സമാധാന സന്ദേശവുമായി പ്രധാനമന്ത്രി; തൊഴിലില്ലായ്മയും ദാരിദ്ര്യവും ഇല്ലാതാക്കാനുള്ള യുദ്ധമാണ് വേണ്ടതെന്ന് പാക് ജനതയോട് മോദി
രാജ്യം ഉറ്റുനോക്കിയ പ്രധാനമന്ത്രിയുടെ പൊതുപ്രസംഗത്തില്‍
സമാധാന സന്ദേശവുമായി നരേദ്രമോദി. ഭാരതം ശാന്തിയുടെയും സദ്ഭാവനയുടെയും
നാടാണ്. രാജ്യത്തിന്റെ ഉയര്‍ച്ചയ്ക്കുവേണ്ടിയുള്ള പരിശ്രമങ്ങളേയാണ്
ഈ നാട് പ്രതീക്ഷിക്കുന്നത്.
ആയിരം വര്‍ഷങ്ങള്‍ പോരാടാമെന്ന പാക്കിസ്താന്റെ യുദ്ധ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറുള്ള സര്‍ക്കാരാണ് ഇന്ന് ഡെല്‍ഹിയിലുള്ളത്. എന്നാല്‍ തൊഴിലില്ലായ്മയും ദാരിദ്ര്യവും ഇല്ലാതാക്കാനുള്ള
യുദ്ധമാണ് നടത്തേണ്ടത്. അതില്‍ ആരാണ് വിജയിക്കുന്നതെന്ന് നോക്കാമെന്നും
മോദി പറഞ്ഞു. ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തിന്റെ ഭാഗമായി കോഴിക്കോട് കടപ്പുറത്ത് നടന്ന പൊതുസമ്മേളനത്തിലാണ് പ്രധാനമന്ത്രി നയം വ്യക്തമാക്കിയത്.
എന്നാല്‍ ഉറി ഭീകരാക്രമണത്തിന്റ പശ്ചാത്തലത്തില്‍
പേരെടുത്ത് പറയാതെ പാകിസ്താനെതിരെ
രൂക്ഷ വിമര്‍ശനവും മോദി നടത്തി. 21-ാം നൂറ്റാണ്ട് ഏഷ്യയുടേതാണ്. ഏഷ്യാ ഭൂഖണ്ഡത്തില്‍ ചിലര്‍ ഭീകരവാദത്തിന്റെ
സന്ദേശം പരത്താന്‍ ശ്രമിക്കുകയാണ്.
ആഭൂഖണ്ഡം പുരോഗതിയിലേക്ക് വളരുന്നത് ഒരു രാജ്യം തടയാന്‍ ശ്രമിക്കുകയാണ്. ഏഷ്യ രക്ത പങ്കിലമാക്കാന്‍ അവര്‍ ശ്രമിക്കുന്നു.
ലോകത്തെവിടെ ഭീകരവാദ സംഭവങ്ങള്‍ ഉണ്ടാകുമ്പോഴും ആ രാജ്യത്തിന്റെ
പേര് പരാമര്‍ശിക്കപ്പെടുന്നു,
മോദി കുറ്റപ്പെടുത്തി.
ഇന്ത്യയും പാകിസ്താനും ഒരേ സമയത്ത് സ്വാതന്ത്ര്യം നേടിയവരാണ്. എന്നാല്‍ ഇന്ത്യയ വിവരസാങ്കേതിക വിദ്യ കയറ്റുമതിചെയ്യുമ്പോള്‍ പാകിസതാന് ഭീകരവാദം കയറ്റുമതി ചെയ്യുന്നു. എല്ലാവരുടെയും ഉന്നമനത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഭീകരവാദത്തിന്
മുന്നില്‍ ഇന്ത്യ മുട്ടുമടക്കില്ലെന്നും അത് തുടച്ചു നീക്കാന്‍ രാജ്യം പ്രതിജ്ഞാബദ്ധരാണെന്നും മോദി പറഞ്ഞു.
പാക് നേതൃത്വം മനസിലാക്കണം 18 ജവാന്മാരുടെ ജീവത്യാഗം വെറുതേയാകില്ല.
അതിന് വേണ്ടി പാകിസ്താന്റെ മുഖം ലോകം മുഴുവന്‍ വെളിപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഇന്ത്യ നടത്തും. പാക് ജനത അവിടുത്തെ നേതാക്കള്‍ക്കെതിരെ സമരം ചെയ്യുന്ന കാലം വിദൂരമല്ല.
കശ്മീരിന്റെ പേരില്‍ പാക് നേതാക്കള്‍ നിങ്ങളെ വിഡ്ഡികളാക്കുകയാണെന്ന് മോദി പാക്ക് ജനതയോട് ഉണര്‍ത്തി. പാക്കിസ്ഥാന് അവരുടെ അധീന കശ്മീരിലെ കാര്യങ്ങള്‍ തന്നെ നേരെ കൊണ്ട്പോകാന്‍ സാധിക്കുന്നില്ല. ബലൂചിസ്താനിലെ
സ്ഥിതിയും വ്യത്യസ്തമല്ല. ഭീകരരെ നേരിടാന്‍ ഇന്ത്യന്‍ സൈന്യത്തിന് സാധിക്കുന്നത് ആയുധങ്ങള്‍ക്കൊണ്ട് മാത്രമല്ല രാജ്യത്തെ ജനങ്ങളുടെ പിന്തുണകൂടി ഉള്ളതുകൊണ്ടാണ്. ഭാരത മണ്ണിനെ പ്രണമിച്ച് കൊണ്ടാണ് നിങ്ങളുടെ പൂര്‍വികര്‍ വിഭജനത്തിന് മുമ്പ് വരെ ഭജീവിച്ചിരുന്നതെന്നും മോദി പാക് ജനതയെ ഉണര്‍ത്തി.
എന്നാല്‍ പാക് പ്രധാനമന്ത്രി തീവ്രവാദികള്‍ നല്കിയ പ്രസ്താവനകള്‍ വായിച്ച് കശ്മീരെന്ന് പുലമ്പിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം 17 തവണ നുഴഞ്ഞ് കയറ്റ ശ്രമങ്ങള്‍ നടന്നു. 110 ഭീകരരെ കാലപുരിക്കയച്ചാണ് ഇന്ത്യന്‍ സൈന്യം മറുപടി നല്‍കിയത്. ഭീകര വാദത്തിനെതിരെ
സര്‍ക്കാര്‍ വിട്ടുവീഴ്ചക്കില്ല.
കശ്മീരിലെ ഉറിയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 18 ജവാന്മാര് വീരമൃത്യു വരിച്ചു. ആ രാജ്യം ഒന്നറിയണം ഭാരതം ഇതൊരിക്കലും മറക്കില്ല. അതിന് ഉചിതമായ രീതിയില്‍ മറുപടി നല്‍കും
ദേശീയ കൗണ്‍സിലില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാലരോടെ കേരളത്തിലെത്തി. കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ മോദി അവിടെ നിന്ന് ഹെലിക്കോപ് ടറില്‍ വെസ്റ്റ് ഹില്‍ വിക്രം മൈതാനത്തെത്തി. തുടര്‍ന്ന് റോഡ് മാര്‍ഗം സമ്മേളന സ്ഥലമായ കോഴിക്കോട് കടപ്പുറത്തെത്തി
Prof. John Kurakar
No comments:
Post a Comment