പശുവിനെ ചൊല്ലി തര്ക്കം
അയല്വാസികളെ വെടിവെച്ചു കൊന്നു
ഖാസിയാബാദ്: പശുവിനെ കെട്ടുന്നതിനെ ചൊല്ലിയുണ്ടായ
തര്‍ക്കത്തില്‍ സ്ത്രീയടക്കംരണ്ടുപേര്‍ വെടിയേറ്റു മരിച്ചു. ഗാസിയാബാദ് വിജയനഗറിലുള്ള
പ്രേമാവതി (60) മകന്‍ രവീന്ദ്ര(25) എന്നിവരാണ് വെടിയേറ്റു കൊല്ലപ്പെട്ടത്.
പ്രേമാവതിയുടെ സ്ഥലത്തിന് സമീപം അയല്‍വാസി ഗോലു പശുവിനെ കെട്ടുന്നതാണ്
തര്‍ക്കത്തിനിടയാക്കിയതെന്ന് പോലീസ് പറയുന്നു. ചാണകവും മറ്റും ശല്യമായതോടെ പശുവിനെ കെട്ടുന്നത് ഭര്‍ത്താവ് രജേന്ദ്ര എതിര്‍ക്കുകയായിരുന്നു. ഇതു തര്‍ക്കത്തിലേക്കു എത്തിയോതോടെ ഗോലു സഹായികളേയും കൂട്ടി വന്നു പ്രേമവതിക്കും തടയാന്‍ വന്ന മകന്‍ രവീന്ദ്രക്കുമെതിരെ
വെടിയുതിര്‍ത്തത്. രണ്ടുപേരും സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു.
Prof. john Kurakar

No comments:
Post a Comment