Pages

Saturday, September 17, 2016

പരിശുദ്ധ ബസേലിയോസ് മാര്ത്തോമ്മാ പൗലോസ് ദ്വിതീയന്കാതോലിക്കാ ബാവായുടെ സപ്തതി ആചരണം വ്യത്യസ്തമായി

പരിശുദ്ധ ബസേലിയോസ് മാര്ത്തോമ്മാ പൗലോസ് ദ്വിതീയന്കാതോലിക്കാ ബാവായുടെ സപ്തതി ആചരണം വ്യത്യസ്തമായി

കേരളത്തിലെ വിവിധ വിദ്യാലയങ്ങളില്നിന്നും എത്തിയ കുട്ടികളോടൊപ്പം ഓണസദ്യ ഉണ്ട് പരിശുദ്ധ ബസേലിയോസ് മാര്ത്തോമ്മാ പൗലോസ് ദ്വിതീയന്കാതോലിക്കാ ബാവായുടെ സപ്തതി ആചരണം വ്യത്യസ്ഥമായി. സ്പെഷ്യല്സ്ക്കൂളുകളിലും, ഓര്ഫനേജസും അടക്കം 21 സ്ഥാപനങ്ങളില്നിന്നും എത്തിയ 400 കുട്ടികള്ദേവലോകം കാതോലിക്കേറ്റ് അരമന ഹാളില്കലാപരിപാടികള്അവതരിപ്പിക്കുകയും ഓണസദ്യ ഉണ്ണുകയും ചെയ്തു
ഡോ. ഫിലിപ്പോസ് മാര്ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത, ആര്ച്ച് ബിഷപ്പ് മാര്ജോസഫ് പവ്വത്തില്‍, ബിഷപ്പ് മാര്മാത്യൂ അറയ്ക്കല്‍, ഓര്ത്തഡോക്സ് സഭയിലെ മെത്രാപ്പോലീത്താമാര്എന്നിവരും മന്ത്രിമാരായ .സി മൊയ്തീന്‍, മാത്യൂ ടി തോമസ്, ജോസ് കെ. മാണി എം.പി, എം.എല്‍. മാരായ സി.എഫ് തോമസ്, മോന്സ് ജോസഫ്, വീണ ജോര്ജ്ജ്, വി.എന്‍.വാസവന്എക്സ്. എം.എല്‍., സിനിമാ താരം ക്യാപ്റ്റന്രാജു, മുന്ദേവസ്വം ബോര്ഡ് പ്രസിഡന്റ് എം. പി. ഗോവിന്ദന്നായര്എന്നിവരും ചടങ്ങില്പങ്കെടുത്തു. കുരിയാക്കോസ് മാര്ക്ലിമ്മീസ്, ഫാ. ഡോ. ടി.ജെ. ജോഷ്വാ, എന്നിവര്പ്രാര്ത്ഥന നയിച്ചു. ഡോ. യൂഹാനോന്മാര്ദിയസ്ക്കോറോസ് മെത്രാപ്പോലീത്ത, സഭാ സെക്രട്ടറി ഡോ. ജോര്ജ്ജ് ജോസഫ്, സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങള്എന്നിവര്നേത്യത്വം നല്കി. ഭിന്നശേഷിയുളളവര്എന്ന് വിവക്ഷിക്കപ്പെടുന്ന അവരുടെ പരിമിതികള്മറന്ന് ആടുകയും പാടുകയും ചെയ്തു. മണ്ണപ്ര മാര്ബസേലിയോസ് ചില്ഡ്രന്സ് ഹോം കുട്ടികളുടെ ഗാനാലാപത്തോടെ ആരംഭിച്ച കലാസദ്യ കോതമംഗലം സാന്ത്വനം സ്പെഷ്യല്സ്ക്കൂള്കുട്ടികളുടെ ചെണ്ടമേളത്തോടെ സമാപിച്ചു.

Prof. John Kurakar


No comments: