നേരെ ഭീകരാക്രമണം
പാക്ക് അധീന കശ്മീരിലെ ഭീകരക്യാമ്പുകള്‍ക്ക് നേരെ ഭീകരാക്രമണം
നടത്തിയ ഭാരത സൈന്യത്തെ അനുമോദിച്ച് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. രാജ്യം
ഇപ്പോള്‍ മോദിയുടെയും സൈന്യത്തിന്റെയും സുരക്ഷിത വലയത്തിനുള്ളിലാണെന്നും വെങ്കയ്യ
വ്യക്തമാക്കി.ന്യൂദല്‍ഹിയില്‍ നടന്ന പത്രസമ്മേളനത്തിലായിരുന്നു വെങ്കയ്യ
നായിഡുവിന്റെ പ്രതികരണം.ഈ ആക്രമണത്തിന് ശേഷം പാക്കിസ്ഥാന്‍ ഭീകവാദ പ്രവര്‍ത്തനങ്ങള്‍
അവസാനിപ്പിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും നായിഡു വ്യക്തമാക്കി.
ഭാരതത്തിനെതിരായുള്ള ഭീകവാദ പ്രവര്‍ത്തനങ്ങള്‍ പാക്കിസ്ഥാന്‍ അവസാനിപ്പിക്കണം. ഇരു
രാജ്യങ്ങള്‍ക്കിടയിലും സമാധാനം പുലരണമെങ്കില്‍ പാക്കിസ്ഥാനും
ഉത്തരവാദിത്വമുണ്ടെന്ന് വെങ്കയ്യ പറഞ്ഞു.
പാക്കിസ്ഥാനുമായി
ഉടന്‍ തന്നെ യുദ്ധത്തിന് സാധ്യതയുണ്ടെന്ന് മേജര്‍ രവി. സൈന്യം യുദ്ധത്തിന്
തയ്യാറെടുത്ത് കഴിഞ്ഞു എന്നതിനുള്ള തെളിവാണ് കഴിഞ്ഞദിവസം സൈന്യം നടത്തിയ മിന്നലാക്രമണമെന്ന്
മേജര്‍ രവി പറഞ്ഞു.ആക്രമണത്തിന് പാക്കിസ്ഥാന്‍ വീണ്ടും മുതിരുകയാണെങ്കില്‍
ഭാരതത്തിന് തിരിച്ചടിച്ചേ മതിയാകൂ. നില ഗുരുതരമാകുകയാണെങ്കില്‍ രണ്ടാഴ്ച നീണ്ടു
നില്‍ക്കുന്ന യുദ്ധം പ്രതീക്ഷുന്നതില്‍ തെറ്റില്ല. വ്യോമാക്രമണമല്ല ഭാരതം
നടത്തിയതെന്നും ഭീകരരുടെ ക്യാമ്പുകള്‍ തകര്‍ത്തത് കരസേനയായിരിക്കുമെന്നും അദ്ദേഹം
കൂട്ടിച്ചേര്‍ത്തു.ഭാരതത്തില്‍ നടത്തിയ ആക്രമണത്തെ ന്യായീകരിക്കാന്‍ പാക്
പ്രധാനമന്ത്രി നവാസ് ഷെരീഫിന് ആവില്ലെന്നും മേജര്‍ രവി കൂട്ടിച്ചേര്‍ത്തു.
കശ്മീരില്‍
ഭാരതം നടത്തിയ തിരിച്ചടി സൂചനമാത്രമെന്ന് സുരേഷ് ഗോപി എം.പി. തിരിച്ചടിക്കാന്‍
തന്നെയായിരുന്നു ഉറി ഭീകരാക്രമണത്തിന് ശേഷം ഉയര്‍ന്ന ജനവികാരം. മുറിവേറ്റ്
എത്രനാള്‍ പ്രതികരിക്കാതെ നില്‍ക്കും? സ്വയം പ്രതിരോധിക്കാന്‍ എല്ലാവര്‍ക്കും
ഇവിടെ അവകാശമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
എല്ലാ രാഷ്ട്രങ്ങളുടെയും പിന്തുണ ഭാരതത്തിനുണ്ട്. ഇവിടെ നമ്മള്‍
നമ്മളെ സംരക്ഷിക്കുക മാത്രമാണ് ചെയ്തത്. ലോക സമാധാനത്തിന് വില കല്‍പ്പിക്കുന്നവരാണ്
നമ്മളെല്ലാവരുമെന്നും സുരേഷ് ഗോപി പറഞ്ഞു.ഉറി ഭീകരാക്രമണത്തില്‍ പൊലിഞ്ഞ ഇന്ത്യന്‍
ജീവനുകള്‍ക്കു പകരം വീട്ടുകതന്നെ ചെയ്യും. അതില്‍ ആര്‍ക്കും ഒരു സംശയവും
വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പാക്ക് അതിര്‍ത്തിയിലെ
ഭീകരക്യാമ്പുകള്‍ക്ക് നേരെ ഭാരത സൈന്യം ആക്രമണം നടത്തിയതിന് പിന്നാലെ പ്രധാനമന്ത്രി
നരേന്ദ്രമോദി സര്‍വകക്ഷിയോഗം വിളിച്ചു. വൈകീട്ട് നാലിനാണ് യോഗം. സൈനീക നടപടിയുമായി
ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ വിശദീകരിക്കാനാണ് യോഗമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
രാജ്യത്തിന്റെ സുരക്ഷക്കുവേണ്ടി സര്‍ക്കാറിന്റെ എല്ലാ നടപടിയെയും കോണ്‍ഗ്രസ് പിന്തുണക്കുമെന്ന് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി. ന്യൂഡല്‍ഹിയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അവര്‍. സൈനിക നടപടികള്‍ക്ക് എല്ലാ പിന്തുണയും നല്‍കും. സര്‍ക്കാറിന്റെ നിലപാടിനോട് പൂര്‍ണമായും യോജിക്കുന്നതായും സോണിയ പറഞ്ഞു.
തുടര്‍ച്ചയായ നുഴഞ്ഞുകയറ്റങ്ങള്‍ക്കുള്ള ഉചിതമായ മറുപടിയാണ് ഇന്ത്യന്‍ സൈന്യം നല്‍കിയതെന്ന് മുന്‍ പ്രതിരോധമന്ത്രി എ.കെ ആന്റണി അഭിപ്രായപ്പെട്ടു
നിയന്ത്രണരേഖ മറികടന്ന് ഇന്ത്യ നടത്തിയ ആക്രമണത്തെ അപലപിച്ച് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. സമാധാനത്തിനുള്ള ഞങ്ങളുടെ ആഗ്രഹം ബലഹീനതയായി വ്യാഖ്യാനിക്കരുത്. ഇന്ത്യയുടെ ആക്രമണത്തില്‍ രണ്ടു പാക്ക് സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പ്രകോപനമില്ലാതെ ഇന്ത്യ നടത്തിയ ആക്രമണത്തെ അപലപിക്കുന്നുവെന്ന് ഷെരീഫ് പറഞ്ഞു. ഒമ്പതു സൈനികര്ക്ക് പരിക്കേറ്റതായി പാക്ക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് അറിയിച്ചു. ഇന്ത്യ നടത്തിയ ആക്രമണത്തില്‍ രണ്ടു പാക്കിസ്താന് സൈനികര്‍ കൊല്ലപ്പെട്ടതായി പാക്കിസ്താനിലെ പ്രമുഖ മാധ്യമം ഡോണ്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. പുലര്ച്ചെ 2.30ന് തുടങ്ങിയ ആക്രമണം രാവിലെ എട്ടിനാണ് അവസാനിച്ചത്.
പാക്ക് അതിര്‍ത്തിയിലെ ഭീകര കേന്ദ്രങ്ങളില്‍ ഭാരത സൈന്യം ആക്രമണം നടത്തിയതിന് പിന്നാലെ അതിര്‍ത്തി പ്രദേശങ്ങിളില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. പഞ്ചാബ് അതിര്‍ത്തിയിലെ 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള ഗ്രാമങ്ങളില്‍ നിന്ന് ജനങ്ങളെ അടിയന്തരമായി ഒഴിപ്പിച്ചു.
പാക്കിസ്ഥാന്‍ ഉടന്‍ തിരിച്ചടി നല്‍കാനുള്ള സാഹചര്യം കണക്കിലെടുത്താണി നീക്കം. അതിര്‍ത്തി പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടപ്പിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍ അടിയന്തര മന്ത്രിസഭായോഗം വിളിപ്പിച്ചിട്ടുണ്ട്.
അതിര്‍ത്തിയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. സൈന്യത്തോട് നിതാന്ത ജാഗ്രത പുലര്‍ത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള പ്രകോപനം ഉണ്ടായാല്‍ തിരിച്ചടിക്കാനും
നിര്‍ദ്ദേശമുണ്ട്.
മുന്‍നിശ്ചയിച്ച എല്ലാ പരിപാടികളും റദ്ദാക്കി പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ ദല്‍ഹിയില്‍ തങ്ങുകയാണ്. ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പാക്കിസ്ഥാനുമായി
അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി സംസാരിച്ചു.
Prof. John Kurakar
No comments:
Post a Comment