Pages

Saturday, September 24, 2016

ഭാരതവും പാകിസ്ഥാനും സമാധാനത്തിന്റെ വഴികള്‍ തേടണം

യുദ്ധം ഒരു വിളിപ്പാടകലെ തയാറായി നിൽക്കുന്നു.ഭാരതവും പാകിസ്ഥാനും സമാധാനത്തിന്റെ വഴികള്തേടണം

ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള ബന്ധം തകർന്നു തരിപ്പണമായിരിക്കുന്നു . സെപ്തംബര്‍ 18ന്ജമ്മുകശീമിരില്ഉറിയിലെ ഇന്ത്യന്ആര്മി ക്യാമ്പില്ഭീകരര്നടത്തിയ ആക്രമണത്തില്നമ്മുടെ 18 ധീര സൈനികരാണ് ജീവത്യാഗം ചെയ്തത്. നാല് ഭീകരരെ മൂന്നു മണിക്കൂര്നീണ്ട പോരാട്ടത്തിലൂടെ ഇന്ത്യന്സൈന്യം കൊലപ്പെടുത്തിയെങ്കിലും വീണ്ടും അതിര്ത്തിയില്തുടര്ച്ചയായ നുഴഞ്ഞുകയറ്റങ്ങളുണ്ടായി. കഴിഞ്ഞ ദിവസം റായ്ഗഡിലെ ഉറാന്നാവികത്താവള പരിസരത്ത് സംശയാസ്പദ സാഹചര്യത്തില്ചിലരെ കണ്ടതായ വാര്ത്തയും രാജ്യത്ത് ഭയാശങ്കകള്വിതച്ചിരിക്കയാണ്. ജമ്മു കശ്മീരിലും മുംബൈയിലും മറ്റും ഇന്ത്യ തീവ്ര പരിശോധന നടത്തുകയും സൈനിക വിന്യാസം ശക്തമാക്കിയിട്ടുമുണ്ട്. പാക്കിസ്താനാകട്ടെ അവരുടെ ലാഹോര്‍-ഇസ്ലാമാബാദ് ദേശീയ പാത അടച്ചിട്ട് വ്യോമസേനാവിമാനങ്ങള്പറത്തുകയും ചെയ്തിരിക്കുന്നു.
1999ലെ കാര്ഗിലിന് ശേഷമുള്ള ഒരു യുദ്ധത്തിലേക്ക് ഇരു രാജ്യങ്ങളും നടന്നടുക്കുകയാണോ എന്നാണ് ഇപ്പോള്സംശയിക്കപ്പെടുന്നത്. പാക്കിസ്താന് ചുട്ട മറുപടി നല്കണമെന്ന് നല്ലൊരു വിഭാഗം ആളുകള്സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും ആവശ്യപ്പെടുകയാണ്. എന്നാല്വികസ്വര- അവികസിത രാഷ്ട്രങ്ങളായ നമുക്ക് ഒരു യുദ്ധമെന്നത് കരണീയമാണോ എന്ന് ചോദിക്കുന്നവരുമുണ്ട്. രണ്ട് രാജ്യങ്ങൾക്കും സംഭവിക്കാൻ പോകുന്ന ആൾനാശവും സാമ്പത്തിക തകർച്ചയും ഭീമമായിരിക്കും .
രാഷ്ട്രങ്ങള്തമ്മിലുള്ള തര്ക്കങ്ങള്ക്ക് പരിഹാരം കാണാന്ഐക്യരാഷ്ട്രസഭ എന്ന സംവിധാനം നിലവിലുണ്ട്. അതിന്റെ പൊതുസഭ ചേരുന്ന ദിവസങ്ങളാണ് ഇപ്പോള്‍. അവിടെ ഇന്ത്യയുടെയും പാക്കിസ്താന്റെയും പ്രതിനിധികള്ഇതിനകം അതിശക്തമായി തങ്ങളുടെ വാദമുഖങ്ങള്അവതരിപ്പിക്കുകയുണ്ടായി. സൈനികരുടെ തുടര്ച്ചയായ മരണങ്ങള്സ്വാഭാവികമായും നമുക്കൊരു മേല്ക്കൈ അന്താരാഷ്ട്ര രംഗത്തുനിന്ന് ലഭിച്ചു. പാക്കിസ്താനാകാട്ടെ തീരെ പ്രതിരോധത്തിലുമായി. ഇതു മുന്നില്കണ്ട് പാക് പ്രധാനമന്ത്രി നവാസ് ശരീഫ് ഇന്ത്യക്ക് മറുപടിയായി ഉന്നയിച്ചത് പതിവുപോലെ കശ്മീര്പ്രശ്നമാണ്. ഒരു സ്വതന്ത്ര രാജ്യത്തിനകത്തെ പ്രശ്നത്തെ ഐക്യരാഷ്ട്ര സഭയിലേക്ക് വലിച്ചിഴക്കുന്നത് പാക്കിസ്താന്തുടങ്ങിയിട്ട് ഏഴു പതിറ്റാണ്ടെങ്കിലുമായതിനാല്അതിന് വലിയ പ്രാധാന്യം ലഭിച്ചുമില്ല. ഇന്ത്യക്ക് മേല്ഭീകരരെ ഉപയോഗിച്ച് ആക്രമണത്തിലൂടെ സമ്മര്ദം തീര്ക്കുകയാണ് പാക്കിസ്താന്പതിവായി ചെയ്തുവരുന്നത്. കശ്മീരിനകത്തെ ആഭ്യന്തര പ്രശ്നങ്ങളെ പരമാവധി പ്രയോജനപ്പെടുത്താനും അവര്ശ്രമിക്കുന്നു.
ഇന്ത്യക്ക് അമേരിക്ക, റഷ്യ, ഫ്രാന്സ്, ബ്രിട്ടന്തുടങ്ങിയ വന്ശക്തികളുടെ പിന്തുണ ഇതിനകം ലഭിച്ചുകഴിഞ്ഞു. സാര്ക് അംഗ രാജ്യങ്ങളായ അഫ്ഗാനിസ്താനും ബംഗ്ലാദേശും പ്രശ്നത്തില്ഇന്ത്യയോടൊപ്പമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്ക പോലും ഭീകരതയുടെ ബലിയാടാണെന്നും പാക്കിസ്താനിലെ അബോട്ടാബാദിലാണ് ഉസാമ ബിന്ലാദനെ പിടികൂടി വധിച്ചതെന്നും ഇന്ത്യ ഓര്മിപ്പിക്കുകയുണ്ടായി. മിക്ക പാശ്ചാത്യ രാഷ്ട്രങ്ങളും ഭീകരതക്ക് ഇരകളാണെന്നതിനാല്സ്വാഭാവികമായും നയതന്ത്ര തലത്തില്കാര്യമായ മുന്കൈയാണ് രാജ്യത്തിന് കഴിഞ്ഞ ദിവസങ്ങളില്ഐക്യരാഷ്്ട്ര സഭയില്ലഭിച്ചത്. അമേരിക്കയുടെ ജനസഭയില്പാക് വിരുദ്ധ ബില്അവതരിപ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഒരു യുദ്ധം ഉണ്ടായാൽ അമേരിക്കയുടെയും ഇസ്രാഈലിന്റെയും  ആയുധക്കച്ചവടക്കാരാകും നേട്ടം കൊയ്യുക .
അണ്വായുധങ്ങളുള്ള ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള യുദ്ധം  ചിലപ്പോൾ പരിധിലംഘിച്ചുവെന്നും വരാം .ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ പക്വതയോടെ കരുക്കൾ നീക്കണം .ഭീകരപ്രസ്ഥാനങ്ങളും പാകിസ്ഥാനോട് ചേർന്ന് ഇന്ത്യക്കെതിരെ പൊരുതാം .പെട്ടന്ന്ഒരു യുദ്ധത്തിന് മുതിരാതെ പാക്കിസ്താനെ കൂടുതല്ഒറ്റപ്പെടുത്താനും ഇന്ത്യക്ക് അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ നേടാനും കഴിയണം .പാകിസ്ഥാനെപോലെ അതിസാഹസികതയിലേക്ക് നാം എടുത്തുചാടരുത്. യുദ്ധം ഒന്നിനും പരിഹാരമല്ല .സമാധാനത്തിൻറെ വഴികൾ തേടണം .

പ്രൊഫ്. ജോൺ കുരാക്കാർ

(ഗ്ലോബൽ കൗൺസിൽ ട്രസ്റ്റീ ,യുണൈറ്റഡ് റിലീജിയൻസ്ഇനിഷ്യയേറ്റിവ് )

No comments: