SURGICAL
STRIKES AGAINST PAK ACROSS LINE OF CONTROL
പാകിസ്താന്ഇന്ത്യന് സൈന്യത്തിന്റെ മറുപടി
India has carried out surgical strikesacross the Line of Control (LoC) in Jammu and
Kashmir to prevent Pakistani terrorists who had "positioned themselves at
launch pads with the aim to carry out strikes in Jammu and Kashmir and other
metros," said the army today.There were no Indian
casualties in the strikes which took place last night in
Pakistan-Occupied Kashmir, said sources to NDTV. The strikes which used
para-commandos and helicopters were conducted at seven locations up to 2 kms
across the Line of Control. The army's Director General of Military
Operations, Lt General Ranjit Singh, said Pakistan was informed - in
keeping with protocol - of the cross-border strike and that the action came
after a week-long surveillance of the places where the terrorists were placed
to infiltrate into India.The army also said that recently captured terrorists
have confessed to their training and arming in Pakistan.
The strikes are the first major military action taken by India after
terrorists from Pakistan crossed into an army camp in Uri in Kashmir earlier
this month. 18 soldiers were killed in that attack. Prime Minister Narendra Modi
has pledged that the attack will not go unpunished..A surgical strike is
"a calculated maneuver to ensure you deliver maximum damage which gives a
big surprise to your adversary," explained former air chief Fali Major,
praising last night's operation for its execution.The government has in recent
weeks indicated that its campaign against Pakistan will largely be centred
around diplomatically isolating it. In line with that strategy, the Prime
Minister said he will not travel in November to Pakistan to attend the regional
SAARC summit. Three other countries of the eight-member SAARC have joined
India's boycott.
പാക് അധീന കശ്മീരിലെ തീവ്രവാദ ക്യാമ്പുകള്‍ ആക്രമിച്ചുവെന്നാണ് ചീഫ് മിലിട്ടറി ഓഫീസര്‍ രണ്‍ബീര്‍ സിംഗ് വ്യക്തമാക്കിയിരിക്കുന്നത്. ഇതാദ്യാമായാണ് നിയന്ത്രണ രേഖ മറികടന്ന് ഒരു ആക്രമണം ഇന്ത്യ നടത്തിയിരിക്കുന്നത്. ഇന്ത്യയില്‍ വീണ്ടും ഒരു ആക്രമണം നടത്താന്‍ തീവ്രവാദികളെ അനുവദിക്കില്ലെന്നും സൈന്യം വ്യക്തമാക്കി. രാത്രി 2 മണിയോടെ ആരംഭിച്ച സൈനീക നീക്കം ഇന്ന് രാവിലെ 8 മണി വരെ ആക്രമണം നീണ്ടു നിന്നു. ഇന്നലെ നടത്തിയ ആക്രമണത്തില്‍ പാക് അധീന കശ്മീരിലെ തീവ്രവാദ ക്യാമ്പുകളില്‍ വ്യാപക നാശനഷ്ടം നടത്തിയിട്ടുണ്ടെന്നും സൈന്യം വ്യക്തമാക്കി. ഭീകരരില്‍ നിന്നും സൈന്യം ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മൂന്നോളം തവണയാണ് പാകിസ്താന്‍ നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയും ഇന്ത്യയെ പ്രകോപിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനുള്‌ല പദ്ദതികള്‍ തീവ്രവാദികളില്‍ നിന്നും ഉണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഇന്ത്യന്‍ സൈന്യം ക്യാമ്പുകളില്‍ മിന്നലാക്രമണം നടത്തിയത്. 20ഓളം നുഴഞ്ഞുകയറ്റ ശ്രമങ്ങളെയാണ് സൈന്യം ഇന്നലെ പരാജയപ്പെടുത്തിയത്. ഇന്നലെ നടത്തിയ ആക്രമണത്തില്‍ പാക് അധീന കശ്മീരിലെ തീവ്രവാദ ക്യാമ്പുകളില്‍ വ്യാപക നാശനഷ്ടം നടത്തിയിട്ടുണ്ടെന്നും സൈന്യം വ്യക്തമാക്കി. ഭീകരരില്‍ നിന്നും സൈന്യം ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.ഒരു പ്രദേശത്ത് മാത്രം ഒതുങ്ങി നില്‍ക്കുന്ന തരത്തിലുള്ള ആക്രമണമാണ് ഇന്ത്യന്‍ സൈന്യം ഇന്നലെ നടത്തിയത്.
ജമ്മുകശ്മിരിലും പരിസര പ്രദേശങ്ങളിലും ഭീകരാക്രമണം നടത്താന്‍ പദ്ധതിയുണ്ടായിരുന്നുവെന്നും ഇതാണ് ഇന്നലെ സൈന്യം പരാജയപ്പെടുത്തിയതെന്നും സൈന്യം വ്യക്തമാക്കി. സൈനിക നടപടികളുടം വിവരങ്ങള്‍ ഇന്ത്യ പാകിസ്താനെ അറിയിച്ചു. രാജ്യത്തിന് നേരെ ഉയരുന്ന എന്ത് ആക്രമണവും നേരിടാന്‍ സൈന്യം സുസജ്ജമാണെന്നും വ്യക്തമാക്കി.ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന് തക്കതായ തിരിച്ചടി നല്‍കുമെന്നും അത് വാക്കു കൊണ്ടായിരിക്കില്ലെന്നും നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു
പാക് അധീന കാശ്മീരിലെ ഭീകര കേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യൻ സേന ആക്രമണം നടത്തിയത്ബുധനാഴ്ച അർധരാത്രിയിൽ. തീവ്രവാദികൾ നുഴഞ്ഞു കയറാന്‍ ഒരുക്കം കൂട്ടുന്നുവെന്ന രഹസ്യ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ മിന്നലാക്രമണം നടത്തിയത്.
പാകിസ്താെൻറ അതിർത്തിക്ക് രണ്ടു കിലോമീറ്റർ അകലെ പർവ്വതപ്രദേശങ്ങളിലായായിരുന്നു ആക്രമണം.
ഇന്ത്യന്‍ സമയം ബുധനാഴ്ച അര്‍ധരാത്രി 12.30ന് സൈനിക നടപടി ആരംഭിച്ചു. നാലുമണിക്കൂര്‍ മാത്രം നീണ്ടു നിന്ന ദൗത്യം പൂര്‍ത്തിയാക്കി തീവ്രവാദി കേന്ദ്രങ്ങള്‍ തകര്‍ത്ത് സൈന്യം പിന്‍വാങ്ങി. ദൗത്യത്തിൽ ഇന്ത്യൻ സേനക്ക് ആളപായമുണ്ടായില്ല.
താഴ്ന്നു പറക്കാന്‍ കഴിവുള്ള എം 17 ഹെലികോപ്ടറുകളാണ് ദൗത്യത്തിന്
ഉപയോഗിച്ചത്. നിയന്ത്രണ രേഖയ്ക്കപ്പുറമുള്ള ഭിംബര്‍, ഹോട്സപ്രിങ്, കേല്‍ ലിപ സെക്ടറുകളിലെ തീവ്രവാദി ക്യാമ്പുകളിലാണ് ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയത്.
മേഖലയിലെ എട്ട് തീവ്രവാദ കേന്ദ്രങ്ങൾ ഒരാഴ്ചയായി ഇന്ത്യന്‍ സൈന്യത്തിന്റെ നിരീക്ഷണത്തിലായിരുന്നു. 30–40 തീവ്രവാദികൾ ഉൾപ്പെടുന്ന കേന്ദ്രങ്ങകളിലേക്ക് ഹെലികോപ്റ്റർ മാർഗം എത്തിയ സൈനികര്‍ പൊടുന്നനെ ആക്രമണം ആരംഭിക്കുകയായിരുന്നു. സൈനികരും പാരാകമാൻഡോകളും സംയുക്തമായി നടത്തിയ ആക്രമണത്തിൽ നിരവധി തീവ്രവാദികളെ കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.സൈന്യം തീവ്രവാദി കേന്ദ്രങ്ങൾ പൂർണമായി നശിപ്പിക്കുകയും ആയുധങ്ങൾ പിടിച്ചടക്കുകയും ചെയ്തു.
കരസേനയുടെ നേതൃത്വത്തിൽ ദൗത്യം പുരോഗമിക്കുേമ്പാൾ അടിയന്തര ഇടപെടലിന് സജ്ജമായി മറ്റു സേനാവിഭാഗങ്ങളും ഒരുങ്ങിയിരുന്നു. വ്യോമസേനയും സർവ്വസന്നാഹവുമായി ദൗത്യത്തിന് പിന്തുണ നൽകി. പുലര്‍ച്ചെ 5.30ഓടെയാണ്സൈന്യം ദൗത്യം പൂർത്തിയാക്കി മടങ്ങിയത്.
സൈനിക നടപടിക്ക് മുമ്പ് ജമ്മുകശ്മീർ,പഞ്ചാബ് അതിർത്തിയിലെ ജനങ്ങളെ ഒഴിപ്പിച്ചിരുന്നു. സൈനിക നടപടിയുണ്ടാകുമെന്ന്ഇൗ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് നേരത്തെ അറിയിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി സൈനിക നടപടിയെക്കുറിച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, മുൻ പ്രധാനമന്ത്രി മൻമോഹന്സിങ്എന്നിവരെ ടെലിഫോണിലൂടെ നേരത്തെ അറിയിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി സൈനിക നടപടിയെക്കുറിച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, മുൻ പ്രധാനമന്ത്രി മൻമോഹന്സിങ്എന്നിവരെ ടെലിഫോണിലൂടെ നേരത്തെ അറിയിച്ചിരുന്നു.
.Prof. John Kurakar
No comments:
Post a Comment