ് നാമകരണ നടപടികളുടെ പ്രധാന ചുമതല. മദര്തെരേസയുടെ നാമം വിശുദ്ധരുടെ പുസ്തകത്തില്ചേര്ക്കാന്കര്ദിനാള്മാര്പാപ്പയുടെ അനുമതി തേടും. ഫ്രാന്സിസ് മാര്പാപ്പ അനുവാദം നല്കുന്നതോടെ അമിതോ മദറിനെസെന്റ് തെരേസഎന്ന സംജ്ഞയില്നാമകരണം ചെയ്യും.

കൊല്ക്കത്ത കേന്ദ്രമായി മദര്തെരേസ സ്ഥാപിച്ച മിഷനറിസ് ഓഫ് ചാരിറ്റി എന്ന സന്യാസിനി സഭക്ക് ഇപ്പോള്ലോകത്തുടനീളം ശാഖകളുണ്ട്. സേവന സന്നദ്ധരായ കന്യാസ്ത്രീകളുടെ സഭ ഇതിനകം കാഴ്ചവെച്ച ജീവകാരുണ്യ പ്രവര്ത്തനങ്ങള്ലോകാംഗീകാരം നേടുകയുണ്ടായി. കാരുണ്യത്തിന്െറ പ്രതീകവും അഗതികളുടെ അമ്മയുമായ മദര്തെരേസക്കൊപ്പം കൊല്ക്കത്തയില്പ്രവര്ത്തിക്കാന്അവസരം ലഭിച്ച സന്ദര്ഭത്തില്മദറിന്െറ നിസ്സീമമായ ദയാവായ്പും നിസ്വാര് സ്നേഹവും അനുഭവിക്കാന്സാധിച്ചത് കൃതജ്ഞതാപൂര്വം ഓര്മിക്കുകയാണ് ഞാന്‍.

1910 ആഗസ്റ്റ് 26ന് കെട്ടിട നിര്മാണ കോണ്ട്രാക്ടറായ അല്ബേനിയന്വംശജന്നികോളാസ് ബെജാക്സ്യൂവിന്െറയും ഡ്രാണഫിലെ ബര്ണായിയുടെയും പുത്രിയായി ജനിച്ച തെരേസക്ക് ആഗ്നസ് ഗോങ്ഷ ബൊജാക്സ്യൂ (പരിശുദ്ധ റോസാപൂമൊട്ട്) എന്നായിരുന്നു മാതാപിതാക്കള്നല്കിയ പേര്. 1929 ജനുവരിയില്‍ 19ാം വയസ്സിലായിരുന്നു ഇന്ത്യന്മണ്ണിലത്തെിയത്. മഹാകവി രവീന്ദ്രനാഥ ടാഗോറിന് ജന്മം നല്കിയ കൊല്ക്കത്ത നഗരത്തിലത്തെിയ ആഗ്നസ് സെന്റ് മേരീസ് കോണ്വെന്റ് സ്കൂളില്അധ്യാപികയായി സേവനം തുടങ്ങി. ഒപ്പം സമീപത്തെ ചേരിപ്രദേശം തന്െറ സ്നേഹകാരുണ്യ പ്രവര്ത്തനങ്ങളുടെ മണ്ഡലമായി തെരഞ്ഞെടുക്കുകയും ചെയ്തു.

ചേരിപ്രദേശങ്ങളിലെ അഗതികള്ക്കും അനാഥര്ക്കും രോഗികള്ക്കും വേണ്ടി നിസ്വാര് സേവനങ്ങളര്പ്പിച്ച തെരേസ കൈയുറകളോ മുഖാവരണം പോലുമോ ധരിക്കാതെയായിരുന്നു പരിചരണശുശ്രൂഷകള്നടത്തിയിരുന്നത്. ‘നിര്മല്ഹൃദയ്എന്ന അഗതിമന്ദിരം സ്ഥാപിച്ച മദറിന് 1948ല്ഇന്ത്യന്പൗരത്വം ലഭിച്ചു. 1962ല്പത്മശ്രീയും 1980ല്ഭാരത്രത്നയും നേടിയ തെരേസയെ 1979ല്സമാധാന നെബേല്പുരസ്കാരവും തേടിയത്തെി.മദര്തെരേസ വാഴ്ത്തപ്പെടുന്ന അസുലഭ മുഹൂര്ത്തത്തില്മഹാത്മാഗാന്ധിജിയെ സംബന്ധിച്ച് ആല്ബര്ട്ട് ഐന്സ്റ്റീന്പറഞ്ഞ വാക്കുകളാണ് അഗതികളുടെ അമ്മയെ സംബന്ധിച്ചും ഞാന്കുറിക്കാന്ആഗ്രഹിക്കുന്നത്. ‘ഇത്തരം മഹത്വമാര്ന്ന ഒരു വ്യക്തി ഭൂമിയില്ജീവിച്ചിരുന്നു എന്നുപറഞ്ഞാല്ഭാവിതലമുറ അത് വിശ്വസിക്കാന്ഇടയില്ല.

                                                                Prof. John Kurakar






No comments: