Pages

Thursday, September 29, 2016

ഉറിയില്‍ തൂങ്ങിയ പാക്കിസ്ഥാന്‍

ഉറിയില്തൂങ്ങിയ പാക്കിസ്ഥാന്
ഭാരതം നിലപാടെടുക്കാന്നിര്ബന്ധിതയായിരിക്കുന്നു. നിലപാട് പണ്ടത്തെപ്പോലെ സമാധാനത്തില്ഉറച്ചുനിന്നുകൊണ്ട് ഉഭയകക്ഷി ചര്ച്ചകള്എന്ന നിലയില്നിന്നുമാറി, ചര്ച്ചകള്പൂര്ണമായും അവസാനിപ്പിച്ച്, ഒന്നുകില്പൂര്ണയുദ്ധമോ അല്ലെങ്കില്യുദ്ധസമാനമായ ഒരവസ്ഥയില്പാക്കിസ്ഥാനെ ഏല്പ്പിക്കാവുന്ന അതിശക്തമായ പ്രഹരങ്ങള്ക്കുള്ള നീക്കങ്ങളോ ഉണ്ടായേപറ്റൂ എന്നുള്ള അവസ്ഥയില്നിന്നുമുണ്ടായതാണ്.
ലോകത്തെ ശാക്തികചേരികളെന്ന് അറിയപ്പെടുന്നത് അമേരിക്കയും റഷ്യയും ആയിരിക്കാം. ലോകത്തെ ഏറ്റവും പ്രശ്‌നബാധിതപ്രദേശമായി അറിയപ്പെടുന്നത് മദ്ധ്യേഷ്യയും. പക്ഷേ, മാറിയ ലോകത്തില്‍ പുതിയ ശാക്തികപക്ഷങ്ങള്‍ ഉദയംചെയ്തു കഴിഞ്ഞിട്ടുണ്ട്. ഭാരതപക്ഷം എന്നും ചൈനാപക്ഷം എന്നും വിളിക്കുന്ന വിധത്തില്‍ ലോകശാക്തികസൂത്രവാക്യങ്ങളില്‍ മാറ്റങ്ങള്‍ വന്നിരിക്കുന്നു. പാക്കിസ്ഥാന്‍ ഇപ്പോള്‍ ചൈനയ്‌ക്കൊപ്പം നിലയുറപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ലോകത്തെ ഏറ്റവും വലിയ പ്രശ്‌നബാധിത പ്രദേശമായി കശ്മീരിനെ മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. അതിന്റെ ഭാഗമാണ് ഉറിയില്‍ നടന്ന ആക്രമണം.
പത്താന്‍കോട്ട,് ഉറി സൈനികത്താവളങ്ങളിലെ ഭീകരാക്രമണശേഷമുള്ള ലോകരാജ്യങ്ങളുടെ നയതന്ത്രപരമായ അഭിപ്രായങ്ങള്‍ ഇത്തരം വിശകലനത്തിലേക്ക് വിരല്‍ചൂണ്ടുന്നു. ഉറിയിലുണ്ടായ ആക്രമണം നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍വന്ന ശേഷമുള്ള രണ്ടാമത്തെ പ്രധാന ഭീകരാക്രമണമാണ്. പാക്കിസ്ഥാനില്‍നിന്ന് അതിര്‍ത്തി കടന്നെത്തിയ ഭീകരരാണ് ഇതിനുപിന്നില്‍. ഭീകരരെ അതിര്‍ത്തികടത്താനുള്ള പാക് ശ്രമമായിരുന്നു അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ ലംഘനം എന്നും, അവരുടെ കാവല്‍ വെടിവയ്പിന്റെ മറവിലാണ് ഭീകരര്‍ അതിരുകടന്ന് ഭാരത ജവാന്മാരെ കൊലപ്പെടുത്തിയതെന്നും വ്യക്തമാണ്. ഭാരതം നിലപാടെടുക്കാന്‍ നിര്‍ബന്ധിതമായിരിക്കുന്നു. ആ നിലപാട് പണ്ടത്തെപ്പോലെ സമാധാനത്തില്‍ ഉറച്ചുനിന്ന ് ഉഭയകക്ഷി ചര്‍ച്ചകള്‍ എന്ന നിലയില്‍ നിന്നുമാറി, ചര്‍ച്ചകള്‍ പൂര്‍ണമായും അവസാനിപ്പിച്ച്, ഒന്നുകില്‍ പൂര്‍ണയുദ്ധമോ അല്ലെങ്കില്‍ യുദ്ധസമാനമായ ഒരവസ്ഥയില്‍ പാക്കിസ്ഥാനെ ഏല്‍പ്പിക്കാവുന്ന അതിശക്തമായ പ്രഹരങ്ങള്‍ക്കുള്ള നീക്കങ്ങളോ ഉണ്ടായേപറ്റൂ എന്നുള്ള അവസ്ഥയില്‍ നിന്നുമുണ്ടായതാണ്.
പാക്കിസ്ഥാന്‍ കുറച്ചുനാളുകളായി ഭാരതത്തെ നയതന്ത്രപരമായി ഒറ്റപ്പെടുത്താനുള്ള തന്ത്രം സ്വീകരിച്ച് പ്രവര്‍ത്തിച്ചുവരികയായിരുന്നു. അതിന് പ്രധാനകാരണം ഭാരത പ്രധാനമന്ത്രിയുടെ വിദേശനയം തന്നെയാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യവും ലോകത്തെ അഞ്ചാമത്തെ വലിയ സൈനിക ശക്തിയുമായ ഭാരതം 30 വര്‍ഷത്തിനുശേഷം പാര്‍ലമെന്റില്‍ ഒറ്റപ്പാര്‍ട്ടിക്കുതന്നെ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ എത്താന്‍ പറ്റിയ അവസ്ഥയില്‍ അതിന്റെ ഭരണപരവും വൈദേശികവുമായ നയങ്ങള്‍ സ്ഥിരവും ശക്തവും ആയിരിക്കും എന്ന് ഊഹിക്കാന്‍ ലോകരാജ്യങ്ങള്‍ക്ക് വിഷമമില്ല.
ഭാരത പ്രധാനമന്ത്രി അധികാരമേറ്റശേഷം എടുത്ത വിദേശനയവും നടത്തിയ ലോകപര്യടനങ്ങളും യുഎന്‍ അംഗരാജ്യങ്ങള്‍ സ്വാഗതം ചെയ്തതിന് ഈ പശ്ചാത്തലമുണ്ട്. ചൈനയൊഴികെ എല്ലാ വന്‍ശക്തികളുമായും ഉറച്ചബന്ധവും ചൈനയെ ഒരു തരത്തിലും ഭയക്കില്ല എന്നുള്ള സന്ദേശവും നല്‍കുന്ന മോദിയുടെ വിദേശനയം പാക്കിസ്ഥാന്‍ ഭയപ്പാടോടെയാണ് കാണുന്നത്. അഫ്ഘാന്‍ പ്രതിനിധി പറഞ്ഞ പാക്കിസ്ഥാന്റെ ‘ഇന്ത്യാ ഫോബിയ’ വര്‍ദ്ധിക്കാന്‍ ഇത് കാരണമായി. ലോകരാജ്യങ്ങളുടെ ശക്തമായ പിന്തുണ നേടിയെടുക്കുന്ന ഭാരതം പാകിസ്ഥാനെ നയതന്ത്രത്തലത്തില്‍ ഒറ്റപ്പെടുത്തുകയും ചൈനയുമായി കുറച്ചുകൂടി മെച്ചപ്പെട്ട സൗഹൃദം ഉണ്ടാക്കുകയും ചെയ്താല്‍ ഇപ്പോഴത്തെ മോദി സര്‍ക്കാരിന്റെ കാലാവധി തീരുംമുന്‍പേ കശ്മീര്‍ പ്രശ്‌നത്തിന് ഭാരതത്തിനനുകൂലമായ പരിഹാരം ഉണ്ടാക്കും എന്നുള്ള തോന്നലും പാക്കിസ്ഥാനുണ്ട്. അതിന്റെ അരക്ഷിതാവസ്ഥയില്‍ നിന്നുകൊണ്ട് പാക്കിസ്ഥാന്‍ മെനഞ്ഞെടുത്ത പരാജയപ്പെട്ട തന്ത്രത്തിന്റെ ഭാഗമാണ് ഉറി, പത്താന്‍കോട്ട് ഭീകരാക്രമണങ്ങള്‍.
പത്താന്‍കോട്ട് ആക്രമണം നടന്നശേഷം ‘ഡോണ്‍’ ദിനപ്പത്രത്തില്‍ പ്രത്യക്ഷപ്പെട്ട ഒരു ലേഖനം പാക്കിസ്ഥാന്‍ അനുവര്‍ത്തിക്കാന്‍ വച്ചിരുന്ന ഭാരതത്തിനെതിരായ അവരുടെ പുതിയ തന്ത്രം തന്നെയാണ് വ്യക്തമാക്കുന്നത്. മേഖലയുടെ സമാധാനം തകര്‍ക്കുകയും ഒപ്പം അന്താരാഷ്ട്രവേദികളില്‍ അതിനുള്ള കാരണം ഭാരതമാണ് എന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്യുക എന്നുള്ളതായിരുന്നു അത്. രണ്ടുവരികളില്‍ പറയാന്‍ എളുപ്പമാണെങ്കിലും ഇതിന്റെ പ്രക്രിയ വലുതാണ്. 2008ല്‍ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ആരും കശ്മീരികള്‍ ആയിരുന്നില്ല. നിരവധി മറ്റു സംസ്ഥാന പൗരന്മാരും വിദേശികളും ആയിരുന്നു. ആക്രമിച്ചത് ഭാരതത്തിന്റെ അഭിമാനപ്രതീകത്തെയും സാമ്പത്തികതലസ്ഥാനത്തെയും. അതില്‍ പ്രതിസ്ഥാനത്തായിപ്പോയി എന്ന് സമ്മതിക്കേണ്ട അവസ്ഥ ചെറിയ നാണക്കേടല്ല പാക്കിസ്ഥാനമുണ്ടാക്കിയത്.
പാക്കിസ്ഥാന്റെ പുതിയ തന്ത്രം 2008 ലേതില്‍നിന്ന് തികച്ചും ഭിന്നമാണ്. ഭാരതത്തിലെ മറ്റുസ്ഥലങ്ങളെ കഴിയുന്നത്ര ആക്രമങ്ങളില്‍നിന്നൊഴിവാക്കി ശ്രദ്ധ കശ്മീരില്‍ കേന്ദ്രീകരിക്കുക. കുഴപ്പങ്ങള്‍ കശ്മീരില്‍ മാത്രം. ഇതിനാകുമ്പോള്‍ മറ്റുള്ള ഭീകരവാദി ആക്രമണങ്ങളെ അപേക്ഷിച്ച് മെച്ചങ്ങളുണ്ട്. കശ്മീരികളുടെ സ്വാതന്ത്ര്യപ്രക്ഷോഭത്തിന്റെ ഭാഗമാണ് അവിടത്തെ കുഴപ്പങ്ങള്‍ എന്ന് ചിത്രീകരിക്കാനാകും. കശ്മീരികള്‍ക്ക് പാകിസ്ഥാന്‍ പണ്ടേപിന്തുണ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ അവിടത്തെ ഇടപെടലുകളെ കുറച്ചെങ്കിലും ന്യായീകരിക്കാന്‍ പാക്കിസ്ഥാനാകും. കശ്മീരികള്‍ കഴിഞ്ഞാല്‍ അവിടെ കൊല്ലപ്പെടുന്ന ഭാരത പൗരന്മാര്‍ ഭാരത സൈനികര്‍ മാത്രമായിരിക്കും. അവരെ ഭരണകൂടഭീകരതയുടെ ചട്ടുകങ്ങളായി ചിത്രീകരിക്കാനും കശ്മീരിലെ കുഴപ്പക്കാര്‍ എന്ന് വിളിക്കാനും വിളിപ്പിക്കാനും പാക്കിസ്ഥാന് അധികം ബുദ്ധിമുട്ടേണ്ട ആവശ്യമില്ല. ഇതിനൊക്കെ പുറമേ, അന്താരാഷ്ട്രവേദികളില്‍പ്പോലും കശ്മീരിന് സ്വാതന്ത്ര്യം നല്‍കണം എന്ന് ആവശ്യപ്പെടാന്‍ തയ്യാറായ ഭാരത ബുദ്ധിജീവിനിരയെയും മനുഷ്യാവകാശകൂലിപ്പട്ടാളത്തെയും പാക്കിസ്ഥാന്‍ വിലനല്‍കി സജ്ജമാക്കിയിരിക്കുന്നു.
കശ്മീരില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കുക, അവിടെ സംഘര്‍ഷങ്ങളില്‍ അപരാധികളും നിരപരാധികളും മരിക്കുക, കൊല്ലപ്പെടുന്ന വിഘടനവാദികളെ കശ്മീര്‍ സ്വാതന്ത്ര്യസമരനായകരായി ചിത്രീകരിക്കുക, പാക് നയതന്ത്രപ്രതിനിധികള്‍ ഒപ്പം ലോകമെങ്ങും സഞ്ചരിക്കുകയും യുഎന്‍ അംഗരാഷ്ട്രങ്ങളുടെ പിന്തുണ നേടുകയും ചെയ്യുക, അന്താരാഷ്ട്രവേദികളില്‍ ഭാരതത്തിനെതിരെ ശബ്ദിക്കുന്ന മനുഷ്യാവകാശസംഘടനകളെയും പ്രവര്‍ത്തകരെയും എത്തിച്ച് ഭാരതത്തെസമ്മര്‍ദ്ദത്തിലാക്കുക എന്നുള്ളതെല്ലാമായിരുന്നു പാക് തന്ത്രത്തിന്റെ പല മുഖങ്ങള്‍. ഇതുകൊണ്ട് ഉടനെ കശ്മീര്‍ നേടാനാകും എന്നുള്ള ചിന്തയൊന്നും പാക്കിസ്ഥാനില്ല. പിന്നെന്തിനാണ് ഇതെല്ലാം എന്ന് ചോദിച്ചാല്‍, ലോകമെങ്ങും, ഒപ്പം പാക് അധീന കശ്മീരില്‍പ്പോലും പ്രധാനമന്ത്രി മോദിക്കുണ്ടാകുന്ന ജനകീയതയ്ക്കും അംഗീകാരത്തിനും തടയിടുക, കശ്മീര്‍ പ്രശ്‌നം കൂടുതല്‍ രൂക്ഷതയോടെ ചൂടാക്കി ഇപ്പോഴത്തെ മോദി സര്‍ക്കാര്‍ അധികാരത്തില്‍നിന്നിറങ്ങുംവരെയും നിര്‍ത്തുക എന്നീ കാര്യങ്ങളായിരുന്നു പാക് തന്ത്രത്തിന്റെ പിന്നില്‍. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ മാറുകയും ഒരു അസ്ഥിരസര്‍ക്കാര്‍ ദല്‍ഹിയില്‍ അധികാരത്തില്‍ വരികയും ചെയ്താല്‍ വിഘടനവാദത്തിനു കൂടുതല്‍ മുന്നേറ്റം കിട്ടും. അടുത്ത മൂന്നുവര്‍ഷത്തേക്ക് ഭാരതത്തെ തടയിടാന്‍ പാക്കിസ്ഥാന് ഈ തന്ത്രം ആവശ്യമായിരുന്നു.
പക്ഷേ, കാര്യഗൗരവവും വേഗതയുമുള്ള ഭാരത പ്രധാനമന്ത്രിയുടെയും സംഘത്തിന്റെയും മുന്നില്‍ പാക് തന്ത്രം പരാജയപ്പെട്ടു. ചക്രവര്‍ത്തി കിരീടധാരണം നടത്തുമ്പോള്‍ സാക്ഷിയാകാനെത്തുന്ന സാമന്തന്മാരെപ്പോലെ സാര്‍ക് അംഗരാജ്യങ്ങള്‍ മോദിയുടെ സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുത്ത സമയത്ത് അതില്‍ സംബന്ധിച്ച പാക്കിസ്ഥാന് മോദി എന്താണ് തുടങ്ങിവയ്ക്കാന്‍ പോകുന്നത് എന്നറിയാനുള്ള ദീര്‍ഘവീക്ഷണമില്ലായിരുന്നു. ഭാരത വിദേശനയതന്ത്രം ആയുധക്കച്ചവടത്തിലും ആണവകരാറിലും ഒതുങ്ങുന്നതല്ല എന്ന് ലിബിയയില്‍നിന്ന് നഴ്‌സുമാരെ നാട്ടിലെത്തിച്ചപ്പോള്‍ തൊട്ട് സൗദിയിലെ പട്ടിണികിടന്ന ലേബര്‍ ക്യാംപിലെ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചേടംവരെയുള്ള കാര്യങ്ങളില്‍ ലോകം കണ്ടതാണ്. ഓരോ ഭാരത പൗരനെയും ബഹുമാന്യനായി കാണുക എന്ന തലത്തിലേക്ക് ലോകവീക്ഷണം മാറ്റിയെടുത്ത മോദി, പാക്കിസ്ഥാന്‍ ഭാവിയില്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങളെ എങ്ങനെ പ്രതിരോധിക്കണം എന്നു മുന്‍കൂട്ടി കണ്ടിരുന്നു. തന്ത്രങ്ങളും മറുതന്ത്രങ്ങളും ആവിഷ്‌കരിക്കാനും നടപ്പാക്കാനും അതുല്യമായൊരു ടീം അദ്ദേഹത്തിന്റെയും വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനും ഒപ്പം പ്രവര്‍ത്തിക്കുന്നു.
പാക്കിസ്ഥാനെ നേരിടുന്ന കാര്യത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷങ്ങള്‍ക്കിടയില്‍ നടന്ന തയ്യാറെടുപ്പുകളും ഗൃഹപാഠവും പാക്കിസ്ഥാന് ഊഹിക്കാന്‍പോലും പറ്റുന്നതായിരുന്നില്ല. അതിന്റെ ഫലമായിരുന്നു, ഭാരതം തേടുന്ന കൊടുംകുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ താമസസ്ഥലങ്ങള്‍ സംബന്ധിച്ച് കൈമാറിയ വിവരങ്ങള്‍ ഐക്യരാഷ്ട്രസഭ ശരിവെച്ചത്. അതില്‍നിന്നും ഭാരതം ഏതൊക്കെ തലത്തില്‍ തയാറെടുത്തു എന്നുള്ളതില്‍ വ്യക്തത വരുത്താന്‍ പാക്കിസ്ഥാനായില്ല. കശ്മീരില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന ഒറ്റഅജണ്ട വച്ച് എല്ലാം ശരിയാക്കാം എന്ന് അവര്‍ വിചാരിച്ചുകാണണം. ഉത്തരകൊറിയക്ക് സാങ്കേതികവിദ്യ കൈമാറ്റം ചെയ്ത പഴിയില്‍ നിന്ന് രക്ഷപ്പെടാനും അത് നയതന്ത്രതലത്തിലുണ്ടാക്കിയ ചീത്തപ്പേരിനു പരിഹാരം കാണാനും പാകിസ്ഥാനായില്ല.
ചൈനയും കുറെ ഇസ്ലാമികരാജ്യങ്ങളും മാത്രമേ തങ്ങള്‍ക്കൊപ്പമുള്ളൂ എന്ന വാസ്തവം അവര്‍ ഉള്‍ക്കൊണ്ടിരുന്നു എന്നേയുള്ളൂ. പത്താന്‍കോട്ട് ഭീകരാക്രമണം കഴിഞ്ഞിട്ടുള്ള എഴുപത്തിരണ്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ചൈനയൊഴികെയുള്ള ലോകരാജ്യങ്ങള്‍ ഭാരതത്തിനുകൂലമായി മാറി. 1971ല്‍ പാക്കിസ്ഥാനുമായുള്ള യുദ്ധസമയത്ത് ഭാരതത്തിനെതിരായിരുന്ന ശാക്തികലോകം ഇന്ന് ഭാരതത്തിന് അനുകൂലമായി. പാക്കിസ്ഥാനെ സംബന്ധിച്ച് അവരുടെ ഭാരതനയതന്ത്രത്തിന്റെ റഫറന്‍സ് പോയിന്റ് 1971ലെ യുദ്ധവും അതിലെ പരാജയവുമാണ്. അമേരിക്കയും ബ്രിട്ടനും അന്നൊപ്പം നിന്നു. ഇന്നത്തെ അമേരിക്ക ഭാരതത്തോട് കൂടുതല്‍ അടുക്കുമ്പോഴും, പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍നിന്ന് ഭാരതത്തിലേക്കുള്ള വാതകപൈപ്പിടല്‍ പദ്ധതി മൂലം പാക്കിസ്ഥാന് അനുകൂലമായിനില്‍ക്കും എന്നവര്‍ ചിന്തിച്ചു കാണണം. എന്തായാലും ഏഴാം കപ്പല്‍പ്പട ഭാരത സമുദ്രത്തില്‍ വീണ്ടും വന്നേക്കും എന്നുള്ള പ്രതീക്ഷ അവര്‍ക്കില്ല. സമ്പൂര്‍ണമായ ഒറ്റപ്പെടല്‍ പാക്കിസ്ഥാന്‍ പ്രതീക്ഷിച്ചിട്ടില്ല. പക്ഷേ, ലോകത്തെയും പാക്കിസ്ഥാനെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് യുഎന്‍ സെക്രട്ടറി ജനറല്‍ അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ കാശ്മീര്‍ വിഷയം ഒഴിവാക്കി. ഐക്യരാഷ്ടസഭയില്‍ ഏതെങ്കിലും വിഷയം ഉന്നയിക്കാന്‍ രാജ്യമുണ്ടായ കാലം മുതല്‍ പാക്കിസ്ഥാന്‍ പരിശ്രമിച്ചിട്ടുണ്ട് എങ്കില്‍ അത് കശ്മീര്‍ മാത്രമായിരുന്നു. അവിടെയാണ് യുഎന്‍ പാക്കിസ്ഥാനെ തള്ളിപ്പറയുന്നതിന് സമാനമായ അവസ്ഥ സംജാതമായിരിക്കുന്നത്.
റഷ്യയും പാക്കിസ്ഥാനും സംയുക്ത സൈനികാഭ്യാസം നടത്തുന്നുണ്ട്. പാക്കധീന കശ്മീരില്‍ അതില്ലെന്ന് റഷ്യ വ്യക്തമാക്കി. സൈനികാഭ്യാസം റഷ്യ നടത്തുന്നത് പാക്കിസ്ഥാനുമായുള്ള ആയുധക്കച്ചവടത്തിലെ ലാഭം മാത്രം നോക്കിയാണ്. ഭാരതവുമായുള്ള ബന്ധം കണക്കിലെടുത്ത് സൈനികാഭ്യാസവും എംഐ 35 ഹെലിക്കോപ്റ്ററുകളുടെ ഇടപാടും റഷ്യ വേണ്ടെന്നുവച്ചാല്‍ അത് പാക്കിസ്ഥാന് കൂടുതല്‍ പ്രശ്‌നമായേനെ. കശ്മീര്‍ പ്രശ്‌നം ഐക്യരാഷ്ട്രസഭയില്‍ ഉന്നയിച്ച പാകിസ്ഥാന് സത്യത്തില്‍ അവിടെ ഇരട്ടത്തല്ലാണ് കിട്ടിയത്. ബാന്‍ കി മൂണ്‍ കശ്മീര്‍ വിഷയം അവഗണിച്ചു എന്ന് മാത്രമല്ല, പാകിസ്ഥാനില്‍ ഹിന്ദുക്കള്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും എതിരായ അക്രമങ്ങളുടെ വിവരങ്ങളും ബലൂചിസ്ഥാനിലെ മനുഷ്യാവകാശ ലംഘനങ്ങളും യു എന്‍ മനുഷ്യാവകാശസമിതിയില്‍ അവതരിപ്പിക്കാന്‍ ഭാരതത്തിനായി. ബലൂചിസ്ഥാനിലെയും പാക് അധീനകാശ്മീരിലെയും മനുഷ്യാവകാശപ്രശ്‌നങ്ങള്‍ ഏതാനും ദിവസങ്ങള്‍ മുന്‍പും യുഎന്നില്‍ ഭാരത സ്ഥാനപതി അവതരിപ്പിച്ചിരുന്നു.
ഭാരതത്തില്‍ നിന്നു കൂലിക്കെടുത്ത പ്രത്യയശാസ്ത്ര അഞ്ചാംപത്തികളെയും കപടമനുഷ്യാവകാശവാദികളെയും കൂട്ടി അന്താരാഷ്ട്രതലത്തില്‍ ഭാരതത്തിന്റെ പേര് മോശമാക്കുകയും ഒപ്പം കശ്മീരില്‍ ഭാരത സൈനികരെയും പോലീസുകാരെയും കൊന്നൊടുക്കുകയും, കശ്മീരി ചെറുപ്പക്കാരെ പ്രകോപിപ്പിച്ചും കൂലിക്കും കശ്മീരില്‍ അക്രമങ്ങള്‍ ഉണ്ടാക്കി കശ്മീര്‍ വിഷയം ലോകശ്രദ്ധയില്‍ എത്തിക്കുകയും ചെയ്യുക എന്നുള്ള പാകിസ്ഥാന്റെ ബഹുമുഖകപടതന്ത്രമാണ് മറുപടിയില്ലാത്ത വിധം തകര്‍ന്നിരിക്കുന്നത്. കശ്മീരിലെ ഭാരതത്തെ അതിശക്തമായി വിമര്‍ശിച്ചാണ് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് യുഎന്നില്‍ പ്രസംഗിച്ചത്.
പക്ഷേ, മനുഷ്യാവകാശ ലംഘനങ്ങളില്‍ ഏറ്റവും ഹീനമായത് ഭീകരവാദമാണ് എന്നുള്ള മറുപടി ഉടന്‍ ഭാരതം പാക്കിസ്ഥാന് നല്‍കിക്കഴിഞ്ഞു. ഇപ്പോള്‍ പരസ്യപിന്തുണമായി പാക്കിസ്ഥാനൊപ്പമുള്ള ഏകരാജ്യം ചൈനയാണ്. പക്ഷേ, പാക് നിലപാടിനെ ലോകരാഷ്ട്രങ്ങള്‍ ഒന്നിച്ചെതിര്‍ക്കുമ്പോള്‍ അതിനെതിരായി നില്‍ക്കുകയാണെങ്കില്‍ തെക്കന്‍ ചൈനാക്കടലിലെ വെള്ളം ചൂടാക്കാന്‍പോലും ചുവന്ന വ്യാളി തുപ്പുന്ന അഗ്‌നിക്ക് കഴിയുമോയെന്ന് സംശയമാണ്.
(ന്യൂറോസയന്‍സ് മേഖലയില്‍
ശാസ്ത്രജ്ഞനാണ് ലേഖകന്‍)



No comments: