Pages

Sunday, September 4, 2016

മദര് തെരേസ വിശുദ്ധപദവിയിലേക്ക്: സാക്ഷ്യം വഹിക്കാന് 10 ലക്ഷംപേര്

മദര് തെരേസ വിശുദ്ധപദവിയിലേക്ക്: സാക്ഷ്യം വഹിക്കാന് 10 ലക്ഷംപേര്

മദര്തെരേസയെ ഞായറാഴ്ച വിശുദ്ധപദവിയിലേക്ക് ഉയര്ത്തും . സെന്റ് പീറ്റേഴ്സ് ബസിലിക്കയില്ഇന്ത്യന്സമയം പകല്രണ്ടിന് നടക്കുന്ന ചടങ്ങിലാണ് വിശുദ്ധയായി പ്രഖ്യാപിക്കുക. ഫ്രാന്സിനസ് മാര്പാധപ്പയുടെ നേതൃത്വത്തില്നടക്കുന്ന കുര്ബാസനയ്ക്കിടെയാകും വിശുദ്ധപ്രഖ്യാപനം. സെന്റ് തെരേസ ഓഫ് കൊല്ക്കടത്ത (കൊല്ക്കഖത്തയുടെ വിശുദ്ധ തെരേസ) എന്ന പേരിലാകും പിന്നീട് മദര്അറിയപ്പെടുക. വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങില്പങ്കെടുക്കാന്പതിനായിരക്കണക്കിന് ആളുകളാണ് വത്തിക്കാന്സിറ്റിയില്എത്തിയിരിക്കുന്നത്. വിദേശമന്ത്രി സുഷ്മ സ്വരാജ്, മന്ത്രി മാത്യു ടി തോമസ് തുടങ്ങിയവരും ചടങ്ങുകള്ക്ക്് സാക്ഷ്യംവഹിക്കും.
മദര് തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിന് വത്തിക്കാന് പ്രതീക്ഷിക്കുന്നത് 10 ലക്ഷത്തോളം പേരെ. ഞായറാഴ്ച ഇന്ത്യന് സമയം ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ചടങ്ങുകള് തുടങ്ങുക. സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ പ്രധാന കവാടത്തിന് മുന്നില് പ്രത്യേക വേദി തയ്യാറായിക്കഴിഞ്ഞു. ഇവിടെ മദര് തെരേസയുടെ കൂറ്റന് ഛായാചിത്രം സ്ഥിപിച്ചിട്ടുണ്ട്.ഒരുലക്ഷംപേര്ക്കുള്ള ഇരിപ്പിടം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ഫ്രാന്സിസ് മാര്പാപ്പയുടെ കാര്മികത്വത്തില് നടക്കുന്ന ദിവ്യബലിയുടെ മധ്യേയാണ് നാമകരണച്ചടങ്ങ്. ഇന്ത്യന് സമയം ഉച്ചതിരിഞ്ഞ് മൂന്നരയോടെ ചടങ്ങുകള് പൂര്ത്തിയാകും. കല്ക്കട്ടയിലെ വിശുദ്ധ തെരേസ എന്നാകും ഇനി മദര് തെരേസ അറിയപ്പെടുക.
ബംഗാളിയുള്പ്പെടെ അഞ്ച് ഭാഷകളിലായിരിക്കും കുര്ബാനയ്ക്കിടെയുള്ള പ്രത്യേക പ്രാര്ഥനകള് ചൊല്ലുക. അല്ബേനി, ഫ്രഞ്ച്, പോര്ച്ചുഗീസ്, ചൈനീസ് എന്നിവയും ഇതില്പ്പെടും. ചടങ്ങില് ഇന്ത്യന് സഭയെ പ്രതിനിധീകരിച്ച് കര്ദിനാള് ബസേലിയോസ് മാര് ക്ലീമിസ് കാതോലിക്കാ ബാവ, സിറോ മലബാര് സഭയെ പ്രതിനിധീകരിച്ച് മാര് ജോര്ജ് ആലഞ്ചേരി തുടങ്ങിയവര് പങ്കെടുക്കും.ചടങ്ങില് പങ്കെടുക്കാന് വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ നേതൃത്വത്തിലുള്ള സംഘം വത്തിക്കാനിലെത്തിയിട്ടുണ്ട്. ഇന്ത്യന് സംഘത്തില് കേരളത്തില് നിന്ന് മന്ത്രിമാരായ ടി.എം തോമസ് ഐസക്, മാത്യു.ടി തോമസ്, എം.പിമാരായ കെ.വി തോമസ്, ആന്റോ ആന്റണി, ജോസ്.കെ മാണി, ബി.ജെ.പി നേതാവ് അല്ഫോണ്സ് കണ്ണന്താനം തുടങ്ങിയവരുണ്ട്. കര്ദിനാള് മാര് ക്ലീമിസും വത്തിക്കാനിലെ ഇന്ത്യന് നയതന്ത്രപ്രതിനിധികളും ചേര്ന്ന് സ്വീകരിച്ചു. ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്, ബംഗാള് മുഖ്യമന്ത്രി മമത ബാനര്ജി എന്നിവരും വത്തിക്കാനിലെത്തിയിട്ടുണ്ട്.
നാമകരണച്ചടങ്ങുകള്ക്കു മുന്നോടിയായി ശനിയാഴ്ച രാവിലെ കരുണയുടെ സന്ദേശവാഹകര് എന്ന പ്രത്യേക ഗ്രൂപ്പിന് മാര്പാപ്പ സന്ദേശം നല്കി. ലോകമെമ്പാടുനിന്നും ഒഴുകിയത്തെിയ ജനലക്ഷങ്ങള് പ്രാര്ഥനയിലാണ്; കാരുണ്യത്തിന്െറ ഉറവവറ്റാത്ത പ്രവാഹമായി പ്രാര്ഥന സെന്റ് പീറ്റേഴ്സ് ബസലിക്കയിലെ മുഖ്യ ചത്വരത്തെ ശുദ്ധീകരിക്കുന്നു. കാത്തിരിപ്പിന് ഇന്ന് വിരാമം. അഗതികളുടെ അമ്മ മദര് തെരേസയെ  ഫ്രാന്സിസ് മാര്പാപ്പ ഞായറാഴ്ച വിശുദ്ധയായി പ്രഖ്യാപിക്കും.സെന്റ് പീറ്റേഴ്സ് ചത്വരത്തില് വത്തിക്കാന് സമയം രാവിലെ 10.30ന് ചടങ്ങ് (ഇന്ത്യന് സമയം ഉച്ചക്ക് രണ്ടിന്തുടങ്ങും. സെന്റ് പീറ്റേഴ്സ് ബസലിക്കയില് അര്പ്പിക്കുന്ന സമൂഹ ദിവ്യബലിക്കിടെയാണ് ഫ്രാന്സിസ് മാര്പാപ്പ മദറിനെ വിശുദ്ധയായി പ്രഖ്യാപിക്കുക. ഇതിന് മുന്നോടിയായുള്ള പ്രാരംഭ പ്രാര്ഥന മാര്പാപ്പയുടെ കാര്മികത്വത്തില് ശനിയാഴ്ച തുടങ്ങി. സെന്റ് പീറ്റേഴ്സ് ചത്വരത്തില് മദറിന്െറ ഛായാചിത്രം ഉയര്ന്നിട്ടുണ്ട്. മദര് തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി സുപ്പീരിയര് ജനറല് സിസ്റ്റര് മേരി പ്രേമയുടെ നേതൃത്വത്തില് ആരംഭിക്കുന്ന ചടങ്ങില് ലോകത്തിന്െറ വിവിധ ഭാഗങ്ങളില്നിന്നുള്ള സന്യാസിനികള് സന്നിഹിതരാകും.
മദര് തെരേസയുടെ മധ്യസ്ഥതയില് രണ്ട് അദ്ഭുതപ്രവൃത്തികള് നടന്നതായി സാക്ഷ്യപ്പെടുത്തിയതിനെ തുടര്ന്ന് വര്ഷം മാര്ച്ചിലാണ് അവരെ വിശുദ്ധയായി പ്രഖ്യാപിക്കുമെന്ന് മാര്പാപ്പ പ്രഖ്യാപിച്ചത്. അദ്ഭുതപ്രവൃത്തി നടന്നുവെന്ന സാക്ഷ്യപ്പെടുത്തലിന് വത്തിക്കാന്െറ ആദ്യ അംഗീകാരമുണ്ടായത് 2002ലാണ്. വയറ്റില് അര്ബുദം ബാധിച്ച മോണിക്ക ബെസ്റയെന്ന ബംഗാളി ആദിവാസി സ്ത്രീയുടെ രോഗം ഭേദപ്പെടുത്തിയതായിരുന്നു ഒന്ന്. മദറിന്െറ പ്രാര്ഥനയിലൂടെ രോഗം ഭേദപ്പെട്ടതായി പിന്നീട് ബ്രസീലില്നിന്ന് സാക്ഷ്യപ്പെടുത്തലുണ്ടായി. ഇതും സഭ അംഗീകരിച്ചതോടെയാണ് അവരുടെ വിശുദ്ധ പദവിയിലേക്ക് വഴി തുറന്നത്.ഒൗദ്യോഗിക സംഘത്തിനുപുറമെ പശ്ചിമ ബംഗാള് മുഖ്യമന്ത്രി മമത ബാനര്ജി, ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് എന്നിവരുടെ നേതൃത്വത്തിലെ സംഘവും വത്തിക്കാനിലത്തെിയിട്ടുണ്ട്.
45 ബിഷപ്പുമാരും ഇന്ത്യയില്നിന്ന് വത്തിക്കാനില് എത്തിയിട്ടുണ്ട്. വത്തിക്കാനില് നടക്കുന്ന ചടങ്ങിനോടനുബന്ധിച്ച് മദറിന്െറ പ്രവര്ത്തനകേന്ദ്രമായിരുന്ന കൊല്ക്കത്തയിലും പരിപാടികള് നടന്നുവരികയാണ്.
മദര് തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങുകള്ക്ക് ഇനി മണിക്കൂറുകള് മാത്രം. ഞായറാഴ്ച ഇന്ത്യന് സമയം ഉച്ചയ്ക്ക് രണ്ടിന് ഫ്രാന്സിസ് മാര്പ്പാപ്പയുടെ കാര്മ്മികത്വത്തില് മദറിനെ വിശുദ്ധ പദവിയിലേക്കുയര്ത്തും. ചടങ്ങുകള്ക്ക് മുന്നോടിയായി സെന്റ് പീറ്റേഴ്സ് ബസലിക്കയിലെ മുഖ്യ ചത്വരത്തില് മദറിന്റെ ഛായാചിത്രം ഉയര്ന്നുകഴിഞ്ഞു.മിഷ്ണറിസ് ഓഫ് ചാരിറ്റി അംഗങ്ങളും  ഇന്ത്യയിലെ വിവിധ കത്തോലിക്കാ സഭകളുടെ മേലധ്യക്ഷന്മാരും ദിവസങ്ങള്ക്ക് മുമ്പുതന്നെ ചടങ്ങില് പങ്കെുടുക്കാനായി റോമിലെത്തിയിരുന്നു.കേന്ദ്രസര്ക്കാരിനെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ നേതൃത്വത്തില് ഔദ്യോഗിക സംഘം വത്തിക്കാനിലെത്തിയിട്ടുണ്ട്. എം.പിമാരായ കെ.വി. തോമസ്, ആന്േറാ ആന്റണി, ജോസ് കെ. മാണി എന്നിവരും സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കുര്യന് ജോസഫ്, അല്ഫോന്സ് കണ്ണന്താനം എന്നിവരും സംഘത്തിലുണ്ട്.
ഗോവ ഉപമുഖ്യമന്ത്രി ഫ്രാന്സിസ് ഡിസൂസ, കേന്ദ്രമന്ത്രി ഹര്സിമ്രത് കൗര് ബാദല്, സുപ്രീംകോടതി അഭിഭാഷകനായ ഹരീഷ് സാല്വേ, കൊന്റാഡ് കെ. സാങ്മ എം.പി, കത്തോലിക്കാ മെത്രാന് സമിതിയായ സി.ബി.സി.ഐയുടെ സെക്രട്ടറി ജനറല് ബിഷപ് തിയോഡര് മസ്കരിനാസ് എന്നിവരാണ് സംഘത്തിലെ മറ്റംഗങ്ങള്. ഔദ്യോഗിക സംഘത്തിനു പുറമെ  പശ്ചിമ ബംഗാള് മുഖ്യമന്ത്രി മമതാ ബാനര്ജി, ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും വത്തിക്കാനില് മദറിനെ വിശുദ്ധയാക്കുന്ന ചടങ്ങുകളില് പങ്കെടുക്കുന്നുണ്ട്.

Prof. John Kurakar


No comments: