വിട്ടുകൊടുക്കില്ല മരണത്തിന് ;അന്ത്യനിമിഷത്തില് പ്രിയതമയുടെ കൈപിടിച്ച് കിടക്കുന്ന 100 വയസുള്ള മുത്തച്ഛന്റെ ചിത്രം ലോകശ്രദ്ധയിലേക്ക്
മരണത്തോട് മല്ലടിക്കുമ്പോളും പ്രിയതമയുടെ കൈകള് പിടിച്ച് കിടക്കുന്ന 100 വയസ്സുള്ള മുത്തച്ഛന്റെ വികാരനിര്ഭരമായ ചിത്രം ലോകശ്രദ്ധ പിടിച്ചുപറ്റുന്നു. 96 കാരിയായ പ്രിയഭാര്യ മരിക്കുന്നതിന് മണിക്കൂറുകള്ക്ക് മുമ്പ് കൊച്ചുമകള്
പകര്ത്തിയതാണ് ഈ ചിത്രം. സോഷ്യല് മീഡിയ സൈറ്റ് ആയ റെഡ്ഡിറ്റിലൂടെ റിയല്ലിവ് ഗേള്
എന്ന യൂസറാണ് ചിത്രം
പുറംലോകത്തെത്തിച്ചത്.‘എന്റെ
96 വയസ്സുള്ള മുത്തശ്ശിയും 100 വയസ്സുള്ള മുത്തച്ഛനും മുത്തശ്ശിയുടെ മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ്. 77 വര്‍ഷം നീണ്ടുനിന്ന ദാമ്പത്യം.’ എന്ന അടിക്കുറിപ്പോടെ ആയിരുന്നു ചിത്രം. ശരീരത്തില്‍ പുതപ്പിട്ടാണ് ഫോട്ടോയില്‍ ഇരുവരുടേയും കിടപ്പ്. മുത്തച്ഛന്‍ മുത്തശ്ശിയുടെ ഒരു കൈ തന്റെ കൈ കൊണ്ട് മുറുകെ പിടിച്ചിരിക്കുന്നു. റെഡ്ഡിറ്റ് യൂസര്‍മാര്‍ക്കിടയില്‍ വൈറലായ ചിത്രം ഇപ്പോള്‍ മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും ശ്രദ്ധ പിടിച്ചുപറ്റുകയാണ്. വൈകാരികമായാണ് ചിത്രത്തോടുള്ള പലരുടേയും പ്രതികരണം.
Prof. John Kurakar
No comments:
Post a Comment