Pages

Monday, September 12, 2016

BALI PERUNAL-2016-ത്യാഗസ്മരണയിൽ ഇന്ന് ബലിപെരുന്നാൾ(EID AL-ADHA-2016)

ത്യാഗസ്മരണയിൽ ഇന്ന് ബലിപെരുന്നാൾ
ദൈവകല്പന പ്രകാരം സ്വന്തം മകനെ ബലിയര്പ്പിക്കാന് തയ്യാറായ ഇബ്രാഹീം നബിയുടെ മഹത്തായ ത്യാഗസ്മരണയില് ലോക മുസ്ലീങ്ങള് ഇന്ന് ബലിപെരുന്നാള് ആഘോഷിക്കുന്നു.പ്രപഞ്ചം മുഴുവന് ആവേശത്തിന്റെയും ആഹ്ലാദത്തിന്റെയും അലകളുയര്ത്തി  ആഘോഷത്തിമര്പ്പിലാണ്. ഏതൊരാഘോഷത്തിനുപിന്നിലും മനുഷ്യനു പാഠമുള്ക്കൊള്ളാന്  സാധിക്കുന്ന നിരവധി ചരിത്രസംഭവങ്ങളും സന്ദേശങ്ങളുമുണ്ട്. ഇപ്പോള്  ആഘോഷിക്കുന്ന  ബലിപെരുന്നാള്, നാലായിരം വര്ഷങ്ങള്ക്കു മുമ്പ് നടന്ന ഐതിഹാസികമായ ചരിത്രസംഭവങ്ങളുടെ നിതാന്ത സ്മരണകളാണ് നമ്മുടെ സ്മൃതിപഥങ്ങളിലേക്ക് കൊണ്ടുവരുന്നത്.
 ഇസ്ലാം മതവിശ്വാസികള് ലോകമെമ്പാടും ആഘോഷിക്കുന്ന പെരുന്നാളാണു, ബക്രീദ് അഥവാ ഈദ് അല് അദാ. കാലഘട്ടത്തില് ഇതിനു വളരെ പ്രാധാന്യമുണ്ട്. അത് മാനവരാശിക്ക് മഹത്തായ ഒരു സന്ദേശം പകരുന്നു. ഈശ്വരപ്രീതിക്ക് വേണ്ടി മനുഷ്യരെ ബലി കഴിക്കരുത്. അള്ളാഹു തന്നെ അത് ഇബ്രാഹിം പ്രവാചകനു വെളിപ്പെടുത്തികൊടുത്തിരിക്കുന്നു. പ്രവാചകനായ ഇബ്രാഹിമിനോട് അള്ളാഹു സ്വപനത്തില് ഒരു കാര്യം ആവശ്യപ്പെടുന്നു. നിനക്ക് ഏറ്റവും പ്രിയങ്കരമായത് എനിക്കായി ത്യാഗം ചെയ്യുക. ഇബ്രാഹിം തന്റെ പതിമൂന്നു വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന മകനെ ബലി കഴിക്കാന് തീരുമാനിക്കുന്നു. മകന്റെ പേരു ഖുറാനില് ഇല്ലെങ്കിലും അത് ഇസ്¬മെയില് ആണെന്നു കരുതപ്പെടുന്നു. ഇതിനു സമാന്തരമായി ബൈബിളില് കൊടുത്തിരിക്കുന്ന ഇതേപോലുള്ള സംഭവത്തില് എബ്രാഹാമിന്റെ മകനായ ഐസക്കിനെ ബലി കഴിക്കാന് കൊണ്ടുപോയി എന്നു കാണുന്നു. ഈശ്വരേ' നിറവേറ്റുന്നതിനായി ഇബ്രാഹിം ദ്രുഢനിശ്ചയം ചെയ്തതായി മനസ്സിലാക്കിയ ഇബ്¬ലീസ് ഉദ്യമത്തില് നിന്നും ഇബ്രാഹിം പ്രവാചകനെ പിന്തിരിക്കാന് ശ്രമിക്കുന്നുണ്ട്. ഇബ്രാഹിം സാത്താനെ കല്ലെറിഞ്ഞ് ഓടിച്ച്-കൊണ്ടിരുന്നു. ഇതിന്റെ ഓര്മ്മക്കായി ഹജ്ജിനു പോകുന്നവര് പിശാചിനെ കല്ലെറിയുക എന്ന കര്മ്മം അനുഷ്ഠിക്കുന്നു.
സാത്താന്റെ പരീക്ഷണങ്ങളില് പതറാതെ ഇബ്രാഹിം തന്റെ മകനെ യാഗപീഠത്തില് കിടത്തി അവന്റെ കഴുത്തിനു നേരെ കത്തിയോങ്ങിയെങ്കിലും ബലി നടന്നില്ല. അള്ളാഹുവിന്റെ സ്വരം അവന് കേട്ടു. നീ എന്നില് അര്പ്പിച്ചിട്ടുള്ള വിശ്വാസത്തില് ഞാന് സന്തുഷ്ടനാണു. മകനു പകരം ഒരാട് അവിടെ ബലി കഴിക്കപ്പെട്ടു. ഇങ്ങനെ ബലികഴിക്കപ്പെടുന്ന ആടിന്റെ മാംസം മൂന്നായി ഭാഗിക്കുന്നു. ബലി കഴിച്ചവര്ക്ക് ഒരു ഭാഗം, മറ്റേ ഭാഗം ബന്ധുമിത്രാദികള്ക്ക് അവസാന ഭാഗം പാവങ്ങള്ക്ക്.ല്പഇസ്ലാം കലണ്ടരിലെ അവസാനത്തെ മാസമായ ദുഅല് ഹിജ്ജിലെ എട്ടു, ഒമ്പത്,പത്തു എന്നീ ദിവസങ്ങളിലാണു മുസ്ലീം തീര്ത്ഥാടകര് ഹജ്ജ് അനുഷ്ഠിക്കുന്നത്. ഇതില് ഒമ്പതാമത്തെ ദിവസമാണു അരാഫത് ദിവസം. ഇതു തീര്ത്താടകരെ സമ്പത്തിച്ചേടത്തോളം വളരെ പ്രധാനപ്പെട്ട ദിവസമാണു. ഹജ്ജിനു പോയി മെക്കയില് തങ്ങിയെന്നതിന്റെ എല്ലാം ഗുണവും അരാഫത് ദിവ്¬സം നഷ്ടപ്പെടുത്തിയാല് പോകും. സ്ഥലത്തിനെക്കുറിച്ചുള്ള ഐതിഹ്യങ്ങള് ധാരാളമാണു. പറുദീസ നഷ്ടപ്പെട്ട ആദാമും, ഹവ്വയും ഭൂമിയിലേക്ക് എത്തിയത് വ്യതസ്ഥ സ്ഥലങ്ങളില് ആയിരുന്നെങ്കിലും അവര് ഇവിടെ വച്ച് കണ്ടുമുട്ടിയത്രെ. കൂടാതെ മകനെ ബലിയര്പ്പിക്കാന് കത്തിയുമായി നിന്ന ഇബ്ര്ഹാഹിം പ്രവചകന്റെയടുത്ത് ഗബ്രിയേല് മാലാ വന്നു ഹജ്ജ് എങ്ങ അനുഷ്ഠിക്കേണ്ടത് എന്നു വിവരിച്ച് കൊടുക്കുകയും അദ്ദേഹത്തെ അവിടെയല്ലം പരിചപ്പെടുത്തുകയും ചെയ്തുവെന്നും ഓരോ അനുഷ്ഠാനങ്ങളും പറഞ്ഞ്¬കൊടുക്കുമ്പോള് മാലാ ചോദിക്കുമത്രെ '' രാഫ്ത്' (നിനക്ക് മനസ്സിലായോ, നീ പഠിച്ചോ) അപ്പോഴെല്ലാം ഇബ്രാഹിം പ്രവാചകന് മറുപടി പറയും ''അരാഫ്ട്' ഞാന് പഠിച്ചു. അതുകൊണ്ട് സ്തലത്തിനു അരാഫ ¬ പഠിക്കണം, അറിയണമെന്നര്ത്ഥം വരുന്ന പേരു വന്നുവത്രെ. ഹജ്ജിനു പോയവര് പത്താം ദിവസം അരാഫത് പര്വ്വതത്തില് നിന്നും ഇറങ്ങുന്നതോടെ ബക്രീദ് ആരംഭിക്കുകയായി. അത് പന്ത്രണ്ടാം ദിവസം സൂര്യസ്തമയത്തോടെ അവസാനിക്കുന്നു. ഒമ്പതാം ദിവസം മുതല് പതിമൂന്നാം ദിവസം വരെല്പതാഴെ പറയുന്ന തക്ബീര് ഉറക്കെ ചൊല്ലുന്നു. ഉരുവിടുന്നു.ല്പഅള്ളാഹു അക്ബര്, അള്ളാഹു അക്ബര്, ഇലാഹ ഇല്ല¬അള്ള, അല്ലാഹു അക്ബര്, അല്ലാഹു അക്ബര്, വലില്ലാഹി എല് ഹംദു, അല്ലാഹു വലിയവനാകുന്നു, വലിയവനാകുന്നു, അല്ലാഹുവല്ലാതെ വേറെ ദൈവമില്ല, അല്ലാഹു വലിയവനാകുന്നു, വലിയവനാകുന്നു, എല്ലാ സ്തുതിയും അവനു മാത്രം.
ദൈവവും ബലിയും മതഗ്രന്ഥ പ്രകാരം മനുഷ്യരുടെ തുടക്കം മുതലെ ആരംഭിച്ചിരിക്കുന്നത് കാണാം. കയിനും ആബേലും ദൈവത്തിനു നേര്ച്ച കാഴ്ച്ച വച്ചപ്പോള് ഹാബീലിന്റെ നേര്ച്ച ദൈവം സ്വീകരിച്ചു എന്നാല് കയിന്റെ നേര്ച്ചയില് പ്രസാദിച്ചില്ല. കയിന് നേര്ച്ചയായി കാണിക്ക വച്ചത് കൃഷി ഉല്പ്പന്നങ്ങളായിരുന്നു. ദൈവം ഇഷ്ടപ്പെട്ടിരുന്നത് മൃഗങ്ങളുടെ ജീവനും ചോരയുമാണെന്നു ഇതു കാണിക്കുന്നു. അതേസമയം ദൈവത്തിന്റെ വിവേചനം അസൂയ ജനിപ്പിക്കുകയും സഹോദരന് സ്വന്തം സഹോദരനെ കൊന്നു ഭൂമി ആദ്യമായി മനുഷ്യരക്തത്തില് അഭിഷിക്തയാകുകയും ചെയ്തു. ഇവിടെ ദൈവത്തിന്റെ ശാപവചനങ്ങള് ശ്രദ്ധിക്കുക.( ഉത്പ്പത്തി 3:17,18) മനുഷ്യനോട് കല്പ്പിച്ചതോ, നീ നിന്റെ ഭാര്യയുടെ വാക്കു അനുസരിക്കയും തിന്നരുതെന്നു ഞാന് കല്പ്പിച്ച വൃക്ഷഫലം തിന്നുകയും ചെയ്തതുകൊണ്ട് നിന്റെ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു. നിന്റെ ആയുഷ്¬കാലമൊക്കേയും നീ കഷ്ടതയോടെ അതില്നിന്നും അഹോവ്രുത്തി കഴിക്കും.മുള്ളും പറക്കാരയും നിനക്ക് അതില് നിന്നു മുളയ്ക്കും. വയലിലെ സസ്യം നിനക്ക് ആഹാരമാകും. ഒരു പക്ഷെ കയിന് കാഴ്ച്ച വച്ചതില് മുള്ളും പറക്കാരയും ഉണ്ടായിരുന്നിരിക്കാം.

അതിനു ശേഷമാണു മനുഷ്യബലിയെന്ന പരീക്ഷണത്തിനു ഇബ്രാഹിം പ്രവാചകന് വിധേയനാകുന്നത്.ല്പഇവിടെ ദൈവം തന്റെ മാലായായി ഗബ്രിയേലിനെ അയച്ച് സാഹസത്തില് നിന്നും ഇബ്രാഹിമിനെ രക്ഷിക്കുന്നു. ''കൊല്ലരുതെന്നു' പത്തു കല്പ്പനയില് അനുശാസിക്കുന്ന ദിഅവം മനുഷ്യരെ കൊല്ലാന് ഒരിക്കലും പറയുകയില്ലെന്നു തെളിവാണീ സംഭവം പഠിപ്പിക്കുന്നത്. ബലിയര്പ്പിക്കപ്പെടുന്ന മൃഗങ്ങളുടെ ചോരയും മാംസവുമല്ല അല്ലാഹുവില് എത്തുന്നത് മറിച്ച് മനുഷ്യരുടെ ദൈവ ഭക്തിയാണെന്നു ദൈവം നമ്മെ മനസ്സിലാക്കിപ്പിക്കുന്നു.

ഈദ് അല് അദാ ആഘോഷിക്കാന് വര്ഷത്തിലൊരിക്കല് എല്ലാം ഇസ്ലാംമത വിശ്വാസികളും ഒരു മൃഗത്തെ കൊല്ലുന്നു. അതിലൂടെ ഇബ്രാഹിമിന്റെ ത്യാഗത്തേയും അവരുടെ സ്വയം ത്യാഗത്തേയും അവര് ഓര്മ്മിക്കുന്നു. ദൈവഹിതത്തിനോ, ദൈവകല്പ്പനക്കോ മനുഷ്യന് പൂര്ണ്ണമായി അനുസരണയുള്ളവനായിരിക്കണം, സമര്പ്പണം നടത്തണം. വ്യക്തിപരമായി മോഹങ്ങളും, കുടും ബത്തിനോടും കുട്ടികളോടുമുള്ള സ്¬നേഹം പോലും ദൈവത്തിനു വേണ്ടി ത്യജിക്കാന് തയാറാകണം, ഇതാണു ബക്രീദ്് എന്ന ആഘോഷം ഉദ്¬ബോധിപ്പിക്കുന്നത്. സ്വന്തം ആഗ്രഹങ്ങള് ബലി കഴിച്ച്, വെറുപ്പ്, വിദ്വേഷം, അഹങ്കാരം, ദുരാഗ്രഹം എന്നിവ വെടിഞ്ഞ് ലോകത്തെ സ്¬നേഹിക്കാന് മനുഷ്യര് തയ്യാറാകണം.

ജന്തുക്കളെ ഹിംസിക്കരുത് എന്നു വാദിക്കുന്ന ഒരു വിഭാഗം ബക്രീദ് ദിവസം കൊല്ലപ്പെടുന്ന മ്രുഗങ്ങളെ ഓര്ത്ത് സങ്കടപ്പെടുന്നത് സ്വാഭാവികം. അതേസമയം ദൈവം പലപ്പോഴായി മനുഷ്യന്റെ ആവശ്യാനുസരണം അവന്റെ ആഹാരരീതികള്ക്ക് മാറ്റം വരുത്തുന്നതായി കാണാം. ഉല്പ്പത്തി ഒന്നാം അദ്ധ്യായം 29ല് ഇങ്ങനെ കാണുന്നു. ഭൂമിയില് എങ്ങും വിത്തുള്ള സസ്യങ്ങളും വൃക്ഷത്തിന്റെ വിത്തുള്ള ഫലം കായ്ക്കുന്ന സകലവൃക്ഷങ്ങളും ഇതാ, ഞാന് നിങ്ങള്ക്ക് തന്നിരിക്കുന്നു, അവ നിങ്ങള്ക്ക് ആഹാരമായിരിക്കട്ടെ. പ്രളയത്തിനു ശേഷം നോഹയോട് ദൈവം പറയുന്നത് ഉല്പ്പത്തി 9:34 ഭൂചരജന്തുക്കളൊക്കെയും നിങ്ങള്ക്ക് ആഹാരം ആയിരിക്കട്ടെ; പച്ച സസ്യം പോലെ ഞാന് സകലതും നിങ്ങള്ക്ക് തന്നിരിക്കുന്നു. പ്രാണനായിരിക്കുന്ന രക്തത്തോടുകൂടെ മാത്രം നിങ്ങള് മാംസം തിന്നരുത്. ഒരു പക്ഷെ പ്രളയത്തില് സസ്യ¬ഫല¬മൂലാദികള് എല്ലാം നശിച്ച് പോയിരുന്നിരിക്കാം.

കുരുതിയും രക്തവും നല്കി ദൈവത്തെ പ്രീതിപ്പെടുത്തുന്ന ഒരു സമ്പ്രദായം ജൂതന്മാരിലെന്നപോലെ മറ്റു വിഭാഗങ്ങളിലുമുണ്ടായിരുന്നു. ഒരാളുടെ പാപം മറ്റൊരാളുടെ രക്തത്തിലൂടെ കഴുകി കളയുന്ന ഏര്പ്പാടു ഇസ്ലാംമത വിശ്വാസികളില് ഉണ്ടായിരുന്നില്ല.ല്പ കോപിഷ്ടനായ ദൈവത്തെ ശമിപ്പിക്കാന് ഇസ്ലാം മതത്തില് ല്പവ്യക്തിപരമായ ത്യാഗവും സമ്പൂര്ണ്ണ സമര്പ്പണവുമാണു വേണ്ടതെന്നു വിശ്വസിക്കുമ്പോള് മതത്തിന്റെ തണല് ചാരി ഇന്നു തീവ്രവാദികള് നടത്തുന്ന ക്രൂരതകള്ക്കെതിരെ ശരിയായ ഇസ്ലാംവിശ്വാസികള് കൂടി പ്രതികരിക്കേണ്ടതുണ്ട്. വിശുദ്ധ ഗ്രന്ഥങ്ങളില് എഴുതി വച്ചിരിക്കുനത് എന്താണെന്നു വിശദീകരിച്ച് കൊടുക്കാന് പണ്ഡിതന്മാര് തയ്യാറാകണം. ബക്രീദ് അല്ലെങ്കില് ഈദ് അല് അദാ (ത്യാഗത്തിന്റെ ആഘോഷം) എന്ന ആഘോഷം വളരെ സുതാര്യതയോടെ മാനവരാശിയെ പഠിപ്പിക്കുന്നു. മനുഷ്യബലി ദൈവം ഇഷ്ടപ്പെടുന്നില്ല. ദൈവത്തെ പ്രീതിപ്പെടുത്താന് നിരപരാധികളായ മനുഷ്യരെ കൊല്ലുന്നത് പാപമാണ്.. 
കേരളത്തിലും  ബലി പെരുനാൾ  ആഹ്ലാദപൂർവം കൊണ്ടാടുന്നു . ത്യാഗത്തിന്റെയും സമര്പ്പണത്തിന്റെയും സ്മരണയില് വിശ്വാസിലോകം ഇന്ന് ഈദുല് അദ്ഹ (ബലിപെരുന്നാള്) ആഘോഷിക്കുന്നു. പ്രവാചകന്മാരുടെ പാത പിന്തുടര്ന്ന് ജീവിതം ലോകത്തിനായി സമര്പ്പിക്കുകയെന്ന സന്ദേശവുമായാണ് ഓരോ ബലിപെരുന്നാളും എത്തുന്നത്. ഹജ്ജിന്റെ സമാപനം കുറിച്ചാണ് വിശ്വാസികള് ബലിപെരുന്നാള് ആഘോഷിക്കുന്നത്.
കൊല്ലത്ത് ജോനകപ്പുറം വലിയ പള്ളി, കര്ബല മൈതാനം, കൊല്ലം കടപ്പുറം തുടങ്ങിയിടങ്ങളില് ഈദ് ഗാഹുകള് ഒരുക്കിയിരുന്നു. ആലപ്പുഴ കടപ്പുറത്ത് നടന്ന പെരുന്നാള് നമസ്കാരത്തിന് ഹക്കീം പാണാവള്ളി നേതൃത്വം നല്കി. അവിചാരിതമായി പെയ്ത മഴ മൂലം ജില്ലയില് പലയിടത്തും നമസ്കാരം പള്ളികളിലേക്ക് മാറ്റേണ്ടി വന്നു. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിലും ടൌണ് പള്ളിയിലും നടന്ന പെരുന്നാള് നമസ്കാരത്തില് നൂറുകണക്കിന് പേര് പങ്കെടുത്തു. നമസ്കാരവും പെരുന്നാള് ഖുത്തുബക്കും ശേഷം വിശ്വാസികള് ബലികര്മ്മങ്ങളിലേക്ക് കടന്നു.വടക്കന് കേരളത്തിന്റെ വിവിധ ഇടങ്ങളില് നടന്ന ഈദ് നമസ്കാരത്തില് പങ്കെടുക്കാന് നേരത്തെ തന്നെ വിശ്വാസി സമൂഹം ഒഴികിയെത്തി. കുറ്റിച്ചിറ മിശ്കാല് പള്ളിയുള്പ്പെടെ കോഴിക്കോട്ടെ വിവിധ പള്ളികളില് നടന്ന പെരുന്നാള് നമസ്കാരത്തില് ആയിരങ്ങളാണ് പങ്കെടുത്തത്കോഴിക്കോട് കടപ്പുറത്ത് സംയുക്ത ഈദ്ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പെരുന്നാള് നമസ്കാരം. മുജാഹിദ് നേതാവ് ശരീഫ് മേലേതില് നേതൃത്വം നല്കി. ഇസ്ലാമിന് നിരക്കാത്ത കാര്യങ്ങളിലേക്ക് വിശ്വാസികള് തിരിയരുതെന്ന് അദ്ദേഹം പറഞ്ഞു
.എന് ഇബ്രാഹിം മൌലവിയുടെ നേതൃത്വത്തിലായിരുന്നു കണ്ണൂര് സിറ്റി ജുമ മസ്ജിദില് നടന്ന ഈദ് നമസ്കാരം യൂണിറ്റി സെന്ററില് ടി.കെ മുഹമ്മദലിയും പുതിയ തെരു നിത്യാനന്ദ സ്കൂള് ഗ്രൌണ്ടില് .പി ഷംസീറും പ്രാര്ഥനക്ക് നേതൃത്വം നല്കി.. കാസര്കോട് മാലിക് ദിനാര് ജുമ മസ്ജിദില് ഹത്തീബ് മജീദ് ബാഖഫിയുടെയും ആലിയ ഈദ്ഗാഹില് ഇമാം ഖലീല് റഹ്മാന് നഖ്വിയുടെയും നേതൃത്വത്തിലായിരുന്നു ഈദ് നമസ്കാരം മലപ്പുറം കാന്തപുരത്ത് നടന്ന ഈദ് ഗാഹിന് ജമാ അത്തെ ഇസ്ലാമികേരള അമീര് എം. അബ്ദുല് അസീസ് നേതൃത്വം നല്കി.മഞ്ചേരി വി പി ഹാളില് വി കെ അഷറഫ് മൌലവിയുടെ നേതൃത്വത്തിലായിരുന്നു പെരുന്നാള് നമസ്കാരം. പാലക്കാട്ജില്ലയിലെ പള്ളികളിലും ഈദ് ഗാഹുകളിലുമായി നടന്ന പെരുന്നാള് നമസ്കാരത്തിന് വിവിധ ഇമാമുമാര് നേതൃത്വം നല്കി. കൊച്ചി കലൂര് ജവഹര് ലാല് നെഹ്രു സ്റ്റേഡിയത്തില് നടന്ന പെരുന്നാള് നമസ്കാരത്തിന് അബ്ദുല് മജീദ് സ്വലാഹി നേതൃത്വം നല്കി. ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി,ദുല്ഖര് സല്മാന്, സംവിധായകന് സിദ്ദിഖ്, പൊതുമരാമത്ത് പ്രിന്സിപ്പില് സെക്രട്ടറി ടി കെ മുഹമ്മദ് ഹനീഷ് തുടങ്ങിയവര് ഉള്പ്പെടെയുള്ളവര് പങ്കെടുത്തു.

പ്രൊഫ്. ജോൺ കുരാക്കാർ


No comments: