Pages

Thursday, September 15, 2016

കാവേരിജലയുദ്ധം അവസാനിപ്പിക്കണം

കാവേരിജലയുദ്ധം അവസാനിപ്പിക്കണം
കാവേരിജലയുദ്ധം അവസാനിപ്പിക്കണം.നദീജലത്തർക്കവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ കർണാടക സർക്കാർ പരാജയപ്പെടുകയും കേന്ദ്രസർക്കാർ ഇടപെടാതിരിക്കുകയും ചെയ്തതോടെ ബംഗളുരുവിൽ മലയാളികൾ അടക്കം പതിനായിരക്കണക്കിനാളുകളും ഐ ടി മേഖലയുൾപ്പടെയുള്ള വ്യവസായങ്ങളും കടുത്ത പ്രതിസന്ധിയിലായി.. കന്നട വികാരം ആളിക്കത്തിച്ചുകൊണ്ട്‌ നടക്കുന്ന അക്രമങ്ങളെ അടിച്ചമർത്താനും അക്രമികളെ നിലയ്ക്ക്‌ നിർത്താനും സിദ്ധരാമയ്യ സർക്കാർ ശ്രമിക്കാത്തത്‌ ജനരോഷം തങ്ങൾക്കെതിരെ തിരിയുമെന്ന ഭയത്താലാണ്‌. തമിഴ്‌നാട്ടിലെ ബിജെപി ഘടകവും കാവേരി നദീജലവിഷയത്തിൽ സുപ്രിംകോടതിയുടെ വിധി അടിയന്തരമായി നടപ്പിലാക്കണമെന്നും ഇതിനായി കേന്ദ്രസർക്കാർ ഇടപെടണമെന്നുമുള്ള നിലപാടിൽ ഉറച്ചുനിൽക്കുകയാണ്‌.

 പ്രധാനമന്ത്രി  സമാധാനത്തിന്‌ ആഹ്വാനം നടത്തിയതോടെ  സംഘർഷങ്ങൾക്ക്‌ അയവുവന്നിട്ടുണ്ടെങ്കിലും ജനങ്ങൾ കടുത്ത ഭീതിയിലാണ്‌. നിരോധനാജ്ഞ തുടരുകയാണ്‌.കർണാടകത്തിലെ ഐ ടി മേഖല മാത്രമല്ല ചെറുകിട വ്യവസായമേഖലയിലും മലയാളികളുടെ സാന്നിധ്യം നിർണായകമാണ്‌. ഹോട്ടൽ, ബേക്കറി, മിനി സൂപ്പർ മാർക്കറ്റുകൾ തുടങ്ങി ആയിരക്കണക്കിന്‌ മലയാളികൾ സ്വന്തമായ സംരംഭം പതിറ്റാണ്ടുകളായി ബംഗളുരുവിൽ നടത്തുന്നുണ്ട്‌. ഇവയെല്ലാം അക്രമം ഭയന്ന്‌ ദിവസങ്ങളായി അടച്ചിട്ടിരിക്കുകയാണ്‌. ഓണാവധിക്ക്‌ കേരളത്തിലേക്ക്‌ എത്താൻ ഒരുക്കങ്ങൾ നടത്തിയ വിദ്യാർഥികളും ജോലിക്കാരുമൊക്കെ അക്രമങ്ങൾ ശമിക്കാത്തതിനാൽ കുടുങ്ങിക്കിടക്കുകയാണ്‌. ഭക്ഷണത്തിനും കുടിവെള്ളത്തിനും ബംഗളുരുവിൽ കടുത്ത ക്ഷാമം തുടങ്ങിക്കഴിഞ്ഞു.എത്രയും വേഗം കർണാടകയിലും തമിഴ് നാട്ടിലും സമാധാനം പുലരണം .


പ്രൊഫ്. ജോൺ കുരാക്കാർ

No comments: