SYRIA
AID CONVOY ATTACK
യു.എന്‍ സംഘത്തിനു നേരെ വ്യോമാക്രമണം
An attack on a
Syrian Arab Red Crescent (SARC) warehouse and a United Nations aid convoy in a
rebel-held part of northern Syria on Monday killed more than 20 civilians,
including one aid worker.The SARC said the convoy consisted of 31 lorries
loaded with non-food items, clothes and paediatric nutrients, supported by the
World Food Programme, UN Refugee Agency (UNHCR) and UN Children's Fund
(Unicef), and the International Organisation for Migration.On Monday afternoon,
after co-ordinating with all parties on the ground, the convoy reached a SARC
warehouse in Urum al-Kubra, a rebel-held town about 12km (8 miles) west of the
divided second city of Aleppo, from where the aid was to be distributed to some
78,000 civilians, the SARC added.At around 19:10
(16:10 GMT), as they were being unloaded, the attack on the lorries began, witnesses said. It was to last more than
three hours.

സിറിയയില്‍ വീണ്ടും
യുദ്ധമുഖം. യുഎസും റഷ്യയും
പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍
അവസാനിച്ചു മണിക്കൂറുകള്‍ക്കുള്ളില്‍
നടന്ന ആക്രമണത്തില്‍ 12 പേര് കൊല്ലപ്പെട്ടു. യുഎന്‍-റെഡ്
ക്രസന്റ് സഹായ വാഹന
വ്യൂഹത്തിനു നേരെയായിരുന്നു ആക്രമണം.
ആക്രമണത്തിനു പിന്നില്‍ യുഎസ്-റഷ്യന്‍
സൈന്യമാണെന്നു സിറിയന്‍ ഭരണകൂടം
ആരോപിച്ചു. വെടിനിര്‍ത്തല്‍
പ്രഖ്യാപനം ഇരു രാജ്യങ്ങളും
ലംഘിച്ചതായും ഭരണകൂട വക്താക്കള്‍
പറഞ്ഞു.
സിറിയയിലെ യുദ്ധമുഖമായ
ഉംറം അല്‍-കുര്ബയിലെ
ദുരിതം നേരിടുന്ന 78,000 ജനങ്ങള്ക്കുള്ള
സഹായവുമായി പോകുകയായിരുന്നു ട്രക്ക്.
ആക്രമണങ്ങളില്‍ ട്രക്കുകളിലെ ഡ്രൈവര്മാരും
റെഡ് ക്രസന്റ് സൊസൈറ്റി
ജീവനക്കാരുമാണ് കൊല്ലപ്പെട്ടത്. 31 ട്രക്കുകളില്‍
18 എണ്ണത്തിനു നേരെയായിരുന്നു ആക്രമണം.
റെഡ് ക്രസന്റ് സൊസൈറ്റിയുടെ
സംഭരണ ശാലയ്ക്കു നേരെയും
ആക്രമണമുണ്ടായി. സിറിയയില്‍ യുഎന്നിന്റെയും
റെഡ് ക്രസന്റ് സൊസൈറ്റിയുടെയും
അടക്കം ഒട്ടേറെ സന്നദ്ധ
സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
യുദ്ധമുഖത്തെ ജനങ്ങള്ക്ക്
സഹായം എത്തിക്കുകയാണ് ഇവരുടെ
പ്രഥമ പ്രവര്ത്തനങ്ങള്‍.
കൂടാതെ കുട്ടികളെ സംരക്ഷിക്കുകയും
ചെയ്തു വരുന്നു. ജനങ്ങള്ക്ക്
ഭക്ഷണവും മരുന്നും ഇവരുടെ
നേതൃത്വത്തില്‍ നല്‍കുന്നുണ്ട്.
ഈ ആക്രമണങ്ങള്‍ ഒരിക്കലും
ന്യായീകരിക്കാവുന്നതല്ലെന്നു യുഎന്‍
മനുഷ്യാവകാശ പ്രവര്ത്തകന്
സ്റ്റീഫന്‍ ഒബ്രിയന്‍ പറഞ്ഞു.
സിവിലിയന്മാര്‍, മനുഷ്യാവകാശ
പ്രവര്‍ത്തകര്‍ എന്നിവരെ
അടക്കം സംരക്ഷിക്കാന്‍ തയാറാകണമെന്നും
അദ്ദേഹം ആവശ്യപ്പെട്ടു. തിങ്കളാഴ്ച
നടന്ന മറ്റൊരു വ്യോമാക്രമണത്തില്‍
20 സിവിലിയന്മാര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍
ഒരു വയസുള്ള കുട്ടിയും
ഉള്പ്പെടുന്നു.
Prof. John Kurakar
No comments:
Post a Comment