Pages

Tuesday, September 6, 2016

വീണ്ടും ഒരധ്യാപകദിനംകൂടി കടന്നുപോയി

വീണ്ടും ഒരധ്യാപകദിനംകൂടി കടന്നുപോയി
വീണ്ടും ഒരധ്യാപകദിനംകൂടി കടന്നുവരുന്നു. അധ്യാപനം എന്ന സങ്കല്പ്പത്തിന്റെ മൂര്ത്തഭാവത്തെ ഓര്ത്തുകൊണ്ടും പ്രണമിച്ചുകൊണ്ടും അറിവ് പകരുന്ന അധ്യാപകനെ ആദരിച്ചുകൊണ്ടുമാണ് അധ്യാപകദിനം ആചരിക്കുന്നത്.1961 മുതൽ ഇന്ത്യയിൽ അദ്ധ്യാപകദിനം ആചരിച്ചുവരുന്നുണ്ട്. അതിപ്രശസ്തനായ ഒരു അദ്ധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 ആണ് അദ്ധ്യാപകദിനമായി തിരഞ്ഞെടുത്തിട്ടുള്ളത്.
കലാലയങ്ങളില്നിന്നാണ് സംസ്കാരം ഉണരുന്നത്. തുടര്ന്നാണ് അത് സമൂഹത്തിന്റെ സംസ്കാരമായി മാറുന്നത്. കേരളം പല രംഗങ്ങളിലും ലോകത്തിന് മാതൃകയാണ്. ആയുര്ദൈര്ഘ്യത്തിലും മരണനിരക്കിലും സാക്ഷരതയിലും സ്ത്രീസാക്ഷരതയിലും ശിശുജനനമരണ നിരക്കുകളിലും കേരളം ലോകത്തിന് മാതൃകയാണ്. നേട്ടം കൈവരിക്കാന്നമുക്ക് കഴിഞ്ഞത് പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തിയതുകൊണ്ടാണ്. സാര്വത്രികവും സൌജന്യവുമായ വിദ്യാഭ്യാസത്തെ തുടര്ന്നാണ് കേരളത്തിന്റെ പിന്നോക്കാവസ്ഥ കുറെയൊക്കെ പരിഹരിക്കപ്പെടാനുള്ള സാഹചര്യം ഉണ്ടായത്. പട്ടികജാതിവര് മേഖലകളിലെല്ലാം ഇനിയും നമുക്ക് മുന്നോട്ട് പോകേണ്ടതുണ്ട്. അതുകൊണ്ടുതന്നെ വിദ്യാഭ്യാസത്തെ പൊതുമേഖലയില്ത്തന്നെ നിര്ത്തി സംരക്ഷിക്കണം. കാഴ്ചപ്പാടിലാണ് കേരളത്തിന്റെ വിദ്യാഭ്യാസരംഗത്തെ മാറ്റിക്കൊണ്ടിരിക്കുന്നത്.മേല്പ്പറഞ്ഞ മാറ്റത്തിന്റെ പ്രധാന ഭാഗം വിദ്യാലയങ്ങളുടെ ആധുനികവല്ക്കരണമാണ്.
സ്ളേറ്റും പെന്സിലും ബ്ളാക് ബോര്ഡും ഉപയോഗിച്ച് പഠിപ്പിച്ച അധ്യാപകര്ഇന്നും നമ്മുടെ ഓര്മയിലുണ്ട്. കാലം മാറിയതോടെ പഠിപ്പിക്കാനും പഠിക്കാനുമുള്ള മാര്ഗങ്ങളും ഉപകരണങ്ങളും മാറി. പക്ഷേ, മാറ്റം വിദ്യാലയങ്ങളില്പൂര്ണമായും എത്തിയിട്ടില്ല. അതുകൊണ്ടുതന്നെ വര്ത്തമാനകാല അധ്യാപകര്ക്ക് പ്രത്യേകിച്ച് പൊതുമേഖലയിലെ അധ്യാപകര്ക്ക്, അധ്യാപനത്തില്ആധുനികവല്ക്കരണം നടത്താന്ബുദ്ധിമുട്ടുവരുന്നു. ഇത് പൊതുവിദ്യാഭ്യാസത്തെ പിറകോട്ടടിപ്പിക്കുന്ന പ്രശ്നങ്ങളില്ഒന്നായിത്തീര്ന്നു. അതുകൊണ്ടാണ് വിദ്യാലയങ്ങളുടെ ആധുനികവല്ക്കരണം എന്ന ആശയത്തിന് മുന്തൂക്കം നല്കുന്നത്.കാലത്തിനനുസരിച്ച് അധ്യാപകന് ഉയരാന്സംസ്ഥാന സര്ക്കാര്അവസരമൊരുക്കുന്ന പശ്ചാത്തലത്തില്കൂടിയാണ് അധ്യാപകദിനത്തെ കാണേണ്ടത്. നമുക്ക് അറിവ് തരുന്ന ഒരു പുല്ക്കൊടിപോലും നമ്മുടെ അധ്യാപകനാണ് എന്ന ഉത്തമ സങ്കല്പ്പംകൂടി അധ്യാപകര്ക്ക് മാത്രമല്ല, എല്ലാവര്ക്കും ഉണ്ടാകണം.
 പ്രകൃതിയാണ് നമ്മുടെ ഏറ്റവും വലിയ അധ്യാപകന്‍, പ്രകൃതിയാണ് പാഠപുസ്തകവും. അറിവ് നല്കിക്കൊണ്ട് തലമുറകളെ വാര്ത്തെടുക്കുന്ന പ്രക്രിയയില്പങ്കെടുക്കുന്നവരെല്ലാം ഉയര്ന്ന അര്ഥത്തില്അധ്യാപകരാണ് എന്ന് പ്രബുദ്ധകേരളമെങ്കിലും ഓര്ക്കണം. .പഠനത്തോടൊപ്പം മറ്റ് ജീവിതമേഖലയിലും പഠനങ്ങള്നടക്കേണ്ടതുണ്ട്. മേല്പ്പറഞ്ഞ സാമൂഹ്യമേഖലകളില്കേരളം മുന്നിലാണെങ്കിലും രോഗാതുരതയിലും ആത്മഹത്യാപ്രവണതയിലും ലഹരി ഉപയോഗത്തിലും മറ്റും നാം വളരെ മുന്നിലാണ്. ഇതുകൂടി പരിഹരിക്കപ്പെട്ടാല്മാത്രമേ സമസ്തമേഖലകളിലും കേരളത്തിന് മുന്നേറാന്കഴിയൂ. പ്രശ്നങ്ങള്ക്കെല്ലാം കാരണം ജീവിതശൈലിയിലുള്ള മാറ്റമാണ്. കമ്പോള സംസ്കാരത്തിന്റെ കടന്നുകയറ്റം ജീവിതശൈലിയെ വല്ലാതെ പ്രതികൂലമായി ബാധിച്ചു. ക്യാന്സര്തുടങ്ങിയ മാരകരോഗങ്ങളുടെ വ്യാപനം നമ്മെയെല്ലാം ഭയപ്പെടുത്തുന്നു. ജീവിതശൈലി പ്രകൃതിയില്നിന്ന് അകലുംതോറും രോഗങ്ങളും അസ്വസ്ഥതകളും വര്ധിക്കും. അതുകൊണ്ടുതന്നെ പ്രശ്നങ്ങളില്നിന്ന് രക്ഷനേടാന്നാം പ്രകൃതിയോടടുത്ത ജീവിതശൈലിതന്നെ സ്വീകരിക്കണം. വിഷയവും കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട്. അക്ഷരങ്ങളുടെ വെള്ളിവെളിച്ചത്തിലൂടെ കൈപിടിച്ചു നടത്തിയ പ്രിയപ്പെട്ട ഗുരുക്കന്മാരേ,ലോകത്തിന്റെഭാവിയെകരുപ്പിടിപ്പിക്കുന്നകാലത്തിന്റെ പ്രവാചകരേ, നമുക്ക്  ഓർക്കാം .


പ്രൊഫ്. ജോൺ കുരാക്കാർ

No comments: