Pages

Tuesday, September 6, 2016

കർഷകരുടെ കണ്ണീരുകാണാൻ ആരുണ്ടിവിടെ ?
കർഷകരുടെ  ദുരിതം കാണാൻ  കേരളത്തിൽ ആരുമില്ല . പാവം അസംഘടിതരായ  ആളുകൾ .തേങ്ങാ വില കുറഞ്ഞതോടെ കേര കർഷകരും ദുരിതത്തിലായി . . കര്‍ഷകരെ സഹായിക്കുന്ന പദ്ധതികള്‍ പലത് ആവിഷ്‌ക്കരിച്ചിട്ടും കേരകര്‍ഷകരുടെ ദുരിതം ഇനിയും ഒഴിയുന്നില്ല. ഇത്തരത്തിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെങ്കില്‍ തെങ്ങ് കൃഷി ചെയ്യാന്‍ പലരും മടിക്കുന്ന മട്ടാണ്. ലാഭമില്ലാത്ത കൃഷി ചെയ്യാന്‍ ആളുണ്ടാകില്ല .
സംഭരണം നിര്‍ത്തിയതിനെ തുടര്‍ന്ന് സമാന തോതില്‍ നാളികേരം കര്‍ഷകരുടെ വീടുകളിലും കെട്ടിക്കിടക്കുകയാണ്. കേരഫെഡിനെ ആശ്രയിക്കാതെ കര്‍ഷകര്‍ക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല. കാരണം, കേരഫെഡ് ഒരുകിലോ തേങ്ങക്ക് 25രൂപ നല്‍കുമ്പോള്‍ ഓപണ്‍ മാര്‍ക്കറ്റില്‍ 14രൂപ മാത്രമാണ് ലഭിക്കുന്നത്. അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന ഒരു ഇളനീരിന് 30 രൂപയും അതിലധികവും വില ലഭിക്കുമ്പോള്‍ ഒരു നാളികേരത്തിന് കേര കര്‍ഷകന് കിട്ടുന്നതാകട്ടെ അഞ്ച് രൂപയില്‍ താഴെ മാത്രമാണ്. ഇങ്ങനെയൊക്കെ നോക്കുമ്പോള്‍ കേരകൃഷി കര്‍ഷകന് സമ്മാനിക്കുന്നത് തീരാദുരിതം മാത്രമാണ്. ഒരു തെങ്ങ് കയറാന്‍ തൊഴിലാളിക്ക് കുറഞ്ഞത് 30 മുതൽ 50 രൂപാ വരെ കൂലികൊടുക്കണം.നാളികേരം പൊളിക്കാനാകട്ടെ ഒരു രൂപയും. തെങ്ങ് ശരിയാംവണ്ണം സംരക്ഷിക്കാനുള്ള കൂലിച്ചെലവ് കഴിച്ചാല്‍ നഷ്ടക്കണക്ക് ഏറും. കൂടാതെ രോഗംമൂലം വിളവ് കുറയുന്നതും കേരകര്‍ഷകര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. നാളികേരത്തിന് 25 രൂപ സര്‍ക്കാര്‍ താങ്ങുവില പ്രഖ്യാപിച്ചിരുന്നുവെങ്കിലും പൊതുവിപണിയില്‍ ലഭിക്കുന്നത് 12 രൂപയില്‍ താഴെ മാത്രം. കർഷകരെ രക്ഷിക്കാൻ സർക്കാർ എന്തെങ്കിലും ഉടനെ ചെയ്തേ പറ്റൂ .

പ്രൊഫ്. ജോൺ കുരാക്കാർ


No comments: